Progressing

St. George Church, Chithragiri

സെൻ്റ് ജോർജ് ചർച്ച് ചിത്രഗിരി

സെൻ്റ് ജോർജ് ചർച്ച് ചിത്രഗിരി

കിഴക്ക് പശ്ചിമഘട്ടവും, ഉത്തര ഘട്ടത്തോട്  ചേർന്നു ഹരിതാഭമായ മലനിരകൾ കാവൽനിൽക്കുന്ന, തെളിഞ്ഞു ഒഴുകുന്ന പാണ്ടിയാർ പുന്നപ്പുഴ അതിർത്തിനിശ്ചയിക്കുന്ന, തെക്ക് വിനോദസഞ്ചാരികളുടെ മനസ്സിന് കുളിരേകുന്ന മീൻമുട്ടി വെള്ളച്ചാട്ടവും, ചരിത്രമുറങ്ങുന്ന നിലമ്പൂർ കോവിലകത്തിന്റെ വ്യാപ്തി കാണിച്ചുതരുന്ന നീലിമലയും നിലമ്പൂർ കാടുകളും, പടിഞ്ഞാറ്, പടയോട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന പാടിവയലും കോട കിനിഞ്ഞിറങ്ങുന്ന തേയിലത്തോട്ടങ്ങളും, കാപ്പിത്തോട്ടങ്ങളും. ഇവിടെ  ബ്രിട്ടീഷുകാരുടെ കുതിര കുളമ്പടികൾ ചരിത്രം സംവദിക്കുന്നു. വടക്ക്- ചരിത്രമുറങ്ങുന്ന ബത്തേരിയിലേക്ക് നീളുന്ന രാജപാതയും കൂടപ്പിറപ്പുകളുടെ കുടുംബമായ തോമാട്ടുചാൽ ഇടവകയും അതിർത്തി തീർക്കുന്നു.  പശ്ചിമഘട്ടമലനിരകളിൽ തേയില, കാപ്പി, റബ്ബർ തുടങ്ങിയ കൃഷിയിറക്കിയ ഇംഗ്ലീഷുകാർ തങ്ങളുടെ വിനോദത്തിനായി  നീക്കിവെച്ച  കുന്നുകളിൽ ഒന്നാണ്  ചിത്രഗിരി ഗോൾഫ്മൈതാനി, ഈ സ്ഥലത്താണ് ഇന്നത്തെ ഇടവക ദേവാലയം സ്ഥിതി ചെയ്യുന്നത്.

ഇടവകയുടെ തുടക്കത്തിൽ 25-27 കുടുംബങ്ങളായിരുന്നു ഉണ്ടായിരുന്നത്.ഇന്ന് 196 കുടുംബങ്ങൾ ഉൾക്കൊള്ളുന്നതാണ് നമ്മുടെ ഇടവക.2021 വരെ 1326 മാമ്മോദീസകൾ നടന്നു.  170 ഇടവക അംഗങ്ങൾ കർത്താവിൻറെ സന്നിധിയിലേക്ക് നമ്മെ വിട്ടു പിരിഞ്ഞു പോവുകയും ചെയ്തു.


ചിത്രഗിരി സെൻറ് ജോർജ്ജ് ഇടവക ചരിത്രം


ഇടവകയുടെ ആരംഭം


ഉപജീവനത്തിനും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾക്കുമായി കൂടുതൽ കൃഷിഭൂമികൾ അന്വേഷിച്ചുള്ള തിരുവിതാംകൂർ, കോട്ടയം ഭാഗങ്ങളിൽ

നിന്നുള്ള നമ്മുടെ പൂർവികരുടെ യാത്ര എത്തിച്ചേർന്നത് വയനാടൻ മണ്ണിന്റെ ചരിത്രമുറങ്ങുന്ന ചെല്ലംകോട്, വട്ടച്ചോല, വടുവഞ്ചാൽ പ്രദേശങ്ങളിലാണ്. കാടിനോടും, വന്യമൃഗങ്ങളോടും മല്ലടിച്ച് തങ്ങളുടെ കൃഷിഭൂമി ഫലഭൂയിഷ്ടമാക്കിയ ആദ്യ തലമുറകൾ അതിനോടൊപ്പം തന്നെ തങ്ങളുടെ വിശ്വാസപരമായ കാര്യങ്ങൾക്കുള്ള വഴികളും അന്വേഷിച്ചിരുന്നു.

ലത്തീൻ ദേവാലയങ്ങളായ മൂപ്പൈനാട് സെന്റ്ജോസഫ്സ് , ആണ്ടൂർ സെന്റ് മേരീസ് ദേവാലയങ്ങളും തമിഴ്നാട്അതിർത്തിയിൽ ഉള്ള കയ്യുന്നി ഫാത്തിമ മാതാ ദേവാലയവു മായിരുന്നു ഇവർ ഇതിനായി ആശ്രയിച്ചിരുന്നത്. സ്വന്തമായി ഒരു ദേവാലയം വേണമെന്ന നമ്മുടെ പൂർവപിതാക്കന്മാരുടെ ആഗ്രഹമാണ് ചിത്രഗിരി

ഇടവകയ്ക്ക് തുടക്കംകുറിച്ചത്. കുടിയേറ്റക്കാരായിരുന്ന പച്ചിക്കൽ പ്രഞ്ചു, മൂത്തേടത്ത് മ്യാലിൽ ഔസേപ്പ്, പ്ലാക്കിൽ പൗലോസ്, പുറകേരിൽ ശൗര്യയാർ, പച്ചിക്കൽ ദേവസ്യ, മൂത്തേടത്ത് വർഗീസ്, കുന്നത്ത് മാത്യു, അങ്ങാടിയത്ത് ജേക്കബ്, അങ്ങാടിയത്ത് അപ്പച്ചൻ, മച്ചുകുഴി അപ്പച്ചൻ,

മൂത്തേടത്ത് മ്യാലിൽ കുട്ടപ്പൻ, കുഞ്ഞപ്പൻ എന്നീ കുടുംബങ്ങളും ഒപ്പം മറ്റ് 30 കുടുംബങ്ങളും ചേർന്നാണ് ഇടവക രൂപീകരണത്തിനായി നീങ്ങിയത്.

1967 ജൂലൈ മാസം 3 തീയതി ചിത്രഗിരിയിൽ കുന്നത്ത് കുടുംബം നൽകിയ അഞ്ച് സെന്റ് ഭൂമിയിൽ പണിത ഓടിട്ട ഷെഡ്ഡിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ ബഹുമാനപ്പെട്ട ജോസഫ്ഉപ്പുമാക്കിൽ അച്ഛൻറെ കാർമികത്വത്തിൽ ചിത്രഗിരിയുടെ മണ്ണിൽ ആദ്യമായി ദിവ്യബലിയർപ്പിച്ചു. കയ്യുന്നി ഇടവകയുടെ കുരിശു

പള്ളിയായിട്ടാണ് ചിത്രഗിരിയിൽ പള്ളി ആരംഭിച്ചത്. അധികം വൈകാതെ തന്നെ അന്നത്തെ തലശേരി രൂപതാദ്ധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വള്ളാപ്പള്ളി പിതാവ് ചിത്രഗിരി സന്ദർശിക്കുകയും ചിത്രഗിരി ഇടവക

ആരംഭിക്കുന്നതിനുള്ള അനുമതി നൽകുകയും ചെയ്തു. പ്രാരംഭഘട്ടത്തിൽ കയ്യുന്നി പള്ളിയിൽ നിന്നും കേരളാ തമിഴ്നാട് അതിർത്തി പുഴ കടന്ന് കാൽനടയായി വികാരിയച്ചൻമാർ ചിത്ര ഗിരിയിൽ എത്തിചേർന്നു. നിലവിൽ കുന്നത്തു കുടുംബം നൽകിയ സ്ഥലത്ത് കുരിശടി

സ്ഥിതി ചെയ്യുന്നു.


ഇടവകയുടെ വളർച്ച

ബഹുമാനപ്പെട്ട ജോസഫ് ഉപ്പുമാക്കിൽ അച്ചൻ മുതൽ ഇപ്പോഴത്തെ വികാരിയായ ഫാദർ ജെയ്സൺ കളിയാട്ട് വരെ 26 വൈദികരാണ്ഇടവകയിൽ സേവനം ചെയ്തിരിക്കുന്നത്. ബഹുമാനപ്പെട്ട ജോസഫ്ഉപ്പുമാക്കിൽ അച്ചനു ശേഷം ഫാദർ സിറിയക്ക് ചെയ്യാഴം, ഫാദർ

ജോസഫ് നന്ദികാട്ട് എന്നീ വൈദികർ ഇടവകക്ക് നേതൃത്വം നൽകി. വയനാട് ഗോൾഫ് ക്ലബ്ബിന്റെ ഭാഗമായിരുന്ന ഈസ്റ്റിന്ത്യാ കമ്പനിയുടെ (ഗോൾഫ് ക്ലബ്ബ്) നിന്നുള്ളവരും കൂടിച്ചേർന്ന് ഇന്നുള്ള ഭൂമി കയ്യേറ്റക്കാരിൽ

നിന്നും വീണ്ടെടുക്കുകയും ചെയ്തു. ഇടവകയിലെ സ്ഥലം

സംരക്ഷിക്കുന്നതിനായി പള്ളിയുടെ നേതൃത്വത്തി ൽ  ഇടവകാംഗങ്ങൾ ഊണും ഉറക്കവുമില്ലാതെ രാപകൽ അദ്ധ്വാനിക്കുകയും അന്നത്തെ യുവജനങ്ങൾ ഒരുപാട് നാളുകൾ പള്ളിക്കും, പള്ളി വക ഭൂമിക്കും

കാവൽ കിടക്കുകയും ചെയ്തു.സംഘർഷഭരിതമായ ഈ കാലഘട്ടത്തിൽ തന്നെയായിരുന്നു ഇടവക

രൂപീകരണത്തിന് നേതൃത്വം നൽകിയവരിൽ ഒരാളായ അങ്ങാടിയത്ത് ജേക്കബ് നിര്യാതനായത്അദ്ദേഹത്തിൻറെ മൃതസംസ്കാരം സ്വന്തം ഇടവകയിൽ തന്നെ നടത്തണം എന്നുള്ള വീട്ടുകാരുടെയും ഇടവകാംഗങ്ങളും അടങ്ങാത്ത ആഗ്രഹം മാനിച്ച് വികാരിയായിരുന്ന ഫാദർ മരിയാദാസ് സിഎംഐയുടെ കാർമികത്വത്തിൽ അദ്ദേഹത്തിൻറെ

മൃതസംസ്കാരം ഇടവകയിൽ തന്നെ നടത്തുകയും കയ്യേറ്റക്കാരുടെ ഭീഷണി നിമിത്തം ദിവസങ്ങളോളം കാവൽ നിൽക്കുകയും ചെയ്തു.നമ്മുടെ കൃഷികൾക്കും സെമിത്തേരിക്കും രാത്രിയിൽ കാവൽ കിടന്ന് രാവും പകലുമില്ലാതെ ഇടവകയ്ക്ക് വേണ്ടി അക്ഷീണം യത്നിച്ച് നമ്മുടെ പൂർവികരെ എന്നും നന്ദിയോടെ മാത്രമേ ഓർക്കാൻ സാധിക്കു.

തുടർന്ന് ഫാദർ മാത്യു പൈക്കാട്ട്, ഫാദർ തോമസ് ചേറ്റാനി എന്നിവരായിരുന്നു ഇടവകക്ക് നേതൃത്വം നൽകിയത്. ബഹുമാനപ്പെട്ട ജോസഫ് മുണ്ടക്കാമറ്റം അച്ചൻ വികാരിയായിരുന്ന കാലഘട്ടത്തിൽ സ്ഥലം

കേസിലിരിക്കെ തന്നെ ചിത്രഗിരി ഇടവക സെമിത്തേരി നിർമ്മിക്കുകയും ശവസംസ്കാര ചടങ്ങുകൾ നടത്തുകയും ചെയ്തു. തുടർന്ന് ഫാദർ ജോയി പിണക്കാട്ട് ഇടവകക്ക് നേതൃത്വം നൽകി ഇടവകയുടെ രേഖകൾ

ഏറെക്കുറെ ശരിയാക്കിയെടുക്കാൻ ഇക്കാലത്ത് സാധിച്ചു. പിന്നീട് വന്ന കാലയളവിൽ ഇടവകയുടെ സ്ഥലത്തുണ്ടായ കയ്യേറ്റ ശ്രമങ്ങൾക്ക് പൂർണ്ണ വിരാമമിട്ട് ഫലഭൂയിഷ്ഠമായ കൃഷിഭൂമി ആക്കി ഒരുക്കി തീർത്തത് ബഹുമാനപ്പെട്ട മാത്യു പാംപ്ലാനി അച്ചന്റെ കാലഘട്ടത്തിലായിരുന്നു.

തുടർന്നുവന്ന അഗസ്റ്റിൻ പാലക്കാട്ടച്ചൻ

ഇടവകയ്ക്ക് ഒരു പാരിഷ് ഹാൾ നിർമ്മിക്കുകയും ദേവാലയം താൽക്കാലികമായി അങ്ങോട്ടു മാറ്റുകയും ചെയ്തു. പാലക്കാട്ട് അച്ചന്റെ നേതൃത്വത്തിൽ ഇടവക സെമിത്തേരി നവീകരിച്ചു. തുടർന്ന് ബഹുമാന്യരായ ഫാദർ അഗസ്റ്റിൻ പുത്തൻപുര,ഫാദർ ബെൻബനുട് സിഎംഐ ) ഫാദർ ജോണി കുന്നത്ത് എന്നിവരായിരുന്നു

വികാരിമാർ. നിലവിലിരുന്ന സിമിത്തേരി കല്ല്കൂടുതലുള്ള

പ്രദേശമായതിനാൽ കുഴി എടുക്കുന്നതിനും മറ്റും വളരെയേറെ ബുദ്ധിമുട്ട് നേരിട്ടു. അതിനെ തുടർന്നാണ് ഇപ്പോൾ ഉപയോഗിക്കുന്ന സെമിത്തേരിയുടെ നിർമ്മാണം ജോണി അച്ഛൻറെ കാലത്ത് നടത്തിയത്. ജോസഫ് മഞ്ചുവള്ളിയച്ചൻ ഹൃസ്വകാലം ജോണിയച്ചനുശേഷം

ഇടവകയിൽ ചെയ്തു. സേവനം ചെയ്തു  .

25-27 കുടുംബങ്ങളുമായി ആരംഭിച്ച ഇടവകയിൽ ഇന്ന് 196 കുടുംബങ്ങളുണ്ട്. ഈ നീണ്ട കാലയളവിൽ ഒട്ടേറെ ത്യാഗങളിലൂടെയാണ് ഇടവക ഇന്നത്തെ വളർച്ചയിൽ  എത്തിയത്. ആത്മീയതയിലേക്ക് ഇടവകാംഗങ്ങളെ കൈപിടിച്ച് കൊണ്ടുവരുന്നതിനോടൊപ്പം തന്നെ

ഇടവകയുടെ ഭൗതിക തലത്തിലുള്ള വികസനപ്രവർത്തനങ്ങൾക്കും ബഹുമാന്യരായ വൈദീകർ നേതൃത്വം നൽകി.


ഇന്ന് കാണുന്ന ദേവാലയം നിർമ്മിക്കാൻ നേതൃത്വം നൽകിയത് ബഹുമാനപ്പെട്ട ആൻഡ്രൂസ് തെക്കേകണ്ടം അച്ചൻ ആയിരുന്നു. ഇടവക സമൂഹത്തിൻറെ അകമഴിഞ്ഞ കഠിനാധ്വാനവും സഹകരണവും കൊണ്ടാണ് ഈ ദേവാലയ നിർമ്മാണം പൂർത്തീകരിച്ചത്. അച്ഛനോടൊപ്പം

പ്രവർത്തിച്ച് കൈക്കാരന്മാരായ പ്ലാക്കിൽ ഔസേപ്പ്, പച്ചികൽ ദേവസ്യ,ദേവാലയ നിർമ്മാണ കമ്മിറ്റി കൺവീനർ ആയിരുന്ന ജോസഫ് പ്ലാവനാക്കുഴി, മറ്റത്തിൽ മത്തായി എന്നിവരുടെ നിസ്വാർത്ഥമായ സേവനം

ഇടവകയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. ഇടവകയുടെ സ്വപ്നമായിരുന്ന ദേവാലയത്തിന്റെ കൂദാശ 2001 ഏപ്രിൽ 18 ന് അഭിവന്ദ്യ മാർ എമ്മാനുവൽ പോത്തനാമുഴി പിതാവ് നിർവഹിച്ചു. ഇക്കാലയളവിൽ കുട്ടികളെ ആദ്യകുർബാന, സൈര്യലേപനം തുടങ്ങിയ

കാര്യങ്ങൾ പഠിപ്പിക്കുന്നതിനായി റിപ്പണിൽ നിന്നും റിഡംപ്റ്റിസ്റ്റ് സമർപ്പിതർ ചിത്രഗിരിയിൽ വന്നിരുന്നു ബഹുമാനപ്പെട്ട തോമസ് വാഴച്ചാലിൽ അച്ചൻറെ കാലത്ത് സെമിത്തേരി നവീകരണ പ്രവർത്തനങ്ങൾ നടത്തി. ഫാദർ പോൾ കൊരണ്ടിയാർകുന്നേൽ തുടർന്ന് ഇടവകയ്ക്ക് നേതൃത്വം നൽകി. ബഹുമാനപ്പെട്ട മനോജ് അമ്പലത്തിൽ അച്ചന്റെ കാലത്തായിരുന്നു ഈ പ്രദേശത്തെ മുഴുവൻ പിടിച്ചുകുലുക്കിയ ഉരുൾപൊട്ടൽ സംഭവിച്ചത്

നമ്മുടെ ഇടവകയിലെ 6 കുടുംബങ്ങൾക്ക് ഭവനങ്ങൾ നഷ്ടപ്പെടുകയും ഒരു ഇടവകാംഗം (മച്ചുകുഴിയിൽ പത്രോസ്) മരിക്കുകയും ചെയ്തു. ഭവനങ്ങൾ നഷ്ടപ്പെട്ട 5 കുടുംബങ്ങൾക്ക് ഇടവക സ്വന്തമായി സ്ഥലം

വാങ്ങി ഭവനനിർമ്മാണം നടത്തുകയും വിശുദ്ധ അൽഫോൻസാമ്മയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ദിവസം തന്നെ ഭവനങ്ങൾ

വെഞ്ചരിച്ച് താക്കോൽ കൈമാറുകയും ചെയ്തു. ഇന്നു കാണുന്ന വൈദികമന്ദിരം നിർമ്മിച്ചത് ബഹുമാനപ്പെട്ട മനോജ് അമ്പലത്തിൽ അച്ചന്റെ കാലഘട്ടത്തിലാണ്.

തുടർന്ന് ബഹുമാനപ്പെട്ട ബെന്നി വെളിയത്ത് അച്ചൻറെ കാലത്ത് ദേവാലയ പരിസരങ്ങൾ നവീകരിക്കുകയും ഗോട്ടയും, കുരിശടിയും, കൊടിമരവും, പൂന്തോട്ടവും

നിർമ്മിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട ജോസ് വടയാപറമ്പിൽ അച്ചൻറെ കാലത്ത് സൺഡേ

സ്കൂൾ പ്രവർത്തനങ്ങൾക്കായി ഒരു കോൺഫറൻസ് ഹാളും, പാരിഷ് ഹാളും നിർമ്മിച്ചു. ഇടവകയുട സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടർന്നുവന്ന ഫാദർ സെബാസ്റ്റ്യൻ ഉണ്ണിപ്പള്ളി ആയിരുന്നു നേതൃത്വം

നൽകിയത്. ഫാ. മാത്യു മുഞ്ഞനാട്ട് അതിനു ശേഷം ഇടവകയ്ക്ക് നേതൃത്വം നൽകി. പള്ളിക്ക് ജനറേറ്ററും നിലവിലുള്ള സൗണ്ട് സിസ്റ്റവും മേടിച്ചത് അച്ഛന്റെ കാലഘട്ടത്തിലാണ്.സ്മൃതിമണ്ഡപ നിർമ്മാണത്തിനും ദേവാലയ നവീകരണത്തിനും ആരംഭം

കുറിച്ചത് തുടർന്നുവന്ന ബിജു കോയിക്കാട്ടിൽ അച്ചനായിരുന്നു. ജയ്സൺ കള്ളിയാട്ടച്ചൻ കോവിഡിൻറെ മഹാദുരന്തകാലഘട്ടത്തിൽ ഇടവകയുടെ നേതൃത്വം ഏറ്റെടുക്കുകയും സ്മൃതി മണ്ഡപനിർമ്മാണം

പൂർത്തികരിക്കുകയും ചെയ്തു. ദേവാലയനവീകരണവും സിമിത്തേരി നവീകരണവും പാർക്കിങ്ങ് സ്ഥലവും ഫ്രണ്ടേജുനവീകരണവും പൂർത്തീകരിച്ചുകൊണ്ട് ഇടവകയെ ഊർജ്ജസ്വലമായി ബഹുമാനപ്പെട്ട

ജയ്സൺ കള്ളിയാട്ടച്ചൻ മുന്നോട്ടു നയിക്കുന്നു.


പ്രാദേശിക അടിസ്ഥാന വികസന സൗകര്യത്തിൽ ഇടവകാംഗങ്ങളുടെ പങ്ക്ആരംഭ കാലഘട്ടത്തിൽ ഈ പ്രദേശത്തേക്ക് കുടിയേറി വന്ന നമ്മളോടൊപ്പം അന്ന് ഇവിടെ ഉണ്ടായിരുന്ന ആദിവാസി വിഭാഗങ്ങളും

ചെട്ടി സമുദായവും മറ്റു നാനാജാതി മതസ്ഥരും തോളോട് തോൾ ചേർന്നു നിന്നു എന്നുള്ളത് മറക്കാൻ സാധിക്കാത്ത കാര്യമാണ്. അതുകൊണ്ടുതന്നെ പ്രാദേശികമായ അടിസ്ഥാന വികസന സൗകര്യങ്ങൾ അവരോട്

സംവദിച്ചും അത്തരം പ്രവൃത്തികളിൽ അവരെക്കൂടി ഉൾക്കൊള്ളിച്ചും നമ്മുടെ പൂർവ്വികർ നിറവേറ്റി..ഇടവക പരിധിയിലുള്ള ഭൂരിഭാഗം റോഡുകളുടെയും നിർമ്മാണത്തിന് നേതൃത്വം നൽകിയത് നമ്മുടെ ഇടവക

അംഗങ്ങൾ ആയിരുന്നു . ഇടവക ഇന്ന് എടത്തിൽ ഭാഗത്തേക്ക് ഉപയോഗിക്കുന്ന പൊതു റോഡ്

പള്ളിയുടെ സ്ഥലമായിരുന്നു. പരിധിയിലുള്ള റോഡ് നിർമ്മാണങ്ങൾക്ക് (വട്ടചോല, ചെല്ലംകോട്, വെള്ളരിവയൽ,കുട്ടൻകടവ്) ജനങ്ങളെ പങ്കെടുപ്പിച്ചത്, ഇടവക വികാരിയായിരുന്ന തോമസ് ചേറ്റനി അച്ചന്റെ


കാലത്ത് US നൽകിയ ഗോതമ്പ്കൂലിയായി നൽകിക്കൊണ്ടായിരുന്നു.ക്ഷാമകാലത്ത് ഈ ഗോതമ്പ് വിതരണം പ്രദേശത്തുകാർക്ക് വലിയ

അനുഗ്രഹമായിരുന്നു ഈ റോഡുകൾ പഴമക്കാരുടെ മനസ്സിൽ ഇന്നുംഗോതമ്പ് റോഡ് എന്നാണ് അറിയപ്പെടുന്നത്.

ദേവാലയത്തിൽ നിന്നും കുരിശിൻറെ വഴി നടത്തുന്ന കുരിശു സ്ഥിതിചെയ്യുന്ന നീലിമല യിലേക്കുള്ള റോഡ് നിർമാണത്തിന് നേതൃത്വം നൽകിയത് ഇടവക ങ്ങളായ ചേലക്കൽ ജോസഫ്, വീട്ടികൽ ചാക്കോ, മൂത്തേടത്ത് വർഗീസ്, കാരക്കുന്നേൽ മത്തായി തുടങ്ങിയവരായിരുന്നു.

വടുവഞ്ചാൽ വളവ് ചെല്ലംകോട് റോഡ് വികസനത്തിന് നേതൃത്വം നൽകിയത് പുളിക്കൽ വർഗീസ്, അങ്ങാടിയത്ത് ജോസ് മറ്റ് ഇടവകാംഗങ്ങളും നാട്ടുകാരും ചേർന്നായിരുന്നു. വടുവഞ്ചാൽ വളവ് -വട്ടചോല പ്രദേശത്തെ റോഡ് നിർമ്മാണത്തിന് നേതൃത്വം നൽകിയത്

മലകുടിയിൽ കുര്യാക്കോ, കച്ചിറയിൽ വർഗീസ് തുടങ്ങിയവരായിരുന്നു.ചിത്രഗിരി അറുപത് വട്ടത്തു വയൽ റോഡ് നിർമാണ പ്രവർത്തനങ്ങൾക്ക്

നേതൃത്വം നൽകിയത് നമ്മുടെ ഇടവകാഗംങ്ങൾ ആയിരുന്ന തറപ്പേൽ ജോണി, പുലിക്കോട്ടിൽ പോൾ തകിടിയിൽ ജോസ്, മണ്ണാറത്തറ ദേവസ്യ തറപ്പേൽ ദേവസ്യ, ജോപ്പച്ചൻ പടപ്പാട്ട് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു.

ഈ പ്രദേശത്തെ ജല ദൗർബല്യത്തിന് പരിഹാരമായി നിർമ്മിക്കപ്പെട്ട ജലസംഭരണി സ്ഥിതിചെയ്യുന്നത് ഇടവകാംഗമായ പ്ലാവനാക്കുഴി ജോസഫ് സൗജന്യമായി നൽകിയ സ്ഥലത്താണ്. ചെല്ലംകോട് ദേശത്ത് ഇലക്ട്രിസിറ്റി

എത്താൻ ഉള്ള ഒരേയൊരു കാരണം ഇടവകയിലെ മറ്റത്തിൽ മണ്ണുകുഴി, അങ്ങാടിയത്ത് കുടുംബങ്ങളുടെ പ്രയത്നമായിരുന്നു എന്നത് ഒരിക്കലും

വിസ്മരിക്കാൻ സാധിക്കാത്തതാണ്. നീലിമല കുരിശടി.

ദുഃഖവെള്ളിയാഴ്ച്ചകളിൽ കുരിശിൻറെ വഴി നടത്തുകയും നീലിമലക്കു അനുഗ്രഹവും ആയിത്തീർന്നിരിക്കുന്ന കുരിശടി സ്ഥിതിചെയ്യുന്നത് മൂത്തേടത്ത് വർഗീസും കുടുംബവും നൽകിയ സ്ഥലത്താണ്.


പുതിയ കുരിശടി


പച്ചിക്കൽ തോമസുകുട്ടി പള്ളിക്കു സ്ഥലത്ത് പച്ചിക്കൽ

കുടുംബാഗംഗങ്ങളുടേയും നാലാംവാർഡ്അം ഗങ്ങളുടെയുംസഹകരണത്തോടെ 2023 ജനവരി 28 ന് വി.ഗീവർഗീസിന്റെ നാമത്തിലുളള കുരിശടി വെഞ്ചരിച്ച് നാടിനു സമർപ്പിച്ചു.


അൽമായ നേതൃത്വം


ഈ പ്രദേശത്തിൻറെ കുതിപ്പിന് തുടക്കം കുറിച്ച് മേപ്പാടി പഞ്ചായത്ത് രൂപീകരിക്കപ്പെട്ടപ്പോൾ ആദ്യ പഞ്ചായത്ത് മെമ്പറായി പ്രവർത്തിച്ചത് പ്ലാവനാക്കുഴി ജോസഫ് ചേട്ടൻ ആയിരുന്നു. അതുപോലെ പ്രദേശത്തെ ആദ്യത്തെ സ്കൂൾ ആയിരുന്ന ചിത്രഗിരി എൽപി സ്കൂളിൽ

ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചത് ആദ്യം റിപ്പൺ ഇടവകാംഗവും പിന്നീട് നമ്മുടെ ഇടവക അംഗമായി മാറിയ ഫ്രാൻസിസ് പുലിക്കോട്ടിൽ ആയിരുന്നു. ഇവരുടെ പ്രവർത്തനം പ്രദേശത്തിൻറെ വികസനത്തിന് ഒത്തിരി ഉത്തേജനം പകർന്നു തുടർന്ന് തദ്ദേശസ്ഥാപനങ്ങളിൽ

പ്രതിനിധികളായി മേരി കിഴക്കേമുട്ടം, ഗ്രേസി മങ്കുഴി,ജോളി സ്കറിയ കച്ചിറയിൽ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. കോട്ടുമല ചെറിയാൻ മുപ്പൈനാട് സഹകരണ സർവീസ് ബാങ്ക് പ്രസിഡൻറ് സ്ഥാനം അലങ്കരിച്ചിരുന്നു. കായിക രംഗത്ത് ക്രിസ്റ്റീന വെട്ടിക്കാട്ടിൽ, എമിലി കൂട്ടുകകുടിയിൽ ഇടവകയുടെ അഭിമാനമാണ്. ആതുര ശുശ്രൂഷാ രംഗത്ത്

നോബിൾ പച്ചികൽ, അക്ഷയ് കോങ്ങംപുഴ, ബിൻസി പച്ചികൽ എന്നീ മൂന്ന് ഡോക്ടർമാർ നമ്മുടെ

ഇടവകയിൽ നിന്നുള്ളവരാണ്. ഇടവകയുടെ അഭിമാന നക്ഷത്രങ്ങളായ വൈദികരും സന്യാസി സന്യാസിനികളും ഈ കഴിഞ്ഞ കാലയളവിൽ 5 ബഹുമാന്യരായ

വൈദികരെയും ഒരു ബ്രദർ, 17 സിസ്റ്റേഴ്സ് എന്നിവരെയും സഭയ്ക്ക് സംഭാവന ചെയ്യാൻ ഇടവകയ്ക്ക് സാധിച്ചു.

ഇടവകയിൽ ആദ്യമായി തിരുപ്പട്ടം നടത്തിയത് കുന്നത്ത് കുര്യാക്കോസ് അച്ചന്റേത് ആയിരുന്നു

തുടർന്ന് ഫാദർ തോമസ് പുതിയാപറമ്പിൽ, ഫാദർ ബിജി പുറക്കേരിൽ, ഫാദർ ഐസക് കൊങ്ങംപുഴ, ഫാദർ സജി മനേലിൽ എന്നിവർ തിരുപ്പട്ടം സ്വീകരിച്ചു. ബ്രദർ തോമസ് പെരുമാട്ടികുന്നേൽ സുത്യർഹമായ രീതിയിൽ

സേവനമനുഷ്ടിച്ചു വരുന്നു. വിവിധ സഭകളിലും രാജ്യങ്ങളുമായി ഇടവകയുടെ പ്രിയങ്കരരായ 17 സിസ്റ്റേഴ്സ് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.


വിശ്വാസപരിശീലന രംഗം.


ഇടവകയുടെ സ്ഥാപനത്തിന് ശേഷം വിശ്വാസ പരിശീലനത്തിന് ഗൗരവമാർന്ന തുടക്കം കുറിക്കാൻ അന്നത്തെ ഇടവക വികാരിമാർ ശ്രദ്ധിച്ചിരുന്നു പ്രഥമഘട്ടത്തിൽ ഇടവകയിലെ കുട്ടികളെ വിളിച്ചു കൂട്ടി,

ബൈബിൾ കഥകൾ പറഞ്ഞു കൊടുക്കുകയും നമസ്കാരങ്ങൾ പഠിപ്പിക്കുകയും ചെയ്തത് പുതിയാപറമ്പിൽ വർഗീസ് എന്ന വർക്കികുഞ്ഞേട്ടൻ  

ആ യിരുന്നു. സഭയുടെ ഔദ്യോഗികമായ

വിശ്വാസപരിശീലനം ആരംഭിക്കുന്നതുവരെ ഇത് അദ്ദേഹം തുടർന്നു പോന്നിരുന്നു. 1974 ലിൽ ചിത്രഗിരി ഇടവകയിലും ഔദ്യോഗികമായി വിശ്വാസ പരിശീലനം ആരംഭിച്ചു.128 കുട്ടികളും 5 അധ്യാപകരുമായി വിശ്വാസപരിശീലനം ആരംഭിക്കുമ്പോൾ യാതൊരുവിധഅടിസ്ഥാന സൗകര്യങ്ങളും ഇല്ലായിരുന്നു. കുട്ടികളാണ് 2021- 2022

അധ്യായന വർഷം വരെ വിശ്വാസപരിശീലനം നമ്മുടെ ഇടവകയിൽ പൂർത്തിയാക്കി. 1974 മുതൽ 2002 വരെ പ്രഥമ പ്രധാന നഅധ്യാപകനായിരുന്നത് കിഴക്കേമുട്ടം ജോസ് ആയിരുന്നു. തുടർന്ന് ശ്രീ. ബെന്നി വെട്ടിക്കാട്ടിൽ പ്രധാനാധ്യാപകനായി. 2005 മുതൽ ജോസ്കാരക്കുന്നേൽ ആണ് പ്രധാനധ്യാപകൻ. ഈ കാലയളവിൽ 49

അധ്യാപകരും 59 അധ്യാപികമാരും 49 ബഹുമാനപ്പെട്ട സിസ്റ്റേഴ്സും 16 ബ്രദേഴ്സും വിശ്വാസപരിശീലനത്തിൻറെ ഭാഗമായി. വിശ്വാസ പരിശീലനത്തിന് 25 വർഷം പൂർത്തിയാക്കിയ ജോസ് കിഴക്കേമുട്ടം, ശ്രീ ബിജു മലക്കുടിയിൽ എന്നിവരെ ഈ സമയത്ത് ഏറെ നന്ദിയോടെ

സ്മരിക്കുന്നു.


ഇടവകയുടെ ജൂബിലി


ഇടവകയുടെ സുവർണ്ണ ജൂബിലി ജോസ് വടയാപറമ്പിൽ അച്ചന്റെ കാലത്ത് ഉദ്ഘാടനം നടത്തുകയും ഒരുവർഷം നീണ്ടുനിന്ന ജൂബിലി ആഘോഷത്തിന് ഭാഗമായി. ഫാദർ സെബാസ്റ്റ്യൻ ഉണ്ണി പള്ളി അച്ചന്റെ നേതൃത്വത്തിൽ ഇടവകയിലെ ഒരു പാവപ്പെട്ട വ്യക്തിക്ക് ജൂബിലി

സ്മരണാർത്ഥം ഒരു ഭവനം നിർമിച്ചു നൽകുകയും ചെയ്തു. സ്മരണാഞ്ജലി: പള്ളിവക കിണറിന്റെ നവീകരണ സമയത്ത് കിണറ്റിൽ വീണു മരിച്ച പുളിക്കൽ ജോസ് എന്നും ഇടവകയ്ക്ക് ഒരു വേദനയാണ്.


ഭക്തസംഘടനകൾ


മിഷൻലീഗ്, KCYM, മാതൃവേദി, വിൻസെന്റ് ഡി പോൾ സൊസൈറ്റി, AKCC എന്നീ സംഘടനകൾ ഇടവകയിൽ സുവിദതമായിപ്രവർത്തിക്കുന്നു. ഇടവകയിൽ ഉണ്ടായ പ്രളയ സമയത്തും തുടർന്നു നടന്ന ഭവന നിർമ്മാണ രംഗത്തും ഇടവകാ സമൂഹത്തോടൊപ്പം യുവജനങ്ങളും മറ്റു സംഘടനകളും സജീവമായി പങ്കെടുത്തു. എല്ലാ

സംഘടനകളുടെയും മേഖലാ, രൂപതാ തലങ്ങളിൽ ശ്രദ്ധ ആകർഷിക്കുന്ന,സന്മാനങ്ങൾ കരസ്ഥമാക്കുന്ന പ്രവർത്തനങ്ങൾ സംഘടനകളെല്ലാം തന്നെ കാഴ്ച്ചവെയ്ക്കുന്നു. നിരവധി തവണ രൂപതാ മേഖലാ ഭാരവാഹികളും നമ്മുടെ ഇടവകയിൽ നിന്നും ഉണ്ടായിട്ടുണ്ട്.


ക്രിസ്തുദാസി സന്യാസിനി സമൂഹം


1978 -ൽ റിഡംപ്റ്റിസ്റ്റ് സിസ്റ്റേഴ്സ് വയനാട് റിപ്പൺ ആസ്ഥാനമാക്കി വിമൻസ് വെൽഫയർ അസ്സോസിയേഷൻ (അ) ആരംഭിച്ചു. എട്ടു വർഷം അവർ മുന്നോട്ടുകൊണ്ടു പോയ സംരംഭം പിന്നീട് മുന്നോട്ടു കൊണ്ടുപോകുന്നതിന് തടസ്സങ്ങൾ നേരിട്ടതിനേതുടർന്ന് അവർ അന്നത്തെ

മാനന്തവാടി രൂപതാദ്ധ്യക്ഷനും ക്രിസ്തുദാസി സന്യാസിനി

സമൂഹത്തിന്റെ സ്ഥാപകനുമായ അഭിവന്ദ്യ ജേക്കബ് തൂങ്കുഴി പിതാവിനോട് ഇത് ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ചു. റിപ്പണിൽ ഈ പ്രസ്ഥാനം തുടർന്ന് കൊണ്ടുപോകാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് ചിത്രഗിരി ഇടവകയോടു ചേർന്ന് ഈ സംരംഭം മുന്നോട്ടു കൊണ്ടുപോകുന്നതിനെകുറിച്ച് അന്നത്തെ ചിത്രഗിരി വികാരി ബഹു. അഗസ്റ്റിൻ പാലക്കാട്ടച്ചൻ പള്ളികമ്മിറ്റിയിൽ ആലോചിക്കുകയും പത്തുസെൻറ് സ്ഥലം ഇടവക ദാനമായി നൽകുകയും ചെയ്തു.1986 ഡിസംബർ 16 ന് അഭിവന്ദ്യ മാർ ജേക്കബ് തൂങ്കുഴി

പിതാവ് ഈ സ്ഥലത്ത് പണിത കെട്ടിടം വെഞ്ചരിച്ചു. ക്രിസ്തുദാസി സന്യാസിനികളായ ടr ലൂസി നടപ്പറമ്പിൽ, Sr. ക്ലാര കളപ്പുരയ്ക്കൽ എന്നിവരെ ഇവിടേക്കു നിയമിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് അ യുടെ ഓഫീസും , അതോടുചേർന്ന് സിസ്റ്റേഴ്സിനു

താമസിക്കാനുള്ള സൗകര്യവും ക്രമീകരിച്ച് ഒരേ സമയം അ യും ക്രിസ്തുദാസി സന്യാസിനി സമൂഹവും ഇടവകയിൽ പ്രവർത്തനം ആരംഭിച്ചു. ഇന്നു കാണുന്ന കോൺവെന്റ് നിർമ്മിച്ച് വെഞ്ചരിച്ചത്1988 ജനുവരി 6 നാണ്. ഭവനസന്ദർശനം,ഭക്തസംഘടനകളുടെ പ്രവർത്തനം,

മതബോധനം,പ്രാർത്ഥന, ശാക്തീകരണം, കാൺസലിംഗ്, സ്ത്രീകളുടേയും കുട്ടികളുടെയും കുടുംബകൂട്ടായ്മ, കുട്ടികളുടെ സമഗ്ര വളർച്ച മുൻനിർത്തിയുള്ള ഐക്കൺ പരിശീലനം എന്ന കാര്യങ്ങളുമായി സജീവമായി ഈ സന്യാസിനി ഇടവകയിൽ പ്രവർത്തിക്കുന്നു.

നാളിതുവരെ അറുപതോളം സമർപ്പിതർ ഇവിടെ സേവനം ചെയ്ത്കടന്നുപോയിട്ടുണ്ട്.

Know History east
NOTICEnotifications
west east

Holy Mass Timing

Day Timing
Sunday 06:30 AM, 08:30 AM
Saturday 06:30 AM
Monday06:30 AM
Tuesday 06:30 AM
Wednessday06:30 AM
Thursday06:30 AM
Friday06:30 AM

More Detailseast

Quick Stats

Established
1966
Patron
St george
Address
Chellangodu Post Vaduvanchal,673581
Units
12
Feast Date

Liturgical Bible Reading

Season of the :
:

(25-07-2025)
(01 Jan, 1970 - 01 Jan, 1970)

No Data found!!!

(25-07-2025)
(01 Jan, 1970 - 01 Jan, 1970)

No Data found!!!

Catechesis is basic Christian religious education of children and adults, often from a catechism book.

Parish Administration


 
Fr Kuriakose Thuruthel (Joy T. V.)
Vicar
Chithragiri
Home Parish
St. Joseph Church, Kurumbala-Arambattakkunnu
Date of Birth
March 17
Ordained on
31-12-1998
Address
St. George Church, Chithragiri Chellamcode P.O., Vaduvanchal, 673 581
Email
thuruthel.kuriakose@gmail.com
Phone
****4411

More Detailseast

Parish Administration


More Detailseast

News & Updates

More Updateseast

Foundation for Futuristic Education and Research bridging the academic, skill, career and financial gaps of the young generation.

Eparchial Priests


All Priestseast

Former Vicars


2020 - 2023

Fr Devasia Kalliyattu

Vicar

2018 - 2020

Fr Thomas Koikattil

Vicar

2018 - 2020

Fr .Thomas Koyikattil

Vicar

2017 - 2018

Fr .Mathew Munjan20attu

Vicar

Former Asst. Vicars


1977 - 1980

Fr Jose Mundackamattam

Asst Vicar

1976 - 1977

Fr Thomas Chettaniyil

Asst Vicar

1800 - 1800

Fr 000000

Asst Vicar

View Alleast

News from Diocese


No Items Found!!!

More Newseast

Upcoming Events


April 18

VIBRANCE Youth Conclave

Offline Pastotral Centre Dwaraka
02:00 PM - 05:00 PM

April 04

Eparchial Assembly

Offline Pastoral Centre, Dwaraka
03:00 PM - 01:00 PM

March 12

Pastoral Council

Offline Pastoral Centre, Dwaraka
10:00 AM - 01:00 PM

More Eventseast

Catholic Malayalam

Everything Catholic - in spirit, in truth and in content

Visit Website

Important Days


More Important Dayseast

Parish Obituary


View Moreeast

Build your profile through

Vidyapitham

Vidyapitham, the FEDAR platform for the profile building is an exclusive digital space for the fedarians.

Sign In

Priest Obituary


View Moreeast

picture_as_pdfDiocese Bulletin

View all mothly bulletins of Diocese of Mananthavady to keep updated about the activities of Diocese.

Latest Bulletineast

Parish Gallery


No Items Found!!!

Moreeast

Priest Directory

Search Priest
tune Filter

Contact Parish


Vicar

Fr Kuriakose Thuruthel

Asst. Vicar

Sacristan (കപ്യാർ)

Trustee (കൈക്കാരൻ)

Secretary

Catechism Headmaster

Baiju Pachikkal

Catechism Secretary

Anju mariya jose Pachikkal