x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Diocese

26/09/2025

മാർ ജേക്കബ് തൂങ്കുഴി സമൂഹത്തിന്റെ വിളക്കായിരുന്നു. : മന്ത്രി ഒ ആർ കേളു

മാർ ജേക്കബ് തൂങ്കുഴി സമൂഹത്തിന്റെ വിളക്കായിരുന്നു. : മന്ത്രി ഒ ആർ കേളു

മാനന്തവാടി : പാലായിലെ വിളക്ക്മാടത്ത് ജനിച്ച്, പൗരോഹിത്യ വിളി സ്വീകരിച്ച് മാനന്തവാടി രൂപതയുടെ പിതാവായി കടന്നുവന്ന മാർ ജേക്കബ് തൂങ്കുഴി പൊതുസമൂഹത്തിന്റെ പിതാവും വിളക്കുമരവുമായി മാറിയെന്ന് മന്ത്രി ഒ ആർ കേളു അഭിപ്രായപ്പെട്ടു. മാനന്തവാടി രൂപത ദ്വാരക പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച അനുസ്മരണാദിനവും അനുശോചന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനന്തവാടി, താമരശേരി, തൃശ്ശൂർ രൂപതകളിലായി അമ്പത്തിരണ്ട് വർഷത്തെ മെത്രാൻ ശുശ്രൂഷയിൽ, ലാളിത്യം സാധുജനസ്നേഹം, ആത്മീയ ജീവിതം എന്നീ മേഖലകളിലും സാമൂഹ്യ വികസന രംഗത്തും മാര്‍ ജേക്കബ് തൂങ്കുഴി ഉജ്ജ്വലനക്ഷത്രമായിരുന്നുവെന്ന് സമ്മേളനത്തിൽ സംസാരിച്ചവരെല്ലാവരും സാക്ഷ്യപ്പെടുത്തി.

മാനന്തവാടി രൂപതാ ബിഷപ് മാർ ജോസ് പൊരുന്നേടം മുഖ്യകാർമ്മികനായി നടന്ന അനുസ്മരണ ബലിയോടെയാണ് ദിനാചാരണം ആരംഭിച്ചത്. തലശേരി ആർച്ച്ബിഷപ് എമിരറ്റസ് മാർ ജോർജ് ഞറളക്കാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. രൂപതാ സഹായ മെത്രാൻ അലക്സ് താരാമംഗലം, വികാരി ജനറാൾ മോൺ പോൾ മുണ്ടോളിക്കൽ, പേരാവൂർ എം.എൽ.എ. സണ്ണി ജോസഫ്, കൽപറ്റ എം.എൽ.എ.  അഡ്വ.ടി.സിദ്ദിഖ്, വനിതാ വികസന കോർപ്പറേഷൻ ചെയർപേർസൺ കെ.സി റോസക്കുട്ടി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരയ്ക്കാർ, സിസ്റ്റർ ഷോളി SKD , സിസ്റ്റർ ഫിലോ Scv , ഫാ. ഫ്രാൻസീസ് അള്ളുംപുറം Operm, ജോസ് പുഞ്ചയിൽ, ജോസ് ഇലഞ്ഞിമറ്റം, ജോസ് പുന്നക്കുഴി , മേഴ്സി ബെന്നി എന്നിവര്‍ പ്രസംഗിച്ചു.

Related Updates


east