Progressing

St. George Church, Chithragiri

സെൻ്റ് ജോർജ് ചർച്ച് ചിത്രഗിരി

Parish History

Parish History

കിഴക്ക് പശ്ചിമഘട്ടവും, ഉത്തര ഘട്ടത്തോട്  ചേർന്നു ഹരിതാഭമായ മലനിരകൾ കാവൽനിൽക്കുന്ന, തെളിഞ്ഞു ഒഴുകുന്ന പാണ്ടിയാർ പുന്നപ്പുഴ അതിർത്തിനിശ്ചയിക്കുന്ന, തെക്ക് വിനോദസഞ്ചാരികളുടെ മനസ്സിന് കുളിരേകുന്ന മീൻമുട്ടി വെള്ളച്ചാട്ടവും, ചരിത്രമുറങ്ങുന്ന നിലമ്പൂർ കോവിലകത്തിന്റെ വ്യാപ്തി കാണിച്ചുതരുന്ന നീലിമലയും നിലമ്പൂർ കാടുകളും, പടിഞ്ഞാറ്, പടയോട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന പാടിവയലും കോട കിനിഞ്ഞിറങ്ങുന്ന തേയിലത്തോട്ടങ്ങളും, കാപ്പിത്തോട്ടങ്ങളും. ഇവിടെ  ബ്രിട്ടീഷുകാരുടെ കുതിര കുളമ്പടികൾ ചരിത്രം സംവദിക്കുന്നു. വടക്ക്- ചരിത്രമുറങ്ങുന്ന ബത്തേരിയിലേക്ക് നീളുന്ന രാജപാതയും കൂടപ്പിറപ്പുകളുടെ കുടുംബമായ തോമാട്ടുചാൽ ഇടവകയും അതിർത്തി തീർക്കുന്നു.  പശ്ചിമഘട്ടമലനിരകളിൽ തേയില, കാപ്പി, റബ്ബർ തുടങ്ങിയ കൃഷിയിറക്കിയ ഇംഗ്ലീഷുകാർ തങ്ങളുടെ വിനോദത്തിനായി  നീക്കിവെച്ച  കുന്നുകളിൽ ഒന്നാണ്  ചിത്രഗിരി ഗോൾഫ്മൈതാനി, ഈ സ്ഥലത്താണ് ഇന്നത്തെ ഇടവക ദേവാലയം സ്ഥിതി ചെയ്യുന്നത്.

ഇടവകയുടെ തുടക്കത്തിൽ 25-27 കുടുംബങ്ങളായിരുന്നു ഉണ്ടായിരുന്നത്.ഇന്ന് 196 കുടുംബങ്ങൾ ഉൾക്കൊള്ളുന്നതാണ് നമ്മുടെ ഇടവക.2021 വരെ 1326 മാമ്മോദീസകൾ നടന്നു.  170 ഇടവക അംഗങ്ങൾ കർത്താവിൻറെ സന്നിധിയിലേക്ക് നമ്മെ വിട്ടു പിരിഞ്ഞു പോവുകയും ചെയ്തു.