We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
01/02/2024
സെന്‍റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടന്ന വിശുദ്ധ കുർബാന അർപ്പണത്തോടെ ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ 36 മത് പൊതുസമ്മേളനത്തിന് തുടക്കമായി. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് ലിയോപോൾദോ ജെറേലി വിശുദ്ധ കുർബാനയിൽ മുഖ്യ കാർമികത്വം വഹിച്ചു. വിശുദ്ധ കുർബാന മധ്യേ നൽകിയ വചനസന്ദേശത്തിൽ ആർച്ച്ബിഷപ്പ് ജെറേലി യേശുക്രിസ്തുവിന്റെ പ്രബോധനങ്ങൾ പിഞ്ചല്ലുവാൻ പുലർത്തേണ്ട സമർപ്പണത്തിന്റെയും ആനന്ദത്തിന്റെയും പ്രാധാന്യത്തെ പറ്റി പ്രത്യേകം പരാമർശിച്ചു. വിശുദ്ധ ഡോൺബോസ്കോയുടെ തിരുനാൾ ദിനം ആയതുകൊണ്ട് വിശുദ്ധനെ സ്മരിച്ചു കൊണ്ടായിരുന്നു ആർച്ച്ബിഷപ്പ് ജെറേലി തൻ്റെ വചന സന്ദേശം ആരംഭിച്ചത്. വിശുദ്ധ ഡോൺ ബോസ്കോ നമുക്കേവർക്കും തിളങ്ങുന്ന മാതൃകയാണെന്ന് ആർച്ച് ബിഷപ്പ് ജിറേലി വചന സന്ദേശത്തിൽ വ്യക്തമാക്കി. ക്രിസ്തുവിനോടും അവിടുത്തെ ദൗത്യത്തോടും വിശുദ്ധന് ഉണ്ടായിരുന്ന ശുഷ്കാന്തിയും അചഞ്ചലമായ സമർപ്പണത്തെപ്പറ്റി ആർച്ച് ബിഷപ്പ് പ്രത്യേകം പരാമർശിച്ചു. ദാവീദ് രാജാവിൻ്റെ ജീവിതം പ്രത്യേകം പരാമർശിച്ചുകൊണ്ട് ബലഹീനതകളുടെ നടുവിലും സന്തോഷത്തിന്റെയും പ്രതി സന്ധികളുടെയും അവസ്ഥകളിലും സർവ്വശക്തനായ ദൈവത്തിൽ പൂർണമായും ആശ്രയിക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ആദ്യം കർത്താവിൻ്റെ ശിഷ്യന്മാരായി കൊണ്ട് മറ്റുള്ളവർക്ക് യഥാർത്ഥമായ കരുതൽ നൽകിക്കൊണ്ടുള്ള ഇടയരുടെ ദൗത്യം നിർവഹിക്കേണ്ടതിന്റെ ആവശ്യകതയും ആർച്ച് ബിഷപ്പ് ജെറേലി തന്റെ വചന സന്ദേശത്തിൽ വ്യക്തമാക്കി. ആർച്ച്ബിഷപ്പ് ലിയോപോൾദോ ജെറേലി സിബിസിഐ പ്രസിഡന്‍റ് ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സിബിഎസ്ഐ യുടെ വൈസ് പ്രസിഡന്‍റ് മാരായ ആർച്ച്ബിഷപ്പ് ജോർജ് അന്തോണിസാമി ബിഷപ്പ് ജോസഫ് മാർ തോമസ് സിബിഎസ്ഐ യുടെ സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് ഫെലിക്സ് മച്ചാഡോ ബാംഗ്ലൂർ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ സെന്‍റ് ജോൺസ് മെഡിക്കൽ കോളേജ് ഡയറക്ടർ ഫാദർ ജെസ്സുദോസ് രാജ് മാണിക്യം എന്നിവർ ദീപം തെളിയിച്ചതോടെ ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ 36 മത് പൊതുസമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിന് തുടക്കമായി. ഓരോ മനുഷ്യ ജീവന്റെയും അന്തസ്സ് ഉയർത്തിപ്പിടിക്കാനുള്ള സഭയുടെ പ്രതിബദ്ധതയെ പറ്റി സ്വാഗത പ്രസംഗത്തിൽ ബാംഗ്ലൂർ ആർച്ച്ബിഷപ്പ് പീറ്റർ മച്ചാഡോ വ്യക്തമാക്കി. ഉദ്ഘാടന പ്രസംഗത്തിൽ ആർച്ച് ബിഷപ്പ് ജെറേലി മാനവ വംശത്തിന്റെ നന്മയ്ക്കായി ഉത്തരവാദിത്വത്തോടെ നിർമിത ബുദ്ധി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും അതിൻ്റെ ധാർമിക വശങ്ങളെയും പറ്റി പ്രത്യേകം പരാമർശിച്ചു. സെമിനാരികളിലും വൈദിക പരിശീലനത്തിലും ഇത്തരം വിവരങ്ങൾ പകർന്ന് നൽകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തു പറഞ്ഞു.
മണിപ്പൂരിലെ സംഘർഷാവസ്ഥയെ പറ്റി ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് തന്റെ അധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി. മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ ക്രിസ്തീയ രീതിയിൽ പ്രതികരിക്കുന്നതിന് അദ്ദേഹം തന്റെ സഹ മെത്രാന്മാരോട് നന്ദി പറഞ്ഞു. ഇന്ത്യയിൽ ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികളുടെ നടുവിലും പാവപ്പെട്ടവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും സഭയ്ക്കുള്ള പ്രതിബദ്ധത അദ്ദേഹം തന്നെ അധ്യക്ഷ പ്രസംഗത്തിൽ ആവർത്തിച്ചു. ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ നേട്ടങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും വെളിച്ചം വീശിക്കൊണ്ട് സിബിഎസ്ഐ യുടെ സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് ഫെലിക്സ് മച്ചാഡോ ദ്വിവാർ ഷിക റിപ്പോർട്ട് അവതരിപ്പിച്ചു.പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെയും പൗരസ്ത്യസഭകൾക്കായുള്ള ഡിക്കാസ്ട്രിയുടെ പ്രീഫെക്ട് കർദിനാൾ ക്ലൗഡിയോ ഗുജററോ ത്തിയുടെയും സന്ദേശങ്ങൾ ആർച്ച് ബിഷപ്പ് ജോർജ് അന്തോണിസാമി സമ്മേളനത്തിൽ പങ്കുവെച്ചു.സിബിഎസ്ഐ വൈസ് പ്രസിഡന്‍റ് ബിഷപ്പ് ജോസഫ് മാർ തോമസ് നടത്തിയ ഹൃദ്യമായ കൃതജ്ഞത പ്രകാശനത്തോടെയാണ് ഉദ്ഘാടന സമ്മേളനം അവസാനിച്ചത്.ശ്രീ സുധീന്ദ്ര കുൽകർണി നിലവിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് പങ്കുവെച്ച ചിന്തകളുടെ അടിസ്ഥാനത്തിൽ ചിന്തോദ്ദീപകമായ ചർച്ചയും നടന്നു ആർച്ച്ബിഷപ്പ് ഫെലിക്സ് മച്ചാഡോ ചർച്ചയുടെ മോഡറേറ്റർ ആയിരുന്നു. സംഭാഷണം പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയുള്ള അർത്ഥവത്തായ ചിന്തകൾ ഫാദർ ജോസ് സേവിയർ എസ് ജെ പങ്കുവെച്ചു