Progressing
അടയ്ക്കാത്തോട് ഇടവക ചരിത്രം
അടയ്ക്കാത്തോട് മേഖലയും ഭൂപ്രകൃതിയും
തെക്ക് - പാലുകാച്ചിമല
കിഴക്ക് - കൊട്ടിയൂര്‍ ഫോറസ്റ്റ്, കുടക് മലകള്‍
വടക്ക് - ചീങ്കണ്ണിപുഴ – ആറളംവനം
പടിഞ്ഞാറ് - ചെട്ടിയാംപറമ്പ്, കൊട്ടിയൂര്‍ ദേവസ്വം വകയായ പൊയ്യമലയുടെ ഭാഗവും, വലിയകോടങ്ങാടു മലയും ഉള്‍പ്പെടുന്നതാണ് അടയ്ക്കാത്തോട് പ്രദേശം.
1945 – 1960 കാലഘട്ടത്തിലാണ് കുടിയേറ്റം ശക്തമായത്. 1960 –ല്‍ കുടിയിറക്ക് ഭീക്ഷണിയുണ്ടായി. 1950 –ല്‍ ചുങ്കക്കുന്നില്‍ അന്നത്തെ തുണ്ടിപള്ളി വികാരിയായിരുന്ന ബഹു:ജോസഫ് പൂത്തുര്‍ അച്ചന്‍റെ നേതൃത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു തുടങ്ങി. 1954 –ല്‍ ചുങ്കക്കുന്ന് ഇടവക സ്ഥാപിതമായി.ഫാ.ജോര്‍ജ്ജ് പുന്നക്കാട്ട് ആദ്യത്തെ വികാരിയായി നിയമിതമായി. 1954 മുതല്‍ 1960 വരെയുള്ള കാലഘട്ടങ്ങളിലായിരുന്നു കുടിയേറ്റം നടന്നത്.
1958 – നവംബര്‍ മാസം അന്നത്തെ ചുങ്കക്കുന്ന് വികാരിയായ ബഹു.ജോര്‍ജ്ജ് പുനക്കാട്ട് അച്ചനും സഹവികാരിയായ സഖറിയാസ് അച്ചനും ചേര്‍ന്ന് അടയ്ക്കാത്തോട്ടില്‍ ആദ്യത്തെ ദിവ്യബലി അര്‍പ്പിച്ചു. ഇന്ന് ദേവാലയം സ്ഥിതിചെയ്യുന്ന സ്ഥലം അന്ന് ശ്രീ ദേവസ്യ പരത്തനാല്‍ എന്നയാളുടെ കൃഷിഭൂമിയില്‍ നെല്ലുനിറക്കുന്നതിന് കെട്ടിയുണ്ടാക്കിയ പെട്ടി ബലിപീഠമാക്കിയാണ് ആദ്യത്തെ ദിവ്യബലിയര്‍പ്പിച്ചത്. അന്നുണ്ടായിരുന്ന വിശ്വാസസമൂഹം പള്ളി സ്ഥാപിക്കുന്നതിന് ആദ്യ ബലി അര്‍പ്പിച്ച സ്ഥലം ഉടമസ്ഥനായ വരത്തനാല്‍ ദേവസ്യ എന്നയാള്‍ക്ക് വട്ടപ്പാറ കുര്യാക്കോസ് കൈവശമുണ്ടായിരുന്ന 2.5 ഏക്കര്‍ സ്ഥലം പകരം ദാനമായി നല്‍കിയും ബാക്കി പണം നല്‍കിയും വാങ്ങി.
1962 –ല്‍ അടയ്ക്കാത്തോട് ഇടവക ഒരു സ്വതന്ത്ര ഇടവകയായി ഉയര്‍ത്തുകയും പ്രഥമ വികാരിയായി റവ.ഫാ.സക്കറിയാസ് വള്ളോപ്പള്ളിയെ നിയമിക്കുകയും ചെയ്തു. സഖറിയാസ് വെള്ളാപ്പള്ളി അച്ചനു ശേഷം ഇടവകയുടെ സ്ഥിരം വികാരിയായി 1965 ഏപ്രില്‍ മാസത്തില്‍ ഫാ.ജോസഫ് മേമന അച്ചന്‍ ചാര്‍ജ്ജെടുത്തു. അടയ്ക്കാത്തോട് പ്രദേശത്തു നിന്നും വിവിധ മേഖലകളിലേക്ക് വാഹന ഗതാഗത സൌകര്യം ഉണ്ടാക്കുന്നതിനായി ഒട്ടേറെ റോഡുകള്‍ നിര്‍മ്മിക്കുന്നതിന് അച്ചന്‍ നോതൃത്വം നല്‍കി. ഇന്നുള്ള സി -306 ചെട്ടിയാംപറമ്പ് സര്‍വ്വീസ് സഹകരണ ബാങ്ക് സ്ഥാപിച്ചത് അച്ചന്‍റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ്. മുതിര്‍ന്നവരെ സംഘടിപ്പിച്ച് ചെറുപുഷ്പ മിഷന്‍ലീഗ് സ്ഥാപിച്ചതും അച്ചനുള്ള സമയത്താണ്.
ഇന്ന് പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം ശ്രമദാനമായി നിരത്തി എടുക്കപ്പെട്ട ഈ സ്ഥലത്തിനെ അന്നത്തെ വികാരിയായിരുന്ന ഫാ.തോമസ് കാവുപുറം നല്‍കിയ പേര് ഇന്‍ഫന്‍റ് ജീസസ് സ്റ്റേഡിയം എന്നായിരുന്നു.(1972 - 73).
1978 –ല്‍ സണ്‍ഡേ സ്കൂളുകളുടെ ആവശ്യത്തിനായിട്ട് ഇന്ന് ഹൈസ്കൂള്‍ ആയി ഉപയോഗിക്കുന്ന ഓടുമേഞ്ഞ കെട്ടിടം പണിതീര്‍ത്തു. 1982 –ല്‍ സെന്‍റ് ജോസഫ് ഹൈസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1984 –ല്‍ കരിയംകാപ്പ് കപ്പേള സ്ഥാപിച്ചു. 1990 –ല്‍ ഇപ്പോഴുള്ള പള്ളിമുറി പണിതു. 1993 മെയ് 10 ന് ഇപ്പോഴുള്ള പള്ളി വെഞ്ചരിച്ച് കൂദാശ ചെയ്ത് ആരാധന നടത്തുന്നു. 15-05-2016 പുതിയ സണ്‍ഡേ സ്കൂള്‍ ഹാള്‍. 2018 പള്ളിനവീകരണവും പുനപ്രതിഷ്ഠയും. 28-10-2018 ദേവാലയ പുനപ്രതിഷ്ഠയും വെഞ്ചിരിപ്പും.
2020 മാര്‍ച്ചില്‍ കോവിഡ് എന്ന മഹാമാരി കാരണം സര്‍ക്കാര്‍ ലോക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ ഇടവക പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി നിന്നു പോയി. 2020 ജൂണ്‍ 27 നു നിലവിലെ വികാരി ഫാ.സെബാസ്റ്റ്യന്‍ കീഴത്ത് ചാര്‍ജ്ജ് എടുത്തു.
.
.