1. കഴിഞ്ഞ ആഴ്ചയിൽ പള്ളി വൃത്തിയാക്കിയ പാണെങ്ങാട്ട് തോമസ്, പുലിമലയിൽ തങ്കച്ചൻ എന്നിവരുടെ കുടുംബങ്ങൾക്ക് ഇടവകയുടെ നന്ദിയും, സ്നേഹവും അറിയിക്കുന്നു. അടുത്ത ആഴ്ച പള്ളി ക്ലീൻ ചെയ്യേണ്ടത് മോളി തച്ചാമ്പുറം, ജോയി പൂവനാട്ട് എന്നിവരുടെ കുടുംബങ്ങൾ ആണെന്ന കാര്യം സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു.
2. അടുത്ത ആഴ്ച്ച സെന്റ് അൽഫോൻസാ കുടുംബയൂണിറ്റ് 3.00 മണിക്ക് മേരി പുൽപ്രയുടെ വീട്ടിൽ വച്ച് നടത്തപ്പെടുന്നു.
3. ഇന്ന് ലോഗോസ് ക്വിസ് ഉച്ച കഴിഞ്ഞ് 2.00 മുതൽ 3.30 വരെ നടത്തപ്പെടുന്നു.
4. ഒക്ടോബർ മാസത്തെ 10 ദിവസത്തെ ജപമാല രണ്ടാം തീയതി വൈകുന്നേരം 5.00 ന് ആരംഭിക്കുന്നു. ഞായറാഴ്ച പതിവുപോലെ 8.30 ന് ജപമാലയും തുടർന്ന് വിശുദ്ധ കുർബാനയും. ഏറ്റെടുത്തു നടത്തേണ്ട യൂണിറ്റുകളുടെയും, സംഘടാനകളുടെയും പേരുകൾ പിന്നീട് അറിയിക്കുന്നതാണ്.