x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

27/02/2026

ഈ പട്ടാളക്കാരൻ്റെ കയ്യിലുള്ളത് ബൈബിളാണ്

ഒരു പട്ടാളക്കാരൻ തിരക്കിനിടയിൽ പോലും  സമ്പൂർണ്ണ ബൈബിൾ എഴുതിയെന്ന് പറഞ്ഞാൽ പെട്ടെന്നാർക്കും വിശ്വസിക്കാൻ കഴിയണമെന്നില്ല. രാജ്യസുരക്ഷക്കുവേണ്ടി മനസും കണ്ണും കാതും കൂർപ്പിച്ച് നിൽക്കുന്ന ഒരു സൈനികന് തിരക്കിനിടയിൽ  എങ്ങനെയിത് സാധ്യമാകും? 

മാത്രവുമല്ല, വിശ്വാസികളല്ലാത്ത സഹപ്രവർത്തകർക്കും മേലുദ്യോഗസ്ഥർക്കും ഇതൊക്കെ ഇഷ്ടപ്പെടുമോ? പക്ഷേ ഇതിനെല്ലാം ഉത്തരമുണ്ട്, കൊല്ലം അഴീക്കൽ സ്വദേശി ജൂഡി മാളിയേക്കലിന്. സൈനികസേവനത്തിനിടയിൽ പഴയനിയമം 14 മാസംകൊണ്ടും പുതിയനിയമം ര ണ്ടുമാസം കൊണ്ടുമാണ് ജൂഡി പൂർത്തീകരിച്ചത്. ഒഴിവുവേളകളിൽ ബൈബിൾ എഴുതിത്തുടങ്ങിയതിലൂടെ ഹൃദയത്തിൽ രൂപപ്പെട്ട സന്തോഷം വാക്കുകൾക്കതീത മാണെന്ന് ജൂഡി ശാലോം ന്യൂസിനോട്  പറഞ്ഞു. 

ശാരീരികവും മാനസികവുമായ സൗഖ്യവും സഹപ്രവർത്തകരിൽ പോലും തികഞ്ഞൊരു ആത്മീയാനന്ദവുമാണ് ഇതുവഴി രൂപപ്പെട്ടത്. 31-ാംവർഷമാണ്  ജൂഡി പട്ടാളത്തിൽ സേവനം ചെയ്യുന്നത്. ആസാം റൈഫിൾസിലെ സിഗ്നൽസ് വിഭാഗത്തിൽ. ബൈബിൾ എഴുതിത്തുടങ്ങിയ ആദ്യ നാളുകളിൽ ശാരീരിക അസ്വസ്ഥതകളാൽ  സൈനിക ആശുപത്രിയിൽ കൂടെ കൂടെ അഡ്മിറ്റ് ആകേണ്ടി വന്നു. എങ്കിലും ജൂഡി പ്രാർത്ഥനയും ബൈബിൾ വായനയും ശക്തമാക്കി. കൂടാതെ പേപ്പറിലേ ക്ക് ബൈബിൾ വചനങ്ങൾ എഴുതാനും തുടങ്ങി. 2023 ഫെബ്രുവരി 1ന് പരിശുദ്ധാത്മാവിന്റെ ശക്തമായ പ്രേരണയാൽ ബൈബിൾ എഴുതാൻ തുടങ്ങി.

1997ൽ ഒരു അപകടത്തെ തുടർന്ന് കൊൽക്കത്തയിൽ സൈനിക ആശുപത്രിയിൽ നട്ടെല്ലിന്റെ ശസ്ത്രക്രിയക്കുവേണ്ടി അഡ്മിറ്റായി, അന്ന് മദർ തെരേസയുണ്ട്. സന്ദർശകരെ കാണാൻ അനുവദിക്കുന്നത് വളരെചുരുക്കമാണെന്ന് മാത്രം. ശസ്ത്രക്രിയക്കുശേഷം കിടക്കയിൽ തളർന്നു കിടക്കുകയാണ് ജൂഡി. മരണകരമായ അനു ഭവത്തിലൂടെ കടന്നുപോയതുകൊണ്ടാകണം എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു തുടങ്ങി. കടുത്ത വേദനകൊണ്ട് ആശുപത്രിക്കിടക്കയിൽ കിടന്ന് ഉരുളുമ്പോൾ അ ടുത്തുവരുന്ന ഡോക്ടർമാരോട് ജൂഡി പറയും. 

“മദർ തെരേസയെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്, (ചെറുപ്പം മുതലേ ഉള്ള ആഗ്രഹമാണ് )എന്നെ അതിനായി അനുവദിക്കുമോ?” എണീറ്റൊന്നിരിക്കാൻ പരസഹായം വേണ്ടതുകൊണ്ട് ജൂഡിയെ അവിടേക്ക് വിടാൻ ഡോക്ടർമാർ ആദ്യം അനുവദിച്ചില്ല. മേജർ സർജറികഴിഞ്ഞ് റെസ്റ്റ് എടുക്കുന്നൊരാളെ അങ്ങനെ വിടാൻ പാടില്ല എന്നതാണ് നിയമം. എങ്കിലും ജൂഡികരഞ്ഞു പറഞ്ഞു,നിർബന്ധത്തിന് വ ഴങ്ങി ഡോക്ടർ ഒരു അറ്റന്ററെ കൂട്ടി ടാക്സിയിൽ അ ദേഹത്തെ പോയിവരാൻ അനുവദിച്ചു. ഏതായാലും കോൺവെന്റിലെത്തി മദറിനെ കണ്ടു. ഒരു മകനോടുളള സ്നേഹവാത്സല്യത്തോടെ മദർ ജൂഡിയെ ചേർത്ത് പിടിച്ചു ചുംബിച്ചു. വളരെ അലിവോടെയാണ് അമ്മ സംസാരിച്ചത്. വീട്ടിലുള്ളവരെക്കുറിച്ച് അന്വേഷിച്ച അമ്മ അവർക്കെല്ലാം മെഡലുകളും കൊന്തയുമെല്ലാം നൽകിയാണ് യാത്രയയച്ചത്. തിരിച്ചെത്തിയതോടെ ഒരിക്കലുമില്ലാത്ത ആഹ്ലാദവും, ശരീര സുഖവും ലഭിച്ചു. ബൈബിൾ എഴുതാൻ തുടങ്ങി. അന്നൊക്കെ ഒരു ദിവസം 12 പേജ് വരെ ബൈബിൾ എഴുതു മായിരുന്നുവത്രേ. കൂടാതെ ലീവിന് നാട്ടിലേക്ക് പോ കുമ്പോഴും, വരുമ്പോഴും എയർപോർട്ടിലും, റെയിൽവേ സ്റ്റേഷനിലും, ട്രെയിനിലുമൊക്കെ ഒരുമടിയും കൂ ടാതെയിരുന്ന് ബൈബിൾ എഴുതുവാൻ ജൂഡിക്ക് കഴി ഞ്ഞു. എല്ലാവരും മൊബൈൽ നോക്കിയിരുന്ന് സമയം കളയുമ്പോൾ ഈ പട്ടാള ഉദ്യോഗസ്ഥൻ അതീവ ജാഗ്രതയോടെ ബൈബിളെഴുതുന്നത് കണ്ട് സഹയാത്രികർ പോലും അമ്പരന്നു. അവർ ഭക്ത്യാദരവുകളോടെയാണ് അദ്ദേഹത്തെ കണ്ടത്.

തിരക്കിനിടയിലും ജൂഡിയുടെ ഈ ബൈബിളെഴുത്ത് ഇടവകയ്ക്ക് തന്നെ ഏറെ പ്രയോജനപ്രദമായി. കുട്ടി കൾക്ക് പോലും ഇപ്പോൾ ബൈബിൾ വായിക്കാനും എഴുതാനും താല്പര്യം വർധിച്ചുവത്രേ. 3,200 പേജുകളാണ് ഇദ്ദേഹം ബൈബിളിനുവേണ്ടി ഇരുന്നെഴുതിയത്. 

കഴിഞ്ഞ ഒൻപതര വർഷമായി പ്രഭാത പ്രാർത്ഥന ഗ്രൂപ്പ് എന്ന പേരിൽ ഒരു പ്രാർത്ഥന കൂട്ടായ്മയും അദ്ദേഹത്തിനുണ്ട്. മൂന്ന് പിതാക്കന്മാരും, 25 ഓളം വൈദികരും, സന്യസ്തരും, അല്മായരും അടങ്ങുന്നതാണ് പ്രാർത്ഥനാ കൂട്ടായ്മ.എപ്പോഴും തിരക്കാണ്, ബൈബിൾ വായിക്കാൻ പോലും  സമയമില്ല എന്ന് പറയുന്നവർക്ക് ഉത്തമ മാതൃകയാണ് ഈ പട്ടാളക്കാരന്‍.

Related Updates


east