x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


CBCI

23/06/2023

മണിപ്പുർ കലാപം: ജൂലൈ രണ്ടിന് പ്രാർഥനാദിനമായി ആചരിക്കാൻ സിബിസിഐ ആഹ്വാനം

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പു​രി​ൽ സ​മാ​ധാ​ന​സ്ഥാ​പ​ന​ത്തി​നാ​യി ജൂ​ലൈ ര​ണ്ടി​ന് പ്രാ​ർ​ഥ​നാ​ദി​ന​മാ​യി ആ​ച​രി​ക്കാ​ൻ ഭാ​ര​ത ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി (സി​ബി​സി​ഐ) ആ​ഹ്വാ​നം ചെ​യ്തു. ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ രാ​ജ്യ​ത്തെ ദേ​വാ​ല​യ​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ന്യ​സ്ത ഭ​വ​ന​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ല്ലാം ഈ ​ദി​വ​സം അ​ർ​ഥപൂ​ർ​ണ​മാ​യി ആ​ച​രി​ക്കും.

വി​ശു​ദ്ധ കു​ർ​ബാ​ന​മ​ധ്യേ മ​ണി​പ്പു​രി​ൽ സ​മാ​ധാ​ന​ത്തി​നും സൗ​ഹാ​ർ​ദ​ത്തി​നു​മാ​യി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്ത​ണ​മെ​ന്നും എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും മ​ണി​പ്പു​രി​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളെ സ​മ​ർ​പ്പി​ച്ച് ഒ​രു മ​ണി​ക്കൂ​റെ​ങ്കി​ലും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ന​ട​ത്ത​ണ​മെ​ന്നും സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റും തൃ​ശൂ​ർ ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യ മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് അ​ഭ്യ​ർ​ഥിച്ചു.

മ​ണി​പ്പു​രി​ലെ ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണ​മോ സ​മാ​ധാ​ന റാ​ലി​യോ ന​ട​ത്തു​ക, സ​ഭ​യു​ടെ സ​മാ​ധാ​ന​സ​ന്ദേ​ശം മ​റ്റു​ള്ള​വ​രി​ലേ​ക്കും പ​ക​രു​ക, മ​ണി​പ്പു​രി​ൽ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യി ന​ട​ക്കു​ന്ന ദുഃ​സ്ഥി​തി​ക്കെ​തി​രേ കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ ആ​ശ​ങ്ക അ​റി​യി​ക്കാ​ൻ സം​ഘ​ട​ന​ക​ളെ​യും പ്ര​സ്ഥാ​ന​ങ്ങ​ളെ​യും എ​ൻ​ജി​ഒ​ക​ളെ​യയും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, മ​ണി​പ്പു​രി​ൽ​നി​ന്നു​ൾ​പ്പെ​ടെ പ​ലാ​യ​നം ചെ​യ്ത് എ​ത്തു​ന്ന ജ​ന​ങ്ങ​ളെ ദ​യാ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​ക, സ​ഭ​യു​ടെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും സ​മാ​ധാ​ന പ്ര​തി​ജ്ഞ​യെ​ടു​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും സി​ബി​സി​ഐ ന​ൽ​കി​യി​ട്ടു​ണ്ട്.

മ​ണി​പ്പു​രി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കി​ട​യി​ൽ ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ ജീ​വ​കാ​രു​ണ്യ​സം​ഘ​ട​ന​യാ​യ കാ​രി​ത്താ​സ് ഇ​ന്ത്യ നി​സ്തു​ല​മാ​യ സേ​വ​ന​മാ​ണു ന​ട​ത്തി​വ​രു​ന്ന​തെ​ന്ന് സി​ബി​സി​ഐ അ​റി​യി​ച്ചു.

ഇ​തി​നോ​ട​കം 14,000 പേ​രി​ലേ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാൻ സം​ഘ​ട​ന​യ്ക്കാ​യി. ഭ​വ​ന​ര​ഹി​ത​രാ​യ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ക, സ​മു​ദാ​യ​ങ്ങ​ൾ​ക്കി​ട​യി​ൽ സ​മാ​ധാ​ന​വും സ​ഹ​വ​ർ​ത്തി​ത്വ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി കാ​രി​ത്താ​സ് ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക​ർ​മ​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. കാ​രി​ത്താ​സ് ഇ​ന്ത്യ​യെ സ​ഹാ​യി​ക്കാ​ൻ സ​ഭാ​സ്ഥാ​പ​ന​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും സി​ബി​സി​ഐ അ​ഭ്യ​ർ​ഥിച്ചു.

സ​ഹാ​യ​മെ​ത്തി​ക്കേ​ണ്ട അ​ക്കൗ​ണ്ട് ന​ന്പ​റും വി​ലാ​സ​വും ചു​വ​ടെ: Account name: Caritas India; Account Number: 0153053000007238; Name and address of the Bank: The South Indian Bank, 22, Regal Building Connaught Place, New Delhi – 110 001; Bank’s IFSC Code: SIBL0000153.

Related Updates


east