We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Syro Malabar28/07/2026
അരിമ്പൂര്‍: തൃശൂര്‍ അതിരൂപത സിഎല്‍സിയുടെ വിശുദ്ധ ഇഗ്‌നേഷ്യസ് ലയോള അനുസ്മരണ ദിനാചരണം വിവിധ ആത്മീയ, അനുമോദന, കലാപരിപാടികളോടെ നടന്നു. കെസിബിസി യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. ഡിറ്റോ കൂള ഉദ്ഘാടനം ചെയ്തു. തൃശൂര്‍ അതിരൂപത സിഎല്‍സി പ്രസിഡന്റ് ഗ്ലോറിന്‍ ജോയ് അധ്യക്ഷത വഹിച്ചു.
തൃശൂര്‍ അതിരൂപത സെക്രട്ടറി അജയ് സി ജോസ് സ്വാഗതവും പ്രമോട്ടര്‍ ഫാ. ഫ്രജൊ വാഴപ്പിള്ളി ആമുഖ പ്രഭാഷണവും നടത്തി. കണ്ടശാങ്കടവ് ഫൊറോന സിഎല്‍സി പ്രമോട്ടര്‍ റവ. ഫാ. ജീന്‍ ചിറയത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങില്‍ മരിയോത്സവം, സോക്കര്‍ കപ്പ് , ഇഗ്നൈറ്റ് കായികോത്സവം എന്നീ പരിപാടികളുടെ ലോഗോകള്‍ പ്രകാശനം ചെയ്തു. തൃശൂര്‍ അതിരൂപത സിഎല്‍സി അസിസ്റ്റന്റ് പ്രമോട്ടര്‍ ഫാ. സന്തോഷ് അന്തിക്കാട് അനുമോദന പ്രസംഗം നടത്തി.
എസിസി, പ്ലസ് ടു കാറ്റക്കിസം റാങ്ക് ജേതാക്കളെയും പ്ലസ് ടു, എസ്എസ്എല്‍സി ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും ആദരിച്ചു. വിവിധ യൂണിറ്റുകളുടെ കലാപരിപാടികള്‍ പരിപാടിക്ക് മാറ്റുകൂട്ടി. ഫാ. ജോബിന്‍ അയിനിക്കല്‍, ഡില്‍ജോ തരകന്‍, ഡെന്നസ് അമ്മാടം, എസ്തര്‍ മറിയ ഡൊമിനിക്, ക്ലീറ്റസ്, ജാക്‌സണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കണ്ടശാങ്കടവ് ഫൊറോന സിഎല്‍സി പ്രസിഡന്റ് ആകാശ് പി. ആന്റോ നന്ദി രേഖപ്പെടുത്തി.