1970കളിൽ കാപ്പിസെറ്റ് മുതൽ 73 വരെയും താന്നിത്തെരുവ് മുതൽ ഷെഡ് വരെയും താമസിച്ചിരുന്ന കുടിയേറ്റകർഷകരായ ക്രൈസ്‌തവർക്ക് ആരാധനാകാര്യങ്ങൾക്കുളള ഏക ആശ്രയം വി. സെബസ്ത്യാനോസിൻ്റെ നാമത്തിലുള്ള ആടികൊല്ലി പളളിയായിരുന്നു. ജനസാന്ദ്രത ഏറിവരികയും മറ്റ് സൗകര്യങ്ങൾ വർദ്ധിക്കുകയും ചെയ്തതോടെ അമരക്കുനിയിൽ ഒരു ദേവാലയം എന്ന സ്വപ്‌നം പ്രദേശവാസികളുടെ മനസ്സിൽ ഉടലെടുത്തു. 1997ൽ അമരക്കുനി ഭാഗത്തെ ചില അല്‌മായരുടെ നേതൃത്വ ത്തിൽ ഇതിനായി ഒപ്പുശേഖരണം നടത്തുകയും അത് രൂപതാ കേന്ദ്രത്തിലെത്തിച്ച് ഒരു ദേവാലയത്തിനുള്ള അനുവാദം നേടുകയും ചെയ്‌തു. അന്ന് ആടിക്കൊല്ലി പളളി വികാരിയായിരുന്ന ഫാ. ജോസ് തയ്യിൽ ആണ് ഇതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നത്. ജനങ്ങളിൽ നിന്ന് പിരിവ് എടുത്താണ് മൂന്ന് ഏക്കർ സ്ഥലം പളളി യ്ക്കായി വാങ്ങിയത്. 1997 ഏപ്രിൽ 1ന് അമരക്കുനിയിൽ വി. യൂദാതദേവൂസിൻ്റെ നാമത്തിലുളള ദേവാലയത്തിൻ്റെ പണികൾ ആരംഭിച്ചു. ദേവാലയനിർമ്മാണത്തിന് നാനാജാതിമതസ്ഥരുടെശാരീരികവുംസാമ്പത്തികവുമായസഹകരണമുായിരുന്നു. 1997 ഏപ്രിൽ 21ന് അഭിവന്ദ്യനായ മാനന്തവാടി രൂപതാ മെത്രാൻ ഇമ്മാനുവേൽ പോത്തനാമുഴിപിതാവ് ദേവാലയം ആശീർവ്വദിച്ചതോടെ 137 കുടുംബങ്ങളുമായി അമരക്കുനി ഇടവകനിലവിൽ വന്നു.
അമരക്കുനി ഇടവകയുടെ സ്ഥാപക വികാരി റവ. ഫാ. ജോസ് തയ്യിലാണ്. തുടർന്ന് 1997 മെയ് മാസം തോമസ് പൊൻതൊട്ടി അച്ചൻ ആടികൊല്ലി വികാരിയായി വന്നപ്പോൾ ആറുമാസക്കാലം അമരക്കുനിയുടേയും നാഥൻ അദ്ദേഹമായിരുന്നു. 1997 ഡിസംബറിൽ റവ. ഫാ. അലക്‌സ് കളപ്പുര ചാർജെടുത്തതോടെ അമരക്കുനിയ്ക്ക് സ്വന്ത മായി വികാരിയച്ചനും സ്വതന്ത്രരൂപവും കൈവന്നു. ഇടവകനിലവിൽവന്നതോടെതന്നെആരാധനാകാര്യങ്ങൾ,മതബോധനപ്രവർത്തനങ്ങൾ,സംഘടനാപ്രവർത്തനങ്ങൾ എന്നിവ ആരംഭിച്ചിരുന്നു. ഈ കാലഘട്ടത്തിൽ തന്നെ പള്ളിമുറിയുടെ പണി ആരംഭിക്കുകയും 2000 ത്തോടുകൂടി പണി പൂർത്തീകരിക്കുകയും ചെയ്തു. 2000 മെയ് മാസത്തിൽ അലക്‌സ്അച്ചൻ സ്ഥലം മാറി പോവുകയും റവ. ഫാ. സജി പുതുകുള ങ്ങര വികാരിയായി വരുകയും ചെയ്‌തു. 2001 മെയ് മാസം 19-ാം തീയതി പള്ളി പരിസരത്തായി ക്രിസ്‌തുദാസി സന്യാസിനികളുടെ മഠം സ്ഥാപിക്കുകയും നാളിതുവരെ ഇടവ കയുടെ എല്ലാ പ്രവർത്തനങ്ങളിലും അവർ സഹായിക്കുകയും ചെയ്തുവരുന്നു. 2002 മെയ് 16ന് റോമിൽ നിന്നും കൊണ്ടുവന്ന വി. യൂദാതദേവൂസിൻ്റെ തിരുശേഷിപ്പ് ഇവിടെ പ്രതിഷ്‌ഠിക്കപ്പെട്ടു. അന്നേ ദിവസം രൂപതാ മെത്രാൻ മാർ ഇമ്മാനുവേൽ പോത്തനാമുഴി ഈ ദേവാലയത്തെ മാനന്തവാടി രൂപതയുടെ ഔദ്യോഗിക തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. 2002ൽ സജി അച്ചൻ സ്ഥലം മാറി പോവുകയും റവ. ഫാ. മാർട്ടിൻ പുതുശ്ശേരി പുതിയ വികാരിയായി ചാർജ്ജ് എടുക്കുകയും ചെയ്തു. പള്ളിമു റിയുടെ മുകൾ ഭാഗത്ത് ഹാൾ നിർമ്മിച്ചത് ഇദ്ദേഹത്തിൻ്റെ കാലത്താണ്. 2007 മെയ് മാസത്തിൽ റവ. ഫാ. ജോയി പുല്ലംകുന്നേൽ ഇടവകയുടെ പുതിയ ഇടയനായി ചാർജെടുത്തു. പള്ളിയ്ക്കുള്ള പാചകപ്പുര നിർമ്മാണം പൂർത്തീകരിച്ചത് ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ്. ഈ കാലഘട്ടത്തിൽ തന്നെ പളളിമുറിയോടു ചേർന്നുളള 32 സെന്റ് സ്ഥലം വാങ്ങുവാനും ഇടവകയ്ക്ക് സാധിച്ചു. 2012 ൽ അഭിവന്ദ്യ പിതാവ് മാർ ജോസ് പൊരുന്നേടം ഇടവകാ സന്ദർശനം നടത്തുകയും എല്ലാ പ്രവർത്തനങ്ങളിലും തൃപ്തിയും സന്തോഷവുമറിയിക്കുകയും ചെയ്തു. 2012 മെയ് 18ന് ഇടവകയ്ക്ക് പുതിയ സാരഥിയായി റവ. ഫാ. റോബിൻ പടിഞ്ഞാറയിൽ നിയമിക്കപ്പെട്ടു. ദേവാലയപുനരുദ്ധാരണം എന്ന വലിയ ഒരു ലക്ഷ്യത്തിലുള്ള പ്രവർത്തനങ്ങളാണ് ബഹു. വികാരി യച്ചന്റെ നേതൃത്വത്തിൽ ഇപ്പോൾ ഇടവകയിൽ നടന്നുവരുന്നത്. ഇവിടുത്തെ ആദ്ധ്യാ ത്മിക വളർച്ചയാണ് ഏറെ ശ്രദ്ധ നേടിയിട്ടുള്ളത്. വിശുദ്ധൻ്റെ മാദ്ധ്യസ്ഥതയാൽ നട ക്കുന്ന അത്ഭുതങ്ങളും രോഗശാന്തിയും തീർത്ഥാടകർക്ക് ആവേശമരുളികൊിരുന്നു. സാധാരണ തിരുകർമ്മങ്ങൾക്ക് പുറമെ വ്യാഴാഴ്‌ച വൈകുന്നേരം 3 മണി മുതൽ നടത്ത പ്പെടുന്ന ദിവ്യാരാധനയിലും വിശുദ്ധ കുർബാനയിലും നൊവേനയിലും വയനാടിന്റെ പലഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കാനെത്തുന്നു . തിരുകർമ്മങ്ങൾക്ക് ശേഷം തിരുശേഷിപ്പ് വണങ്ങുന്നതിനായി ഭക്തർ കാണിക്കുന്ന അത്യുത്സാഹം അവി ശ്വാസികളിൽ പോലും വിശ്വാസം ജനിപ്പിക്കത്തക്കവിധമാണ്. ദേവാലയതിരുനാളുകളിൽ മുടങ്ങാതെ നടത്തുന്ന 9 ദിവസത്തെ നൊവേനയും പ്രധാനതിരുനാളിൽ വിതരണം ചെയ്യുന്ന നേർച്ചഭക്ഷണവും ഇവിടുത്തെ പ്രത്യേകതകളിൽ ചിലത് മാത്രമാണ്. ഇടവക യുടെ സർവ്വതോന്മുഖമായ വികസനത്തിന് സംഭാവനകൾ നൽകിയ അല്‌മായർ നിരവ ധിയാണ്. മരണം വഴി വേർപിരിഞ്ഞ പുത്തൻപുരയിൽ വർഗ്ഗീസ് തുടങ്ങി ജീവിച്ചിരിക്കു ന്നവരും മരിച്ച് ഉയിർപ്പ് കാത്തിരിക്കുന്നവരുമായി ഒട്ടേറെപേർ ഈ തീർത്ഥാടന കേന്ദ്രത്തെ ഇന്നത്തെ നിലയിലാക്കുവാൻ പരിശ്രമിച്ചവരാണ്
The eparchy of Mananthavady was erected by His Holiness Pope Paul VI, by the Bull Quanta Gloria of March 1, 1973 bifurcating the vast diocese of Tellicherry.