x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


KCBC

26/03/2024

വൈദിക പരിശീലനത്തെക്കുറിച്ചുള്ള പഠനശിബിരം സമാപിച്ചു

കേരള കത്തോലിക്ക മെത്രാൻ സമിതിയിയും തൃശൂർ പറോക് ഗവേഷണ കേന്ദ്രവും സംയുക്തമായി കേരളത്തിലെ മേജർ സെമിനാരികളിലെ വൈദിക പരിശീലനത്തെക്കുറിച്ച് നടത്തിയ ത്രിദിന പഠനശിബിരം സമാപിച്ചു. തൃശ്ശൂർ മേരിമാത മേജർ സെമിനാരിയിൽ മാർച്ച് 18 ന് ആരംഭിച്ച പഠനശിബിരം KCBC (കേരള കാത്തലിക്ക് ബിഷപ്പ്സ് കോൺഫറൻസ്) അദ്ധ്യക്ഷൻ അഭിവന്ദ്യ മോറോൻ മോർ ബസിലിയോസ് കർദ്ദിനാൾ ക്ലിമിസ് ഉദ്ഘാടനം ചെയ്തു. നിരവധി മെത്രാന്മാരും കേരളത്തിലെ 32 രൂപതകളിലെ വൈദിക- അത്മായ- സന്യസ്ത പ്രതിനിധികളും വിവിധ മേഖലകളിൽ നൈപുണ്യമുള്ള വിദഗ്ധരും 6 മേജർ സെമിനാരികളിലെ പ്രതിനിധികളും ഉൾപ്പെടെ 130 ഓളം പേർ കാലനുസൃതമായി വൈദികപരിശീലനത്തെ എപ്രകാരം നവീകരിക്കാമെന്ന് നീണ്ട ചർച്ചകളിലൂടെയും പ്രയോഗിക നിർദ്ദേശങ്ങളിലൂടെയും കണ്ടെത്തുകയുണ്ടായി.

കെ.സി. ബി.സിയുടെ കേരളസഭാനവീകരണമെന്ന ലക്ഷ്യത്തിൻ്റെ ഭാഗമായാണ് ഈ പഠനം ഒന്നര വർഷം മുൻപേ ആരംഭിച്ചത്. റിസർച്ച് ടീം അംഗങ്ങളായ റവ. ഡോ. ജിബിൻ താഴേക്കാടൻ, റവ. ഡോ. സജി കണയങ്കൽ, റവ. ഡോ. സിബി ചെറുതോട്ടിൽ, റവ ഡോ. സൈജോ തൈക്കാട്ടിൽ റവ. ഡോ. സാജൻ പിണ്ടിയാൻ എന്നിവർ അവതരിപ്പിച്ച കണ്ടെത്തലുകൾക്ക് റവ ഡോ. അഗസ്റ്റിൻ പാപ്ലാനി, മാർ എവുസേബിയൂസ്, റവ. ഡോ. ജേക്കബ് പ്രസാദ്, മാർ ജെയിംസ് ആനാപറമ്പിൽ, റവ.ഡോ. ജോസഫ് തെക്കേക്കരോട്ട് തുടങ്ങിയവർ യഥാക്രമം തങ്ങളുടെ പ്രതികരണങ്ങൾ അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചകൾക്ക് പുറമേ ഉണ്ടായിരുന്ന മാർ സിൽവസ്റ്റർ പൊന്നുമുത്തൻ, ശ്രീമതി. അപർണ്ണ, മാർ ജോസഫ് മാർ തോമസ്, ശ്രീ ജേക്കബ് പൊന്നൂസ് ഐപിഎസ്, റവ. സി. ജൂഡി വർഗീസ് ബിഎസ് എന്നിവർ നേതൃത്യം നൽകി. മൂന്നു റീത്തുകൾക്കും തുല്യ പരിഗണനയും അവസരങ്ങളും നൽകി കൊണ്ടാണ് പഠനശിബിരം സംവിധാനം ചെയ്യപ്പെട്ടിരുന്നത്. ദീർഘമായ ചർച്ചകളും വിപുലമായ സർവ്വേകളും വലിയ യാഥാർത്ഥ്യബോധത്തോടു കൂടി പഠനം മുന്നോട്ടു കൊണ്ടുപോകുവാൻ സഹായകമാക്കി എന്ന് പല പ്രമുഖരും അഭിപ്രായപ്പെട്ടു.

വസ്തുനിഷ്ഠവും കൃത്യവുമായ നിരീക്ഷണങ്ങൾ അവതരിപ്പിച്ച പറോക്ക് റിസർച്ച് ടീമിൻ്റെ അധ്വാനം കേരളസഭയുടെ തന്നെ വൈദിക പരിശീലനത്തിന് ഉപകാരപ്രദമായി എന്നുള്ളത് വ്യക്തമാണെന്ന് സമാപന സന്ദേശത്തിൽ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ അഭിപ്രായപ്പെട്ടു. സഭകൾ ഒന്നിച്ച് നവീകരിക്കുന്ന ഈ സംവിധാനം മറ്റു മേഖലകളിലും ആവശ്യമാണെന്ന് അലക്സ് വടക്കുംതല ഓർമിപ്പിച്ചു. പഠന ശിബിരത്തിൽ നിന്ന് ഉരുതിരിഞ്ഞ ആശയങ്ങൾ തുടർപഠനങ്ങളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിൽ പഠന നിഗമങ്ങളായി രൂപീകരിച്ച് കെസിബിസിക്ക് കൈമാറുന്നതായിരിക്കുമെന്ന് പറോക്ക് ഗവേഷണ കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. സൈജോ തൈക്കാട്ടിൽ അറിയിച്ചു.

Related Updates


east