x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


KCBC

24/09/2024

കെസിബിസി നാടകമേളയ്ക്കു തുടക്കം

കൊച്ചി: കേരളത്തിലെ പ്രഫഷണൽ നാടകമേഖലയെ വളർത്തുന്നതിൽ 35 വർഷമായി തുടരുന്ന കെസിബിസി അഖിലകേരള നാടകമേളകൾ നൽകിയ സംഭാവനകൾ വിലപ്പെട്ടതെന്നു മന്ത്രി റോഷി അഗസ്റ്റിൻ. പാലാരിവട്ടം പിഒസിയിൽ ആരംഭിച്ച 35-ാമത് കെസിബിസി അഖിലകേരള പ്രഫഷണൽ നാടകമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരാപ്പുഴ സഹായമെത്രാൻ ഡോ. ആന്‍റണി വാലുങ്കൽ അധ്യക്ഷത വഹിച്ചു. നല്ല നാടകങ്ങൾക്കും നാടക പ്രവർത്തകർക്കും പൊതു മണ്ഡലങ്ങളിൽ അർഹമായ അംഗീകാരം ഇനിയും ലഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചാണ്ടി ഉമ്മൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മൂത്തേടൻ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, മീഡിയ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ, പയ്യന്നൂർ മുരളി, നടൻ കൈലാഷ്, ഡോ. അജു നാരായണൻ, ചാവറ മാട്രിമണി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൻ സി. ഏബ്രഹാം, ടി. എം. ഏബ്രഹാം, ഷേർളി സോമസുന്ദരം, പൗളി വത്സൻ തുടങ്ങിയവർ പ്രസംഗിച്ചു. ഉദ്ഘാടന സമ്മേളനത്തെത്തുടർന്നു കാളിദാസ കലാകേന്ദ്രയുടെ “അച്ഛൻ' നാടകം അവതരിപ്പിച്ചു. 30 വരെ ദിവസവും വൈകുന്നേരം ആറിനാണു നാടകാവതരണം. ഇന്ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ “അനന്തരം', നാളെ കോഴിക്കോട് സങ്കീർത്തനയുടെ “വെളിച്ചം, 26ന് ആലപ്പുഴ സൂര്യകാന്തിയുടെ “കല്യാണം', 27ന് കൊല്ലം അനശ്വരയുടെ “അന്നാ ഗാരേജ്', 28ന് തിരുവനന്തപുരം സാഹിതിയുടെ “മുച്ചീട്ടു കളിക്കാരൻ്റെ മകൾ', 29ന് കൊച്ചിൻ ചന്ദ്രകാന്തിയുടെ “ഉത്തമൻ്റെ സങ്കീർത്തനം' എന്നീ നാടകങ്ങൾ അവതരിപ്പിക്കും. 30ന് സമ്മാനദാനത്തെ തുടർന്നു പത്തനാപുരം ഗാന്ധിഭവൻ തിയേറ്റർ ഇന്ത്യയുടെ “യാത്ര' നാടകം.നാടകങ്ങൾ കാണുന്നതിനു പ്രവേശനപാസ് കെസിബിസി മീഡിയ കമ്മീഷൻ ഓഫീസിൽ ലഭിക്കും. ഫോൺ: 8281054656.

Related Updates


east