Progressing

Little Flower Church, Puthiyidom

ചെറുപുഴപ ദേവാലയം

Parish History

Parish History

ലിറ്റിൽ ഫ്ലവർ ദേവാലയചരിത്രം

പുതിയിടം

 

ഹരിതാഭമായ തേയിലത്തോട്ടങ്ങളാൽ സുന്ദരമായതും, വെയിൽ നാളങ്ങളാ ൽ വാടാതെ, തണുപ്പിൽ മരവിക്കാതെ കോടകാറ്റിൽ ആടിയുലയാതെ പുതിയിടം ചെറുപുഷ്പം ദേവാലയം നിലകൊള്ളുന്നു.  വിദേശധിപത്യത്തിന്റെ ശേഷിപ്പുകൾ ബാക്കി വച്ചു അങ്ങങായി ചിതറിക്കിടക്കുന്ന തേയില തോട്ടങ്ങൾക്കൊപ്പം സമഗ്രവികസനത്തിന്റെ കിരണങ്ങൾ ഏൽക്കാത്ത ഗ്രാമം.

 

മാനന്തവാടി നോർബെർടൈൻ സഭയുടെ ആദ്യകാല മിഷൻ പ്രവർത്തനങ്ങളിലും, തുടർന്ന് ഇന്നുവരെയും പുതിയിടം ഇടവകയിൽ നോർബെർടൈൻ സഭയുടെ എല്ലാ വൈദികരും ഏതെങ്കിലും വിധത്തിൽ ഇവിടെ ശുശ്രൂഷ ചെയ്തിട്ടുള്ളവരാണ്. മലമുകളിൽ ഉയർന്നുനിൽക്കുന്ന ഈ ദേവാലയം തുടക്കത്തിൽ ജോസഫ് കുന്നേൽ അച്ചന്റെയും പിന്നീട് മാത്യു കാട്ടടി അച്ചൻറെയും ദീർഘവീക്ഷണത്തിന്റെ ഫലമാണ്. ഒരു ദേശത്തിൻറെ എല്ലാ മേഖലയിലുമുള്ള വളർച്ചയ്ക്ക് ഒരു ദേവാലയത്തിന് പങ്കുണ്ട് എന്ന സത്യം  പുതിയിടം ചെറുപുഷ്പ ദേവാലയം സാക്ഷ്യപ്പെടുത്തുന്നു.

 

തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴയിൽ നിന്നും 3 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന ഗ്രാമമായ പുതിയിടം എന്ന പ്രദേശത്ത് മലമുകളിൽ 1980 ഒക്ടോബർ എട്ടാം തീയതിയാണ് മാനന്തവാടി രൂപത പരിധിയിൽ ചെറുപുഷ്പ ദേവാലയം സ്ഥാപിതമാകുന്നത്.  സി.എം.ഐ സഭാംഗമായിരുന്ന ജോസഫ് കുന്നേൽ അച്ചൻ ഒരു ഉൾപ്രദേശത്തിൻറെ എല്ലാ കുറവുകളും നിറഞ്ഞ പുതിയിടത്തു,  പരിമിതികളെ അവസരങ്ങളാക്കി മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാൻ ആയിരുന്ന മാർ ജേക്കബ് തൂങ്കുഴി പിതാവിൻറെ കാർമികത്വത്തിൽ പുതിയിടത്തെ ഇടവകയായി ഉയർത്തി.

 

തുടർന്ന് 1981 മെയ്‌ മാസം മുതൽ മാത്യു കാട്ടടി അച്ചൻ ഇടവകയെ വളർത്തുകയും, ദേവാലയത്തോട് ചേർന്ന് 1983 ജൂൺ 15 ന് കുസുമഗിരി എൽ. പി. സ്കൂൾ സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് ഫാ. ജെയിംസ് കുറ്റിമാക്കൽ, ഫാ. തോമസ് മുരിങ്ങയിൽ, ഫാ. ഫ്രാൻസിസ് അള്ളുമ്പുറം, ഫാ. പീറ്റർ മങ്ങാട്ട് എന്നീ വൈദികരും വികാരിമാരായി സേവനം ചെയ്തു. 

 

ഫാ. ജോസഫ് മുരിക്കൻ വികാരിയായിരുന്നപ്പോഴാണ്  1998 ൽ ഇപ്പോൾ നിലവിലുള്ള ദേവാലയം പണിയുന്നത്. തുടർന്ന്, ഫാ. ജോൺ നെല്ലുവേലിൽ, ഫാ. നോർബർട്ട് മാളിയേക്കൽ,  ഫാ.  ജോസ് കൊടക്കാട്ട്, ഫാ. ജോഷി അരിമന, ഫാ. ജോസ് ചെമ്പുകെട്ടിക്കൽ, ഫാ. മനോജ് തോട്ടുംകര, ഫാ. ജ്യോതിഷ് കാരക്കടയിൽ,  ഫാ. വിപിൻ വയലിൽ, എന്നിവർ വികാരിമാരായി സേവനം ചെയ്തു. ഇപ്പോൾ ഫാ. മാത്യു പൂച്ചാലിക്കളത്തിലാണ് വികാരി. 130 ഓളം കുടുംബങ്ങൾ ഉള്ള പുതിയിടം ഇടവകയിലും കുസുമഗിരി എൽ. പി. സ്കൂളിലും തിരുഹൃദയ സന്യാസിനിമാരും സേവനം ചെയ്യുന്നു.