Progressing
കുറുമ്പാലക്കോട്ട ഇടവക ചരിത്രം
കുറുമ്പാലക്കോട്ട പള്ളിയുടെ ചരിത്രം ചുണ്ടക്കര പള്ളിയുമായി വളരെയേറെ ബന്ധപ്പെട്ടതാണ്. 1955 അരിഞ്ചേര്‍മല ഇടവകയില്‍ നിന്നും ചുണ്ടക്കര ഇടവക രൂപീകരിക്കപ്പെട്ടു. 1905 പള്ളിക്കുന്ന് പള്ളി സ്ഥാപിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ നാട്ടില്‍ നിന്നും കുടിയേറി വന്നവര്‍ക്ക് കുറുമ്പാലക്കോട്ട പ്രദേശത്ത് സ്ഥലം വാങ്ങാന്‍ താല്‍ പര്യമുണ്ടായി. 1955 ല്‍ ചുണ്ടക്കര ഇടവകയുടെ 7 – aM വാര്‍ഡായിരുന്നു കുറുമ്പാലക്കോട്ട. ചുണ്ടക്കര ഇടവക രൂപീകരിക്കപ്പെട്ടപ്പോള്‍ 44 കത്തോലിക്കാ കുടുബങ്ങളാണ് ഉണ്ടായിരുന്നത്. ചുണ്ടക്കരയില്‍ നിന്നുള്ള ദൂരക്കൂടുതലും യത്രാ സൌകര്യങ്ങളുടെ അഭാവവും മൂലം ഈ പ്രദേശത്ത് ഒരു കുരിശുപള്ളിയെങ്കിലും വേണമെന്ന് ഈ പ്രദേശവാസികള്‍ ആഗ്രഹിച്ചിരുന്നു.
ചുണ്ടക്കര ഇടവകയില്‍ ചേര്‍ന്ന 1995 ലെ വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് ചുണ്ടക്കര പള്ളിയില്‍ നിന്ന് 5 കിലോമീറ്ററോളം ദൂരമുള്ള കുറുമ്പാലക്കോട്ട പ്രദേശത്ത് ഒരു കുരിശുപള്ളി പണിയുന്നതിന് തീരുമാനിക്കുകയുണ്ടായി. പ്രസ്തുത കുരിശുപള്ളി പണിയുന്നതിനാവശ്യമായ സ്ഥലം ശ്രീ. പി വി. കുര്യന്‍ പയ്യനാട്ട് ദാനം ചെയ്യുവാനുള്ള സന്നദ്ധത അന്നത്തെ വികാരി ബഹു. സെബാസ്റ്റ്യന്‍ കീഴേത്ത് അച്ചനെ അറിയിക്കുകയും അച്ചന്റെ നിര്‍ദ്ദേശപ്രകാരം 1995 ഏപ്രില്‍ മാസത്തില്‍ കുറുമ്പാലക്കോട്ട വാര്‍ഡിലെ എല്ലാ കുടുംബനാഥന്മാരും പങ്കെടുത്ത യോഗത്തില്‍ വച്ച് ശ്രീ. പി. വി. ജോസഫ് പയ്യനാട്ട് പ്രസിഡന്റായും ശ്രീ. മാണി വല്ലാട്ടുപറമ്പില്‍ സെക്രട്ടറിയായും, ശ്രീ. മാണി ചിറ്റക്കാട്ട് ഖജാന്‍ജിയായും ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
പള്ളിയ്ക്ക് ആവശ്യമെങ്കില്‍ എത്ര സ്ഥലം വേണമെങ്കിലും പ്രാദേശിക വിലനിലവാരമനുസരിച്ചുള്ള തുകയ്ക്ക് നല്‍കുന്നതാണെന്ന് ശ്രീ. പി. വി. കുര്യന്‍ പയ്യനാട്ട് അറിയിച്ചുവെങ്കിലും കൂടുതല്‍ സ്ഥലം വാങ്ങാതെ അദ്ദേഹം ദാനം ചെയ്ത 13 സെന്റ് സ്ഥലത്ത് 1995 ജൂണ്‍ 20 ന് കുരിശുപള്ളിയുടെ തറക്കല്ലിടില്‍ കര്‍മ്മം അന്നത്തെ ചുണ്ടക്കര വികാരി ബഹു. അഗസ്റ്റ്യന്‍ ചേമ്പാല നിര്‍വ്വഹിച്ചു. ബഹു. ജോസഫ് മേച്ചരി അച്ചന്‍ വികാരിയയിരിക്കെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുരിശുപള്ളി 2000 ഫെബ്രുവരി 1 ന് അന്നത്തെ മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ ദിവംഗതനായ മാര്‍ എമ്മാനുവേല്‍ പോത്തനാമൂഴി പിതാവ് വെഞ്ചരിച്ചു. അന്നുമുതല്‍ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും വി. കുര്‍ബാനയും തിങ്കളാഴ്ചകളില്‍ വി. കുര്‍ബാനയും വി. യൂദാ തദേവൂസിന്റെ നൊവേനയും ഈ കുരിശുപള്ളിയില്‍ നടത്തിവന്നു. ക്രമേണ താഴ്‌ന്ന ചെറിയ ക്ലാസ്സിലെ കുട്ടികള്‍ക്ക് വേദപാഠവും ഇവിടെ ആരംഭിച്ചു.
2002 – ല്‍ ശ്രീ. പി. വി. കുര്യന്‍ പയ്യനാട്ടിന്റെ പക്കല്‍ നിന്നും 21. 5 സെന്റ് സ്ഥലം കുരിശുപള്ളിയ്ക്കായി വിലകൊടുത്ത് വാങ്ങിച്ചു. 2007 – ല്‍ ബഹു. പീടികപ്പാറ ജെയിംസച്ചന്‍ ചുണ്ടക്കര വികാരിയും, ബഹു. കാട്ടുതുരുത്തി തോമസച്ചന്‍ കുറുമ്പാലക്കോട്ട പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജും ആയിരുന്ന സമയത്ത് പള്ളിയോട് ചേര്‍ന്നുള്ള ഒരേക്കര്‍ സ്ഥലം വാങ്ങിക്കുവാന്‍ തീരുമാനിക്കുകയും അഡ്വാന്‍സ് കൊടുത്ത് ഉടമയുമായി കരാര്‍ എഴുതുകയും ചെയ്തെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ സ്ഥലത്തിന്റെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകാതെ വന്നു. 2008 മെയ് 4 ന് ശ്രീ. കുര്യന്‍ പയ്യനാട്ട്, ശങ്കരന്‍ചോല ജങ്ഷനില്‍ ദാനം ചെയ്ത 1 സെന്റ് സ്ഥലത്ത് കുറുമ്പാലക്കോട്ട കുരിശുപള്ളിയുടേതായി കുരിശ് സ്ഥാപിച്ചു.
2009 മെയ് മാസത്തില്‍ ബഹു. പരുവുമ്മേല്‍ ജോസഫ് അച്ചനെ കുറുമ്പാലക്കോട്ട സെന്റ് ജൂഡ് പള്ളിയുടെ ഉത്തരവാദിത്വം മാര്‍ ജോസ് പൊരുന്നേടം പിതാവ് ഏല്പിച്ചു. ചുണ്ടക്കര വികാരി ബഹു. മോണ്‍. ജോസഫ് കണിയാമറ്റത്തിലച്ചന്റെയും ജോസഫ് പരുവുമ്മേലച്ചന്റെയും അക്ഷീണ പരിശ്രമത്താലും ഇടവകാംഗങ്ങളുടെ പൂര്‍ണ്ണമായ സഹകരണത്താലും 2010 ഫെബ്രുവരിയില്‍ ശ്രീ. കുര്യന്‍ പയ്യനാട്ടിന്റെ പക്കല്‍ നിന്നും പള്ളിയ്ക്കായി ഒരേക്കര്‍ സ്ഥലം കൂടി വാങ്ങിക്കുകയും 2010 മെയ് മാസത്തില്‍ ആ സ്ഥലത്ത് കിണര്‍ കുഴിച്ച് കുടിവെള്ളത്തിനായി സൌകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. ബഹു. ജോസഫ് പരുവുമ്മേലച്ചന്റെ അശ്രാന്ത പരിശ്രമവും തീക്ഷ്ണതയേറിയ അജപാലന പ്രവര്‍ത്തനവും ഇടവകക്കാരുടെ സഹകരണവും കൊണ്ട് 2010 ഓഗസ്റ്റ് 29 ന് വൈദികമന്ദിരത്തിനായി തറക്കല്ലിടുകയും 2011 നവംബര്‍ 27 ന് വൈദികമന്ദിരം വെഞ്ചരിക്കുകയും ചെയ്തു.
2009 ജൂണില്‍ 5 – aM ക്ലാസ്സിലെയും 2010 ജൂണില്‍ 6 - aM ക്ലാസ്സിലെയും 2011 ജൂണില്‍ 7, 8, 9 ക്ലാസ്സുകളിലെയും മതബോധനം ആരംഭിച്ചെങ്കിലും ഭൌതീകമായ സാഹചര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ പുതുതായി നിര്‍മ്മിച്ച വൈദികമന്ദിരത്തിന്റെ മുകള്‍ ഭാഗം ക്രമീകരിച്ച് മുതിര്‍ന്ന ക്ലാസ്സുകളിലെ മതബോധനം ആരംഭിക്കുകയും മതബോധന ആവശ്യത്തിനായി ഒരു ഹാള്‍ നിര്‍മ്മിക്കുവാന്‍ വേണ്ട ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു.
2007 മുതല്‍ പലപ്രാവശ്യം കുറുമ്പാലക്കോട്ട സെന്റ് ജൂഡ് പള്ളിയെ സ്വതന്ത്ര ഇടവകയാക്കണമെന്ന അപേക്ഷ ലഭിച്ചിരുന്നെങ്കിലും ഭൌതീകമായ സാഹചര്യങ്ങളുടെ അഭാവവും നൈയാമികമായി പൂര്‍ത്തിയാകേണ്ടിയിരുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാതിരുന്നതിനാലും അപേക്ഷ അനുവദിക്കാന്‍ അനുവദിക്കപ്പെട്ടിരുന്നില്ല. 2010 നവംബര്‍ 24 ന് കുറുമ്പാലക്കോട്ട സെന്റ് ജൂഡ് കുരിശുപള്ളിയില്‍ ചേര്‍ന്ന പൊതുയോഗത്തിലും 2010 ഡിസംബര്‍ 12 ന് ചുണ്ടക്കരയില്‍ ചേര്‍ന്ന പൊതുയോഗത്തിലും കുറുമ്പാലക്കോട്ടയെ ഒരു സ്വതന്ത്ര കുരിശുപള്ളിയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം കുറുമ്പാലക്കോട്ടയിലെ 105 കുടുംബങ്ങളില്‍ നിന്നും ഒപ്പിട്ട അപേക്ഷയും ലഭിച്ചിരുന്നു.
കുരിശുപള്ളിയുടെ ആത്മീയവും ഭൌതീകമായ വളര്‍ച്ചയും ഈ പ്രദേശത്തെ ദൈവജനത്തിന്റെ ആഗ്രഹവും നിര്‍ലോഭമായ സഹകരണവും പരിഗണിച്ച് 2011 നവംബര്‍ 27 മുതല്‍ കുറുമ്പാലക്കോട്ട സെന്റ് ജൂഡ് കുരിശുപള്ളിയെ ഒരു സ്വതന്ത്ര കുരിശുപള്ളിയായി മാര്‍ ജോസ് പൊരുന്നേടം മെത്രാന്‍ ഉയര്‍ത്തി.
ഈ കാലയളവില്‍തന്നെ ശ്രീ ജോസ് മത്തായി തുരുത്തേല്‍ ദാനം ചെയ്ത 4 സെന്റ് സ്ഥലത്ത് കുറുമ്പാലക്കോട്ട മലയില്‍ 2012 എപ്രില്‍ 4 ഒരു കുരിശ് സ്ഥാപിച്ച് മോറിയാമല എന്ന് നാമകരണം ചെയ്യുകയും ദു:ഖവെള്ളിയാഴ്ചത്തെ കുരിശിന്റെ വഴി മോറിയാമലയിലേയ്ക്ക് നടത്തുകയും ചെയ്തുവരുന്നു.
2012 ജൂണില്‍ 10, 11, 12 എന്നീ ക്ലാസ്സുകളിലെയും നഴ്സ്റി ക്ലാസ്സിലെയും മതബോധനം ആരംഭിച്ചു. ഇതിനിടയില്‍ ഇടവക ജനങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണത്താലും രൂപതാകേന്ദ്രത്തില്‍ നിന്നും മറ്റ് അഭ്യുദയകാംക്ഷികളില്‍ നിന്നും ലഭിച്ച സാമ്പത്തിക സഹായത്താലും ബഹു. പരുവുമ്മേലച്ചന്റെ നേതൃത്വത്തില്‍ മതപഠന ആവശ്യത്തിനായി സണ്‍ഡേ സ്ക്കുള്‍ (പാരിഷ്ഹാള്‍) പണിപൂര്‍ത്തിയാക്കുകയും 2012 സെപ്റ്റംബര്‍ 23 ന് വെഞ്ചരിക്കുകയും ചെയ്തു.
ഇപ്രകാരം സ്വതന്ത്ര അജപാലന പ്രവര്‍ത്തനങ്ങളുമായി മുന്‍പോട്ടുപോകുന്ന കുറുമ്പാലക്കോട്ട സെന്റ് ജൂഡ് സ്വതന്ത്ര കുരിശുപള്ളിയെ ആ പ്രദേശത്തെ ദൈവജനത്തിന്റെ താല്പര്യം പരിഗണിച്ചും 2013 ഫെബ്രുവരി 3 ന് ചേര്‍ന്ന പൊതുയോഗത്തിന്റെ 1 - aM നമ്പര്‍ തീരുമാനവും 2013 ഫെബ്രുവരി 19 ന് ചേര്‍ന്ന വൈദിക സെനറ്റിന്റെ (Presbyteral Council) അഭിപ്രായവും സമ്മതവും കണക്കിലെടുത്തും 2013 ഏപ്രില്‍ 1 മുതല്‍ അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവ് സ്വതന്ത്ര ഇടവകയായി ഉയര്‍ത്തി. തുടര്‍ന്ന് 2013 സെപ്റ്റംബര്‍ 8 ന് പുതിയ സെമിത്തേരി വെഞ്ചരിച്ചു. ഇപ്പോള്‍ 110 കുടുംബങ്ങള്‍ ഈ ഇടവകയില്‍ ഉണ്ട്.
കുറുമ്പാലക്കോട്ട ഇടവക നാൾ വഴികളിലൂടെ
മാനന്തവാടി രൂപതയിലെ ചുണ്ടക്കര ഇടവകയുടെ ഭാഗമായിരുന്നു ഇപ്പോഴത്തെ കുറുമ്പാലക്കോട്ട ഇടവക. ചുണ്ടക്കര സെന്റ് ജോസഫ് ഇടവകയുടെ ഏറ്റവും ദൂരത്തുള്ള ഒരു വാര്‍ഡായിരുന്ന കുറുമ്പാലക്കോട്ടയിൽ ഒരു കുരിശുപള്ളി പണിയുവാൻ 1995ലെ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു. ശ്രീ കുര്യന്‍ പയ്യനാട്ട് ദാനമായി നല്‍കിയ 13 സെന്റ് സ്ഥലത്ത് സ്ഥാപിതമായ വി.യൂദാതദ്ദേവൂസിന്റെ നാമത്തിലുള്ള കുരിശുപള്ളി 2000 ഫെബ്രുവരി 1 ന് ഭാഗ്യസ്മരണാര്‍ഹനായ അഭിവന്ദ്യ എമ്മാനുവേൽ പോത്തനാമൂഴി പിതാവ് വെഞ്ചരിച്ചു. ചുണ്ടക്കര ഇടവകയിലെ ബഹു.വികാരിയച്ചന്മാരും അസി.വികാരിമാരും ഏച്ചോം ഈശോസഭാ ആശ്രമത്തിലെ ബഹു. വൈദികരുമായിരുന്നു കുരിശുപള്ളിയ്ക്ക് ആത്മീയ നേതൃത്വം നല്‍കിയിരുന്നത്. ചുണ്ടക്കര ക്രിസ്തുദാസി കോണുവെന്റിലെ ബഹു.സിസ്റ്റേഴ്സൂം അജപാലന ശ്രുശ്രൂഷയില്‍ സഹായിച്ചുപോന്നു.
മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവ് ഈ കുരിശുപള്ളിയെ 2011 നവംബര്‍ 27 ന് സ്വതന്ത്രകുരിശുപള്ളിയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് 2013 ഏപ്രിൽ 1 ന് സ്വതന്ത്ര ഇടവകയായി ഉയ൪ത്തുകയും 2009 മെയ് മുതൽ കുറുമ്പാലക്കോട്ട കുരിശുപള്ളിയുടെ പ്രീസ്റ്റ്-ഇന്‍-ചാര്‍ജ് ആയിരുന്ന രൂപതാ ചാന്‍സല൪ ബഹു.ജോസഫ് പരുവുമ്മേല്‍ അച്ചനെ പ്രഥമ വികാരിയായി നിയമിക്കുകയും ചെയ്തു. 2015 ഡിസംബ൪ 27 ന് പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവ് നിര്‍വഹിച്ചു.
2014 ജൂലൈ 27 ന്‍ സെന്റ് ജൂഡ്സ് ഹെൽത്ത് ആന്റ് റിക്രിയേഷൻ ക്ലബ് അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവ് ഉൽഘാടനം ചെയ്തു. ഈ കാലഘട്ടത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി മാനന്തവാടി രൂപതയിൽ ജിംനേഷ്യത്തോടുകൂടി ഒരു ഹെൽത്ത് ആന്റ് റിക്രിയേഷൻ ക്ലബ് ആദ്യമായി കുറുമ്പാലക്കോട്ട ഇടവകയിൽ.
2015 മെയ് 24 ന് ബി.പി.എസ്. സന്യാസനീ സമൂഹത്തിന്റെ ഭവനം ഇടവകയിൽ ആരംഭിച്ചു.
2015 ജൂണിൽ ഇംഗ്ലീഷ് മീഡിയം LKG, UKG Preprimary School ആരംഭിച്ചു.
2014 നവംബറിൽ ചേ൪ന്ന പൊതുയോഗത്തിൽ വിദൂരഭാവിയിൽ ദേവാലയ നി൪മ്മാണ ആവശ്യത്തിനായി പുതുശ്ശേരി വിനോദിന്റെ പക്കൽ നിന്നും എതാനം സെന്റ് ഭൂമി വാങ്ങുവാൻ തീരുമാനിച്ചു.
2015 ജൂലൈയിൽ കൂടിയ പാരീഷ് കൌണ്‍സിൽ ദേവാലയ നി൪മ്മാണ പദ്ധതിയെക്കുറിച്ച് ഉടനെ തന്നെ ചിന്തിക്കണമെന്ന് ആവശ്യമുന്നയിച്ചു. 2015 സെപ്റ്റംബറിൽ ശ്രീ. വിനോദ് പുതുശ്ശേരിയുടെ പക്കൽ നിന്നും ദേവാലയനി൪മ്മാണത്തിനായി 8 സെന്റ് സ്ഥലം വാങ്ങിച്ചു.
2015 സെപ്റ്റംബറിൽ ചേ൪ന്ന പാരീഷ് കൌൺസലിലും പൊതുയോഗത്തിലും ദേവാലയ നി൪മ്മാണം ആരംഭിക്കുവാൻ തീരുമാനിച്ച് രൂപതാ കേന്ദ്രത്തിൽ നിന്നും അനുവാദം വാങ്ങിച്ചു.
2015 നവംബ൪ 14 മുതൽ 18 വരെ ദേവാലയ നി൪മ്മാണത്തിനായി ബഹു. ജോൺ പുതുക്കുളം അച്ചൻ ഇടവക സമൂഹത്തെ ധ്യാനിപ്പിച്ച് ഒരുക്കി.
2015 ഡിസംബര്‍ 27 ന്‍ പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവ് നി൪ഹിച്ചു. തറക്കലിടീല്‍ 2015 ഡിസംബ൪ 27 എല്ലാ കുടുംബങ്ങളില്‍ നിന്നും ഒരോ കല്ല് വീതം കുടുംബനാഥന്മാ൪ കൊണ്ടുവന്ന് നിക്ഷേപിച്ചിരുന്നു.
2015 ഡിസംബ൪ 6 ന്‍ പഴയ കുരിശുപള്ളിയിൽ അവസാന വി.കു൪ബാന.
2016 നവംബര്‍ 27 ന്‍ കട്ടിള വയ്പ്പ് ബഹു. മാത്യു മാടപ്പള്ളിക്കുന്നേൽ അച്ചൻ നടത്തി.
2017 ഒക്ടോബ൪ 15 ന് മദ്ബഹയിൽ മണ്ണിടീൽ ക൪മ്മം മോൺ അബ്രാഹം നെല്ലിക്കൽ മുഖ്യകാ൪മ്മികൻ. എല്ലാ കുടുംബങ്ങളിലും നിന്നും കൊണ്ടു വന്ന മണ്ണ് മദ്ബഹയിൽ നിക്ഷേപിച്ചു.
-2017 നവംബര്‍ 5 ന്‍ മദ്ബഹയിൽ അൾത്താര സ്ഥാപിക്കുന്നതിനടിയിൽ പ്രാ൪ത്ഥനാ നിയോഗങ്ങളുടെ നിക്ഷേപം.
2017 ഡിസംബര്‍ 15 ന്‍ കത്തീഡ്രൽ വികാരി ബഹു. പോൾ മുണ്ടോലിക്കൽ അച്ചൻ ദേവാലയത്തിന്റെ മുകളിൽ സ്ഥാപിക്കുവാനുളള കുരിശ് വെഞ്ചരിചു.
2018 ജനുവരി 27 ന് ദേവാലയ വെഞ്ചരിപ്പ്.