Syro Malabar
24/11/2025
ഫാ. മാത്യു ചെറുതാനിക്കല്‍ നിര്യാതനായി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ ഫാ. മാത്യു ചെറുതാനിക്കല്‍ (85) നിര്യാതനായി. വിയാനി ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. മൃതസംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 24ന് ഉച്ചകഴിഞ്ഞ് 1.30 ന് ഇരട്ടയാറിലുള്ള സഹോദരപുത്രന്‍ സുനില്‍ ജോസഫിന്റെ ഭവനത്തിലാരംഭിക്കുന്നതും തുടര്‍ന്നുള്ള ശുശ്രൂഷകള്‍ 2.15 ന് കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നടക്കുകയും ചെയ്യും.
ചെറുതാനിക്കല്‍ പരേതരായ അഗസ്തി-മറിയാമ്മ ദമ്പതി കളുടെ മകനായ ഫാ. മാത്യു ചെറുതാനിക്കല്‍ ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ വൈദികപരി ശീലനം പൂര്‍ത്തിയാക്കി 1969 ഡിസംബര്‍ 18 ന് ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ചു.
മേരികുളം, കണയങ്കവയല്‍ എന്നീ ഇടവകകളില്‍ അസിസ്റ്റന്റ് വികാരി, ആറുകാണി (തക്കല), കണ്ണിമല, മ്ലാമല, വെള്ളാരം കുന്ന്, അണക്കര, ചെങ്കല്‍, കപ്പാട്, എരുമേലി, പെരുന്തേനരുവി എന്നീ ഇടവകകളില്‍ വികാരി, രൂപതാ പ്രൊക്കുറേറ്റര്‍, രൂപതാ ജീവകാരുണ്യ സ്ഥാപനങ്ങളുടെ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍, കാളകെട്ടി മാര്‍ട്ടിന്‍ ഡി പോറസ് കുരിശുപള്ളിയുടെയും മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിന്റെയും ചാപ്ലയിന്‍ എന്നീ നിലകളില്‍ ശുശ്രൂഷ നിര്‍വഹിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍: പരേതരായ അഗസ്റ്റിന്‍ (ചിറക്കടവ്), ജോസഫ് (ഇരട്ടയാര്‍), അന്നക്കുട്ടി മാടപ്പള്ളില്‍ (കദളിക്കാട്).