x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

History


മാനന്തവാടി രൂപതയുടെ

ചരിത്രത്തിലെ നാഴികക്കല്ലുകൾ


DEC

31

1953
1953 ഡിസംബർ 31:

തലശ്ശേരി രൂപതയുടെ സ്ഥാപനവും അഡ്മിനിസ്‌ട്രേറ്ററായി ഫാ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ നിയമനവും.

OCT

16

1955
1955 ഒക്ടോബർ 16

തലശ്ശേരി രൂപതയുടെ പ്രഥമമെത്രാനായി ഫാ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ നിയമനം

JAN

08

1956
1956 ജനുവരി 8

തലശ്ശേരി രൂപതയുടെ പ്രഥമമെത്രാനായി ഫാ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ നിയമനം

MAR

01

1973
1973 മാർച്ച് 1

'ക്വാന്ത ഗ്ലോറിയ' എന്ന തിരുവെഴുത്തുവഴി മാനന്തവാടി രൂപതയുടെ സ്ഥാപനവും പ്രഥമ മെത്രാൻ ഫാ. ജേക്കബ് തൂങ്കുഴിയുടെ നിയമനവും.

MAY

01

1973
1973 മെയ് 1

സെന്റ് തോമസ് മൗണ്ടിൽ വച്ച് മാനന്തവാടി രൂപതയുടെ ഉദ്ഘാടനവും പ്രഥമ മെത്രാൻ മാർ ജേക്കബ് തൂങ്കുഴിയുടെ മെത്രാഭിഷേകവും സ്ഥാനാരോഹണവും.

MAY

01

1973
1973 മെയ് 1

മാനന്തവാടി രൂപതയുടെ പ്രഥമ വികാരി ജനറാളായി മോൺ തോമസ് മൂലക്കുന്നേൽ നിയമിതനായി.

JUN

05

1973
1973 ജൂൺ 5

മാനന്തവാടി രൂപതയിലെ വൈദികരുടെ പ്രഥമ പൊതുസമ്മേളനം (Priests' Conference)

DEC

31

1974
1974 ഡിസംബർ 31

മാനന്തവാടി രൂപതയിലെ പാസ്റ്ററൽ കൗൺസിലിന്റെ പ്രഥമ സമ്മേളനം

DEC

31

1975
1975 ഡിസംബർ 31

മാനന്തവാടി രൂപതയിലെ പ്രത്യേക കാലാവസ്ഥയും മറ്റ് സാഹചര്യങ്ങളും കണക്കിലെടുത്ത് പൗരസ്‌ത്യ തിരുസംഘത്തിന്റെ ഡിക്രിയനുസരിച്ച് മണിമൂളി ഫൊറോന പള്ളിയുടെ കീഴിലുള്ള ഇടിവണ്ണ, നിലമ്പൂർ, പാലാങ്കര, തലഞ്ഞി എന്നീ ഇടവകകളും പേരാവൂർ ഫൊറോനയിൽപ്പെട്ട അടയ്ക്കാതോട്, കൊട്ടിയൂർ എന്നീ ഇടവകകളും തലശ്ശേരി രൂപതയിൽ നിന്നും മാനന്തവാടി രൂപതയോട് കൂട്ടിച്ചേർത്തു.

MAY

01

1977
1977 മെയ് 1

മാനന്തവാടി രൂപത മൈനർ സെമിനാരിയായ മൗണ്ട് മേരി കോളേജിന്റെ ആശീർവ്വാദവും ഉദ്ഘാടനവും.

MAY

19

1977
1977 മെയ് 19

സെമിനാരി വില്ലയിൽ ക്രിസ്തുദാസി സമൂഹത്തിന്റെ ഉദ്ഘാടനം

MAY

13

1989
1989 മെയ് 13

വികാരി ജനറാളായി മോൺ ജോസഫ് കണിയാമറ്റം നിയമിതനായി

JUN

07

1995
1995 ജൂൺ 7

മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് തൂങ്കുഴി താമരശ്ശേരി രൂപതയുടെ ഇടയനായി നിയമിതനായി.

JUL

27

1995
1995 ജൂലൈ 27

മോൺ. ജോസഫ് കണിയാമറ്റം മാനന്തവാടി രൂപതയുടെ അഡ്മിസ്ട്രേറ്ററായി സ്ഥാനമേറ്റു.

JUL

28

1995
1995 ജൂലൈ 28

മാർ ജേക്കബ് തൂങ്കുഴി താമരശ്ശേരി രൂപതയുടെ മെത്രാനായി സ്ഥാനമേറ്റു.

DEC

18

1996
1996 ഡിസംബർ 18

മാനന്തവാടി രൂപതയുടെ ദ്വീതീയ മെത്രാനായി റവ. ഫാ. എമ്മാനുവേൽ പോത്തനാമൂഴി CMI നിയമിതനായി.

DEC

18

1996
1996 ഡിസംബർ 18

തൃശൂർ അതിരൂപതയുടെ മെത്രാപ്പോലീത്തയായി മാർ ജേക്കബ് തൂങ്കുഴി നിയമിതനായി.

JAN

26

1997
1997 ജനുവരി 26

മാനന്തവാടി രൂപതയുടെ മെത്രാൻ മാർ. എമ്മാനുവേൽ പോത്തനാമൂഴി പിതാവിന്റെ മെത്രാഭിഷേകവും സ്ഥാനാരോഹണവും.

FEB

14

1997
1997 ഫെബ്രുവരി 14

മാർ ജേക്കബ് തൂങ്കുഴി തൃശൂർ അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു.

NOV

03

2000
2000 നവംബർ 3

മാർ ജേക്കബ് തൂങ്കുഴി തൃശൂർ അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു.

APR

06

2003
2003 ഏപ്രിൽ 6

മാർ എമ്മാനുവേൽ പോത്തനാമുഴി പിതാവിന്റെ ചരമം.

APR

21

2003
2003 ഏപ്രിൽ 21

മാനന്തവാടി രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി മോൺ. ജോർജ്ജ് ഞരളക്കാട്ട് നിയമിതനായി.

MAR

18

2004
2004 മാർച്ച് 18

മാനന്തവാടി രൂപതയുടെ മെത്രാനായി റവ. ഡോ. ജോസ് പൊരുന്നേടം നിയമിതനായി.

MAY

15

2004
2004 മെയ് 15

മാനന്തവാടി രൂപതയുടെ മൂന്നാമത്തെ മെത്രാൻ മാർ ജോസ് പൊരുന്നേടം പിതാവിന്റെ മെത്രാഭിഷേകവും സ്ഥാനാരോഹണവും.

APR

04

2006
2006 ഏപ്രിൽ 4

തലശ്ശേരി അതിരൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ ചരമം.

MAY

14

2006
2006 മെയ് 14

മോൺ. ജോർജ്ജ് മൂലയിൽ മാനന്തവാടി രൂപത വികാരി ജനറാളായി നിയമിതനായി.

FEB

14

2007
2007 ഫെബ്രുവരി 14

പുതുശ്ശേരിക്കടവ് ഇടവകാംഗമായ റവ. ഡോ. ജോൺ മൂലേച്ചിറ ഡിഫു രൂപതയുടെ മെത്രാനായി നിയമിതനായി.

APR

15

2007
2007 ഏപ്രിൽ 15

മാർ ജോൺ മൂലേച്ചിറയുടെ മെത്രാഭിഷേകവും സ്ഥാനാരോഹണവും.

AUG

21

2007
2007 ആഗസ്റ്റ് 21

മാനന്തവാടി രൂപത വിഭജിച്ച് കർണ്ണാടകയിലെ ഷിമോഗ ജില്ല ഉൾപ്പെടുത്തി ഭദ്രാവതി രൂപതയുടെ സ്ഥാപനവും രൂപതാധ്യക്ഷനായി റവ.ജോസഫ് അരുമച്ചാടത്ത് പിതാവിന്റെ മെത്രാഭിഷേകവും സ്ഥാനാരോഹണവും.

OCT

25

2007
2007 ഒക്ടോബർ 25

ഭദ്രാവതി രൂപതയുടെ ഉത്ഘാടനവും മാർ ജോസഫ് അരുമച്ചാടത്ത് പിതാവിന്റെ മെത്രാഭിഷേകവും സ്ഥാനാരോഹണവും.

APR

07

2009
2009 ഏപ്രിൽ 7

കൊട്ടിയൂർ ഇടവകാംഗമായ റവ. ഡോ .സെബാസ്റ്റ്യൻ കല്ലുപുര ബക്സർ രൂപതയുടെ മെത്രാനായി നിയമിതനായി.

JUN

21

2009
2009 ജൂൺ 21

മാർ സെബാസ്റ്റ്യൻ കല്ലുപുരയുടെ മെത്രാഭിഷേകവും സ്ഥാനാരോഹണവും.

JAN

18

2010
2010 ജനുവരി 18

മാനന്തവാടി രൂപത വിഭജിച്ച് കർണാടകയിലെ മണ്ഡ്യ, ഹസ്സൻ, മൈസൂർ, ചാമരാജനഗർ എന്ന ജില്ലകൾ ഉൾപ്പെടുത്തി മണ്ഡ്യ രൂപതയുടെ സ്ഥാപനവും രൂപതാദ്ധ്യക്ഷനായി മോൺ. ജോർജ് ഞരളക്കാട്ടിന്റെ നിയമനവും.

JAN

18

2010
2010 ജനുവരി 18

മാനന്തവാടി രൂപതയിലെ ചിക്ക് മാംഗ്ലൂർ ജില്ല ഭദ്രാവതി രൂപതയിലേക്ക് കൂട്ടിച്ചേർത്തു

APR

07

2010
2010 ഏപ്രിൽ 7

മണ്ഡ്യ രൂപതയുടെ ഉദ്ഘാടനവും മാർ ജോർ ഞരളക്കാട്ട് പിതാവിന്റെ മെത്രാഭിഷേകവും സ്ഥാനാരോഹണവും.

NOV

06

2010
2010 നവംബർ 6

മാനന്തവാടി രൂപതയുടെ വികാരി ജനറാൾ ആയി മോൺ. മാത്യു മാടപ്പള്ളിക്കുന്നൽ നിയമിതനായി.

APR

02

2011
2011 ഏപ്രിൽ 2

സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ പിതാവിന്റെ ചരമം

APR

09

2011
2011 ഏപ്രിൽ 9

മാർ ജോൺ മൂലേച്ചിറ ഗോഹട്ടി അതിരൂപതയുടെ കോ-അജൂറ്റോർ ആർച്ച് ബിഷപ്പായി നിയമിതനായി

MAY

29

2011
2011 മെയ് 29

സീറോ മലബാർ സഭയുടെ തലവനും പിതാവുമായി മാർ ജോർജ്ജ് ആലഞ്ചേരി മേജർ ആർച്ച് ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു.

JAN

18

2012
2012 ജനുവരി 18

മാർ ജോൺ മൂലേച്ചിറ ഗ്വാഹട്ടി അതിരൂപതയുടെ ആർച്ച് ബിഷപ് ആയി സ്ഥാനാരോഹണം ചെയ്തു.

JAN

17

2014
2014 ജനുവരി 17

മാനന്തവാടി രൂപതയുടെ വികാരി ജനറാളായിരുന്ന മോൺ. ജോസഫ് കണിയാമറ്റം നിര്യാതനായി.

OCT

30

2014
2014 ഒക്ടോബർ 30

മാർ ജോർജ്ജ് ഞരളക്കാട്ട് പിതാവ് തലശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു.

MAR

03

2015
2015 മാർച്ച് 3

മാനന്തവാടി രൂപതയുടെ വികാരി ജനറാളായിരുന്ന മോൺ. ജോർജ് മൂലയിൽ നിര്യാതനായി.

MAY

21

2017
2017 മെയ് 21

മാനന്തവാടി രൂപതയുടെ വികാരി ജനറാളായി മോൺ. അബ്രാഹം നെല്ലിക്കൽ നിയമിതനായി.