Progressing

Little Flower Church, Kammana

കമ്മന ലിറ്റിൽ ഫ്ലവർ

Parish History

Parish History

കമ്മന ലിറ്റിൽ ഫ്ളവർ ഇടവക

 

1950ൽ മാനന്തവാടിക്കടുത്ത ബംഗ്ലാംകുന്ന്, ആയിപ്പൊയിൽ, കാപ്പുംകുന്ന്, കമ്മന എന്നീ പ്രദേശങ്ങളിലേയ്ക്ക് ആദിമ കുടിയേറ്റക്കാരായി തൂപ്പുംകര എസ്തപ്പാൻ, തൂപ്പുംകര പൈലി, ആര്യപ്പള്ളിൽ മത്തായി, ഓരത്തിങ്കൽ മത്തായി, പന്തയ്ക്കൽ ജോസഫ്, പൂത്തൻപുരയ്ക്കൽ മാണി, കൂടക്കാട്ട് പൗലോസ്, കാവനാൽ ജോസഫ്, മിറ്റത്താനി യ്ക്കൽ തോമസ്, ചാത്തംകണ്ടത്തിൽ ജോസഫ്, കാരക്കാട്ട് ഉലഹന്നൻ, ചൂണ്ടക്കാട്ട് ജോസഫ് എന്നിവർ എത്തി താമസമാക്കി. ആദ്യകാലങ്ങളിൽ തങ്ങളുടെ ആത്മീയകാര്യ ങ്ങൾക്കായി മാനന്തവാടി ലത്തീൻ പള്ളിയെയായിരുന്നു ആശ്രയിച്ചിരുന്നത്.

പിന്നീട് തലശ്ശേരി രൂപതയ്ക്കു കീഴിൽ 1954ൽ കണിയാരം ഇടവക സ്ഥാപിതമായപ്പോൾ അത് ഇടവക ദൈവാലയമായിത്തീർന്നു. കൂണ്ടാല ഭാഗത്തുള്ളവർ 1945ൽ സ്ഥാപിത മായ കൊമ്മായാട് ഇടവകയുടെയും, പിന്നീട്, 1955ൽ സ്ഥാപിയമായ കാരയ്ക്കാമല ഇട വകയുടെയും ഭാഗമായിരുന്നു. വിശുദ്ധ ബലിക്കും മറ്റുമായി കമ്മനയിലുള്ള സെൻ്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയെയും തോണിച്ചാൽ ഇടവക സ്ഥാപിതമായ പ്പോൾ ബലിയർപ്പിച്ചിരുന്ന, ഇപ്പോൾ ബിഷപ്‌സ് ഹൗസിരിക്കുന്ന കല്ക്കണ്ടിക്കുന്നിലെ പള്ളിയെയും ആദ്യകാലങ്ങളിൽ ആശ്രയിച്ചിരുന്നു. കമ്മന സ്‌കൂൾ ജംങ്ഷനിൽ യാക്കോബായ സഭാംഗമായ ഇല്ലിക്കൽ കുഞ്ഞപ്പൻ നല്‌കിയ ഒന്നര സെന്റ്റ് ഒരു മരക്കു രിശ് സ്ഥാപിച്ചിരുന്നു. വസൂരിയും മലമ്പനിയും പിടിപ്പെട്ടിരുന്ന കാലഘട്ടത്തിൽ കാര ക്കാമലയിൽ നിന്നും കണിയാരത്തുനിന്നും വി. സെബസ്‌ത്യാനോസിൻ്റെ രൂപം വഹിച്ചു കൊണ്ടുള്ള പരിഹാരപ്രദക്ഷിണം വർഷം തോറും ഇവിടേക്ക് എത്തുക പതിവായിരുന്നു.

തങ്ങൾക്കു സ്വന്തമായി ഒരു ദൈവാലയം വേണമെന്ന ആവശ്യവുമായി കാവനാൽ ജോസഫ്, തൂപ്പുംകര എസ്‌തപ്പാൻ, തൂപ്പുംകര പൈലി, ഓരത്തിങ്കൽ മത്തായി, പന്ത യ്ക്കൽ ജോസഫ്, മഠത്തിമൂലംകുഴി ജോസഫ്, പിട്ടാപ്പിള്ളിൽ തോമസ് എന്നിവർ ചേർന്ന് കണിയാരം വികാരിയായ ജോർജ്ജ് കഴിക്കച്ചാലിലച്ചനെ(1954-67) സമീപിച്ചു. 1962 ജനുവരി 18ന് പള്ളിക്കായി ഒരേക്കർ സ്ഥലം വാങ്ങി. കഴിക്കച്ചാലിലച്ചനു ശേഷം കണിയാരത്ത് വികാരിയായ ജോസഫ് കച്ചിറമറ്റത്തിലച്ചൻ(1971-74) 1973ൽ താല്ക്കാലിക കുരിശുപള്ളിക്ക് ശിലാസ്ഥാപനം നടത്തി. തുടർന്ന് ഫാ. മാത്യു കാട്ടടി കത്തീഡ്രൽ വികാരിയായപ്പോൾ(1974-76) അച്ഛൻ്റെ നേതൃത്വത്തിൽ മരവും കമുങ്ങും പനയും ഉപ യോഗിച്ച് ഒരു ചെറിയ ഓലമേഞ്ഞ ഷെഡ് കെട്ടി. 1976 മാർച്ച് 5 വിഭൂതി ബുധനാഴ്‌ച മാന ന്തവാടി രൂപതാ വികാരി ജനറാളായിരുന്ന ഫാ. തോമസ് മൂലക്കുന്നേൽ ദൈവാലയം ആശീർവ്വദിക്കുകയും കാട്ടടിയച്ചനോടൊപ്പം വി. കുർബാനയർപ്പിക്കുകയും ചെയ്തു. തുടർന്ന് കമ്മനയെ ഒരു സ്വതന്ത്ര ഇടവകയായി ഉയർത്തുകയും ഫാ. ജോസഫ് കണി യാമറ്റത്തിനെ വികാരിയായി നിയമിക്കുകയും ചെയ്‌തു(1976-89). എല്ലാ ഞായറാഴ്ചയും വി. കുർബാന ആരംഭിച്ചു. അധികം താമസിക്കാതെ വിശുദ്ധ കുർബാനയ്ക്കും വേദപാഠ ത്തിനുമായി ഓടുമേഞ്ഞ കെട്ടിടം നിർമ്മിച്ചു. എഫ്.സി.സി. സന്യാസ സമൂഹത്തിൽ നിന്നുള്ള സി. സാലസ്, സി. ബെനീസി എന്നിവരുടെ നേതൃത്വത്തിൽ വേദപാഠക്ളാസു കൽ ആരംഭിച്ചു. ഇന്ന് ദൈവാലയം സ്ഥിതിചെയ്യുന്ന സ്ഥലം നിറയെ കാഞ്ഞിരമരങ്ങളാ യിരുന്നു. അതിനാൽ കാഞ്ഞിരമുക്ക് പള്ളി എന്ന് നാട്ടുകാർ വിളിക്കാൻ തുടങ്ങി.

കമ്മന സ്‌കൂൾ ജംങ്ഷനിൽ മരക്കുരിശു സ്ഥാപിക്കാൻ ഇല്ലിക്കൽ കുഞ്ഞപ്പൻ നല്കിയ സ്ഥലത്തോടു ചേർത്ത് കാവനാൽ ജോസഫും ഒന്നര സെൻ്റ് സ്ഥലം നല്കി. ഇവിടെ 1978 ജനുവരി 26ന് കുരിശ്ശടി സ്ഥാപിച്ചു. മോൺ. ജോസഫ് കണിയാമറ്റം കുരിശ് ആശീർവ്വദിച്ചു. പിന്നീട് ഇത് അൽഫോൻസാ കപ്പേളയായി മാറി. 1978ൽ ജേക്കബ് തൂങ്കുഴി പിതാവ് പുതിയ ദൈവാലയത്തിൻ്റെ ശിലാസ്ഥാപനം നടത്തുകയും 1980ൽ വെഞ്ചരിക്കുകയും ചെയ്‌തു. പള്ളി, പള്ളിമുറി എന്നിവയുടെ നിർമ്മാണത്തിനും മറ്റുകാ ര്യങ്ങൾക്കുമായി ഹോളണ്ടുകാരനായ ജെരാൾഡ് അച്ചൻ്റെ സഹായം ഇടവകയ്ക്ക് ലഭിച്ചിരുന്നു. 1980ൽ പള്ളിക്ക് വേണ്ടി 9 ഏക്കർ സ്ഥലം വാങ്ങി. 1904ൽ ക്രിസദാസി സിസ്റ്റേഴ്സ‌് ഇടവകയിൽ പ്രവർത്തനം ആരംഭിച്ചു. കുണ്ടാലയിൽ ആൻ്റണി അരഞ്ഞാണി യിൽ സംഭാവന നല്‌കിയ സ്ഥലത്ത് 1996ൽ കുരിശടി സ്ഥാപിച്ചു.

കണിയാമറ്റത്തിലച്ചനു ശേഷം ഫാ. ജോസഫ് മഞ്ചുള്ളി(1989-92), ഫാ. സെബാസ്റ്റ്യൻ പുത്തൻ (1992-93), ഫാ. ജോസ് പൊരുന്നേടം(1993), ഫാ. മത്തായി പള്ളിച്ചാൻ കുടി യിൽ(1993-25), ഫാ. ശാന്തിദാസ് മുതുകാട്ടിൽ (1995-96), ഫാ. ചാക്കോ മേപ്പുറത്ത്(1996-01) എന്നിവർ വികാരിമാരായി മേപ്പുറത്തച്ചൻ്റെ കാലത്ത് പള്ളിക്കു മുൻപിലുള്ള ഗ്രോട്ടോയും, 1996ൽ കരിന്തിരിക്കടവിൽ മാതേക്കൽ ത്രേസ്യ നല്‌കിയ 2 സെന്റ്റ് സ്ഥലത്ത് മാതാവിൻ്റെ നാമത്തിലുള്ള ഗ്രോട്ടോയും കുന്നത്തുക്കുഴി വർക്കി മാസ്റ്റർ നല്കിയ 3 സെന്റ് സ്ഥലത്ത് വി. യൂദാശ്ലീഹായുടെ നാമത്തിലുള്ള ഗ്രോട്ടോയും നിർമ്മിച്ചു.

തുടർന്ന് ഫാ. തോമസ് ജോസഫ് തേരകം വികാരിയായി(2001-03). 2002ൽ മൂന്നു മാസക്കാലം ഫാ. ജോണി പെരുമാട്ടിക്കുന്നേൽ താല്ക്കാലിക വികാരിയായി സേവനം ചെയ്തു‌. തുടർന്ന് ഫാ. ജോസഫ് വള്ളോപ്പിള്ളി (2003-05), ഫാ. ബാബു മാപ്ലശേരി(2005 -08), ഫാ.മാത്യു കാട്ടറാത്ത്(2008-13) എന്നിവർ വികാരിമാരായി. കാട്ടറാത്തച്ചൻ്റെ കാല ഞത് കുണ്ടാല കുരിശടിയിൽ വി. സെബസ്ത്യാനോസിൻ്റെ നാമത്തിൽ കപ്പേള നിർമ്മിച്ചു. കമ്മന സ്കൂൾ ജംങ്ഷനിൽ വി. അൽഫോൻസാമ്മയുടെ നാമത്തിലുള്ള കപ്പേള നിർമ്മാ ണമാരംഭിച്ചു. തുടർന്ന് തുടർന്ന് ഫാ.ബിജു മാവി വികാരിയായി (2013-18). 2013 ഒക്ടോബർ 1ന് മോൺ. ജോസഫ് കണിയാമറ്റം പുതിയ വൈദിക മന്ദിരത്തിന് തറക്കല്ലിടുകയും 2014 മെയ് 4ന് ജോസ് പൊരുന്നേടം പിതാവ് വെഞ്ചരിക്കുകയും ചെയ്‌തു. ഇടവകയുടെ റൂബി ജൂബിലി സ്മാരകമായി പുതിയ ദൈവാലയത്തിന് 2016 മാർച്ച് 13ന് ജോസ് പൊരുന്നേടം പിതാവ് തറക്കല്ലിടുകയും 2016 ജനുവരി 8ന് വെഞ്ചരിക്കുകയും ചെയയ്തു. വി. അൽഫോൻസാമ്മയുടെ നാമത്തിലുള്ള കപ്പേള നിർമ്മാണവും പൂർത്തീകരിച്ചു. തുടർന്ന് ഫാ. സിറിയക്ക് വളച്ചാനത്ത്(2018-21), ഫാ. ജെയ്‌സ് ചെട്ട്യാശ്ശേരി(2021-24), ഫാ.കുര്യൻ വാഴയിൽ (2024-26) എന്നിവർ വികാരിമാരായി. 2026 ഫെബ്രുവരി മുതൽ ഫാ. മനു അറക്കപ്പറമ്പിൽ വികാരിയായി സേവനം ചെയ്യുന്നു. 2025-26 ഇടവകയുടെ സുവർണ്ണജൂബിലി വർഷമായി ആചരിക്കുന്നു.

 

നിലവിൽ .... യൂണിറ്റുകളിലായി 259 കുടുംബങ്ങളും 1034 അംഗങ്ങളുമുണ്ട്.