x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Diocese

21/04/2025

ചൂരൽമല ദുരന്തബാധിതർക്കായുള്ള മാനന്തവാടി രൂപതയുടെ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു

ചൂരൽമല ദുരന്തബാധിതർക്കായുള്ള മാനന്തവാടി രൂപതയുടെ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു

കൽപറ്റ: രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ ചൂരൽമല മുണ്ടകൈ ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടമായവർക്കായി മാനന്തവാടി രൂപത നിർമ്മിച്ചു നല്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം രൂപതാ ബിഷപ് മാര്‍ ജോസ് പൊരുന്നേടം നിർവഹിച്ചു. മുട്ടിൽ പഞ്ചായത്തിലെ വാഴവറ്റക്കും മുട്ടിൽ മേപ്പാടി റോഡിൽ കെ.കെ. ജംഗ്ഷനുമിടയിലുള്ള പാലക്കാട്ട് കുന്നിലാണ് ഇതിനായുള്ള സ്ഥലം കണ്ടെത്തി പ്രവൃത്തികൾ ആരംഭിച്ചിരിക്കുന്നത്. ഉരുൾപൊട്ടൽ മൂലം  വീടും സ്ഥലവും നഷ്ടമായിട്ടും സർക്കാർ മാനദണ്ഡങ്ങളിൽ പെടാതെ പോയിട്ടുള്ള ദുരിതബാധിതർക്കമായി 50 വീടുകളാണ് രൂപത നിർമ്മിക്കുന്നത്. ഇതിൽ അഞ്ച് വീടുകളുടെ നിർമ്മാണം തോമാട്ടുചാൽ, പുതിയിടംകുന്ന്, കണിയാരം എന്നിവിടങ്ങളിലായി നടന്നു വരുന്നു. ബാക്കി വീടുകളുടെ നിർമ്മാണോദ്ഘാടനമാണ് വാഴവറ്റ സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നത്.

ദുരന്ത ദിനംമുതൽ ഇന്നുവരെ ദുരന്ത ബാധിതർക്ക് സഹായവുമായി മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (WSSS) നേതൃത്വത്തിൽ രൂപതയിലെ എല്ലാ പ്രസ്ഥാനങ്ങളും ചേർന്ന് പ്രവർത്തിച്ച് വരുന്നു.
റെസ്ക്യൂ പ്രവർത്തങ്ങളിൽ സജീവമായും, ക്യാമ്പുകളിൽ ഭക്ഷണം എത്തിച്ചും , ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞവരെ പരിചരിച്ചും കുട്ടികളെ പരിപാലിച്ചും രൂപതയുടെ ഭാഗമായ വിവിധ പ്രസ്ഥാനങ്ങൾ മാതൃകാപരമായ പ്രവർത്തങ്ങൾ ആണ് കാഴ്ചവെച്ചത്. സഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിവിധ ആശുപത്രികളിലെ മെഡിക്കൽ ടീമും വിദഗ്ദ്ധരായ കൗൺസിലർമാരും നൽകിയ സേവനം വലുതായിരുന്നു. അത് ഇപ്പോഴും തുടർന്നു വരുന്നു. കൗൺസിലിംഗ് രംഗത്ത് പ്രാവീണ്യമുള്ള 100 സന്യസ്ഥരടങ്ങുന്ന  സ്വാന്ത്വന പരിചരണ സംഘം രൂപീകരിച്ച് പ്രവർത്തിച്ചു. ഇതിൽ നിന്നും 50 പേരെ ഉൾപ്പെടുത്തി ടീം രൂപീകരിക്കുകയും കൂടുതൽ പരിശീലനം നല്കി ഫോളോ അപ് പ്രവർത്തനങ്ങൾക്ക് നിയോഗിച്ചു. വീടുകളിലും സ്ഥാപനങ്ങളിലുമായി ഇവരുടെ സേവനവും തുടരുന്നു.

രണ്ടാം ഘട്ടത്തിൽ കാരിത്താസ് ഇന്ത്യ, സീഡ്‌സ് എന്നിവയുടെ സാമ്പത്തിക സഹായത്തോടെ മറ്റു രൂപതകളുമായി ചേർന്ന് 958 കുടുമ്പങ്ങൾക്ക് 9500 രൂപ വീതം അടിയന്തിര ധനസഹായംവും 10000 രൂപയുടെ ഗ്രഹോപകണങ്ങളും ലഭ്യമാക്കി. കൂടാതെ കാത്തോലിക് റിലീഫ് സർവീസുമായി 307 കുടുബങ്ങൾക്ക് 57 ലക്ഷം രൂപയുടെ വരുമാന വർദ്ധക പരിപാടികൾ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പിലാക്കി. രൂപത 50 കുടുംബങ്ങൾക്ക് 50000 രൂപയുടെ വീതം ഫർണീച്ചുകൾ നല്‌കി. കൂടാതെ വിദ്യാർത്ഥികൾക്കായി പഠനസാമഗ്രികൾ ലഭ്യമാക്കുകയും ക്യാമ്പുകൾ സംഘടിപ്പിക്കുകയും  ചെയ്തു. തുടർവിദ്യാഭ്യാസത്തിനായി 30 കുട്ടികൾക്ക് സ്കോളർഷിപ്പുകൾ ഏർപ്പെടുത്തി. കുടുംബാംഗങ്ങൾ നഷ്ടപ്പെടുകയോ വീട് പൂർണ്ണമായി തകരുകയോ ചെയ്ത വീടുകളിലെ ഏതാനും കുട്ടികൾക്ക് 4 ലക്ഷം രൂപ വീതം സ്ഥിരനിക്ഷേപം നല്കാനും സാധിച്ചു. വലിയ നഷ്ടം സംഭവിച്ച ഏതാനും കുടുംബങ്ങളെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി തുടർ ചികത്സക്കുള്ള സാഹചര്യം ഉറപ്പാക്കുന്നതിലും ശ്രദ്ധ പതിപ്പിക്കുകയുണ്ടായി.

മൂന്നാം ഘട്ടമായിട്ടാണ് ഭവന നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. രൂപതയിലെ മുഴുവൻ ഇടവകകൾ, കേരള കാത്തോലിക് ബിഷപ്‌സ് കൗൺസിൽ, കേരള സോഷ്യൽ സർവീസ് ഫോറം, വിവിധ രൂപതകൾ, വിവിധ സന്യസ്ത സമൂഹങ്ങൾ, വികസന ഏജൻസികൾ, വ്യകതികൾ എന്നിവയുമായി സഹകരിച്ചാണ് ഭവനങ്ങൾ നിർമിക്കുന്നത്തിനുള്ള ധനസമാഹരണം നടത്തിയിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങളുടെ നഷ്ടത്തിന്റെ തോതനുസരിച്ച് പതിനഞ്ച്, പത്ത്, അഞ്ച് സെന്റ് വീതം സ്ഥലവും എഴുന്നൂറ് മുതൽ ആയിരം സ്ക്വയർ ഫീറ്റ് വരെയുള്ള വീടുകളാണ് നിർമ്മിച്ച് നല്കുന്നത്. ക്രൈസ്റ്റ് നഗർ റസിഡൻസ് എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതി പ്രദേശത്ത് തൊഴിൽ സംരംഭങ്ങൾ ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

ക്രൈസ്തവ വിശ്വാസത്തിന്റെ ചരിത്രഗതിയിൽ സഹനങ്ങളും അവയിൽ നിന്നുള്ള ദൈവീകമായ പുനരുജ്ജീവനവുമാണ് കാണാനാകുകയെന്ന് പദ്ധതി ശിലകൾ വെഞ്ചിരിച്ച് ഉൽഘാടനം ചെയ്തു കൊണ്ട് ബിഷപ് ജോസ് പൊരുന്നേടം ചൂണ്ടിക്കാട്ടി. മാനന്തവാടി രൂപതാ സഹായമെത്രാൻ മാർ അലക്സ് താരാമംഗലം അധ്യക്ഷനായിരുന്നു. ഫ്രാൻസീസ് പാപ്പായുടെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ്‌ യോഗം ആരംഭിച്ചത്.''പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല" എന്ന് മാർപാപ്പ പ്രഖ്യാപിച്ച ജൂബിലി ആപ്തവാക്യത്തിന്റെ സത്ത പ്രവർത്തിയിലെത്തിക്കുകയാണ് ഈ പുനരധവാസത്തിലൂടെയെന്ന് പിതാക്കൻമാൻ അനുശോചനത്തിൽ അനുസ്മരിച്ചു. രൂപതാ വികാരി ജനറാളും പുനരധിവാസ കമ്മിറ്റി ചെയർമാനുമായ മോൺ. പോൾ മുണ്ടോളിക്കൽ എല്ലാവരേയും സ്വാഗതം ചെയത്പ്രസംഗിച്ചു. എം എൽ എ അഡ്വ.ടി.സിദ്ദിഖ് സ്ഥലത്തിന്റെ രേഖകൾ ഉടമസ്ഥർക്ക് കൈമാറി. വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജിനോജ് പാലത്തത്തിൽ പ്രോജക്ട് വിശദീകരിച്ചു. കൽപറ്റ ബ്ലോക്ക് പ്രസിഡൻറ് ചന്ദ്രികാ കൃഷ്ണൻ, മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, മുട്ടിൽ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് സന്തോഷ് കുമാർ പി.എം. കേരള സോഷ്യൽ സർവ്വീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ,  രൂപതാ പ്രൊക്കുറേറ്റർ ഫാ.ജോസ് കൊച്ചറയ്ക്കൽ, എറണാകുളം രൂപതാ സോഷ്യൽ സർവീസ് ഡയറക്ടർ  ഫാ.ജോസഫ് കൊളത്തുവള്ളിൽ, കൽപറ്റ ഫൊറോനാ വികാരി ഫാ.ജോഷി പെരിയപ്പുറം, വാഴവറ്റ ഇടവക വികാരി ഫാ.അനിൽ മൂഞ്ഞനാട്ട് , ചൂരൽമല ഇടവക വികാരി ഫാ.ജിബിൻ വട്ടുകുളത്തിൽ, പുനരധിവാസ കമ്മിറ്റി വൈസ് ചെയർമാൻ സെബാസ്റ്റ്യൻ പാലംപറമ്പിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോസ് പുഞ്ചയിൽ എന്നിവർ പ്രസംഗിച്ചു.

Related Updates


east