Progressing
മാനന്തവാടിയിൽ നിന്ന് 12 KM അകലെ പനമരം പഞ്ചായത്തിൽ 17,18 വാർഡുകളിലായി ദ്വാരക ഫൊറോനക്ക് കീഴിൽ സ്ഥിതിചെയ്യുന്ന ഇടവകയാണ് വിളമ്പുകണ്ടം. കൽപ്പറ്റ, ചേരിയംകൊല്ലി, മാനന്തവാടി റൂട്ടിൽ മലങ്കര എന്ന സ്ഥലത്താണ് വിളമ്പുകണ്ടം സെന്റ്റ് സെബാസ്റ്റ്യൻ പള്ളി സ്ഥിതി ചെയ്യുന്നത്.കോട്ടയം രാജാവ് എല്ലാ വർഷവും വയനാട്ടിൽ പ്രജകളെ കാണാൻ വരുമ്പോൾ എല്ലാവർക്കും സദ്യവിളമ്പുമായിരുന്നു. രണ്ട് ഏക്കർ കണ്ടത്തിൽ നിന്ന് ലഭിക്കുന്ന നെല്ലിൻ്റെ അരികൊണ്ട് ഈ വയലിൽ തന്നെയാണ് സദ്യ വിളമ്പിയിരുന്നത്. പിന്നീട് ഈ പ്രദേശത്തിന്റെ പേര് വിളമ്പുകണ്ടം എന്നായിമാറി.
1950-60കളിൽ വിളമ്പുകണ്ടം പ്രദേശത്ത് കുടിയേറ്റം ആരംഭിച്ചു വിളമ്പുകണ്ടം, മലങ്കര, എലിക്കുനി, കള്ളാംതോട്, ചെറുമല എന്നിവിടങ്ങളിലായി തോട്ടത്തിൽ ജോസഫ്, തോട്ടത്തിൽ മാണി, തോട്ടത്തിൽ മത്തായി, മേപ്പാടത്ത് തോമസ്, മേപ്പാടത്ത് ഉലഹന്നാൻ, വണ്ടനാക്കര വർക്കി, ചെരിവുകാലായിൽ കുട്ടി, കാരക്കട സ്കറിയ, മാങ്കുടിയിൽ ഐപ്പ്, മാങ്കുടിയിൽ മത്തായി, മാങ്കുടിയിൽ തോമസ്, വല്ലാട്ടുപറമ്പിൽ തോമസ്, വല്ലാട്ടുപറമ്പിൽ വർഗ്ഗീസ്, തൈപ്പറ മ്പിൽ ചാക്കോ, തൈപ്പറമ്പിൽ ജോസഫ്, കോച്ചേരിയിൽ പൗലോസ്, കുരിശുംമൂട്ടിൽ സ്‌കറിയ, കദളിക്കാട്ടിൽ മത്തായി, കദളികാട്ടിൽ വർക്കി, കദളിക്കാട്ടിൽ ഉലഹന്നാൻ, ചെറ്റയിൽ ദേവസ്യ, പാറത്തുണ്ടത്തിൽ ജോസഫ്, തൊണ്ണാങ്കുഴി കുഞ്ഞേപ്പ്, ആരിശ്ശേരിൽ ഔത, അറയ്ക്കൽ ഉലഹന്നാൻ, കുമ്പളക്കുഴി ചുമ്മാർ, പുളിയംമാക്കിൽ കുര്യൻ എന്നിവരുടെ കുടുംബ ങ്ങൾ ഇവിടെ താമസമാക്കി. അന്ന് അരിഞ്ചേർമല പള്ളിയിൽ ആണ് ആത്മീയാവശ്യങ്ങൾക്ക് പോയിരുന്നത് . 1958 ഡിസംബർ 21 ന് ഈ പ്രദേശത്തുകാർ ഒന്നിച്ചുകൂടി പള്ളി പണിയുന്നതിനെക്കുറിച്ച് ആലോചിക്കുകയും 1959 ഏപ്രിൽ 13 ന് ഒരപേക്ഷ തയ്യാറാക്കി 16 തിയ്യതി തലശ്ശേരി മെത്രാൻ സെബാസ്റ്റ്യൻ വള്ളോപ്പള്ളി പിതാവിനെ കാണുകയും പിതാവിന്റെ നിർദ്ദേശപ്രകാരം മതപഠനക്ലാസ്സ് ആരംഭിക്കുകയും ചെയ്‌തു. ആദ്യകാല മതാദ്ധ്യാപകരായി ശ്രീ. കാരക്കട സ്കറിയ, കദളിക്കാട്ടിൽ കെ.എം. വർക്കി എന്നിവർ സേവനം ചെയ്തു . തുടർന്ന് ഇവിടെ ബലിയർപ്പിക്കുവാൻ അനുവാദം ലഭിച്ചു .
1959 നവംബർ 9-ാം തീയതി അരിഞ്ചേർമല പള്ളി വികാരി ബഹു. ഫ്രാൻസീസ് വാളായിലച്ചൻ (1959 -1962 ) സൺഡേസ്‌കൂൾ ഷെഡിൽ വി. സെബസത്യാനോസിന്റെ രൂപം വച്ച് ആദ്യ ദിവ്യബലിയർപ്പിച്ചു .1963 ഒക്ടോബർ മാസത്തിൽ അന്ന് കാരയ്ക്കാമലപള്ളി വികാരി യായിരുന്ന സർഗ്ഗീസ് CMI അച്ചൻ (1962- 1966 ) പള്ളിക്ക് തറക്കല്ലിട്ടു കുറുമ്പാലക്കോട്ട മലയുടെ അടിവാരത്തു നിന്നും കല്ലിളക്കി ചുമന്ന് കൊണ്ടുവന്നാണ് തറപണി നടത്തിയത്. 1964 ഏപ്രിൽ 24ന് സെബാസ്റ്റ്യൻ വള്ളോപ്പള്ളി പിതാവ് വിളമ്പുകണ്ടത്ത് സന്ദർശനം നടത്തി. അന്ന് പള്ളിയുടെ തറ മാത്രമേ ഉണ്ടായിരുന്നുള്ളു. ആ തറയിൽ താല്ക്കാലികമായി ഒരു പന്തലിട്ട് ആ പന്തലിൽ പിതാവ് കുർബാന അർപ്പിച്ചു ശക്തമായി മഴ പെയ്‌തതുകൊണ്ട് കുടചൂടിയാണ് പിതാവ് കുർബാന പൂർത്തിയാക്കിയത്. 1965 ഏപ്രിൽ 4ന് പള്ളിക്ക് കട്ടിളവച്ച് ഏറെ കഷ്ടപ്പെട്ട് പള്ളിപണി പൂർത്തിയാക്കി. 1965 -1966 കാലഘട്ടത്തിൽ ഫാ തോമസ് അരീക്കാട്ട് സർഗീസച്ചന്റെ അസിസ്റ്റന്റ് വികാരി ആയിരുന്നു .
1966ൽ സർഗ്ഗീസച്ചൻ്റെ നേത്യത്വത്തിൽ തന്നെ കുറുമ്പാലക്കോട്ട മലമുകളിൽ കുരിശു സ്ഥാപിച്ചു. പിന്നീട് സ്ഥിരമായി കുരിശു സ്ഥാപിച്ച് തിരുനാൾ നടത്തുന്നതിന് തലശ്ശേരി പിതാവിന്റെയടുക്കൽ അനുവാദത്തിന് വേണ്ടിയപേക്ഷിക്കുകയും ചെയ്‌തു. 1968ൽ പിതാ വിൻ്റെ അനുവാദം കിട്ടി കുരിശിനോട് ചേർന്ന് മലങ്കര നാണുനായരിൽ നിന്ന് 25 സെൻ്റ് സ്ഥലം വിലയ്ക്കും 10 സെന്റ് സംഭാവനയും 35 സെൻ്റ് സ്ഥലം വാങ്ങി. അന്നുമുതൽ നേർച്ചഭക്ഷണ ത്തോടുകൂടി എല്ലാവർഷവും മലമുകളിൽ പുതു ഞായറാഴ്ച്‌ച തിരുനാൾ നടത്തിപ്പോരുന്നു. സർഗീസച്ചനുശേഷം ജോർജ് വട്ടുകുളത്തിലച്ചനും (1966 -1968 ) ജോസഫ് കാളാക്കുഴിയച്ചനും (1968 -1970 ) വികാരിമാരായി സേവനം ചെയ്തു .
1970 മാർച്ച് മാസത്തിൽ മമ്പള്ളിയച്ചൻ (1970 -1974 ) വിളമ്പുകണ്ടത്തിന്റേയും കുറുമണിയിലേയും വികാരിയായി നിയമിതനായി. 1971 ൽ പള്ളിമുറിയുടെ പണിയാരംഭിച്ചു. സെബാസ്റ്റ്യൻ വള്ളോപ്പള്ളി പിതാവ് പള്ളിമുറി വെഞ്ചരിച്ചു. അച്ചൻ്റെ കാലത്ത് പള്ളിക്കൂ വേണ്ടി ഒരേക്കർ വയലും വാങ്ങി. ഇപ്പോഴത്തെ പുതിയ പള്ളിപണിആവിശ്യത്തിന് ആ വയൽ വിറ്റു. അരിഞ്ചേർമലയിലേയും കാരക്കാമലയി ലേയും കുറുമണിയിലേയും വികാരിമാരുടെ ചുമ തലയിലായിരുന്ന വിളമ്പു കണ്ടം കുരിശുപള്ളിയെ 1970 ഏപ്രിൽ 12-ാം തിയതി തലശ്ശേരി രൂപതാ മെത്രാന്റെ 231/70 നമ്പർ കല്പനപ്രകാരം ഒരു സ്വതന്ത്ര ഇടവകയായി ഉയർത്തി. 1975ൽ ജോർജ്ജ് മമ്പള്ളിയച്ചൻ സ്ഥലം മാറി പോവുകയും ഫാ. ജോസഫ് തുരുത്തേൽ (1974-1977) വിളമ്പുകണ്ടത്തിന്റെയും കുറുമണിയുടേയും വികാരിയായി ചുതേലയേറ്റു.
അതിനുശേഷം 1977 മെയ് മാസത്തിൽ സെബാസ്റ്റ്യൻ പുളിക്കലച്ചൻ(1977 -1982 ) വിളമ്പുകണ്ടത്തിൻ്റേയും കുറുമണിയുടേയും വികാരിയായി. 1977 ആഗസ്റ്റിൽ തോമസ് കുഴുപ്പിലച്ചൻ വിളമ്പുകണ്ടത്തിൻ്റെ മാത്രം വികാരിയായി. 1979 മെയ് മാസത്തിൽ കുഴുപ്പിലച്ചൻ സ്ഥലം മാറുകയും വീണ്ടും പുളിക്കലച്ചൻ്റെ ചുമതലയിൽ വരുകയും ചെയ്‌തു. വിളമ്പുകണ്ടം ടൗണിൽ 10 സെൻ്റ് സ്ഥലം വാങ്ങിയത് പുളിക്കലച്ചന്റെ കാല ത്താണ്. 1982ൽ പുളിക്കലച്ചൻ സ്ഥലം മാറുകയും ജോസ് മുണ്ടക്കലച്ചൻ(1982 -1988 ) വികാരിയായി വരുകയും ചെയ്‌തു. 1985-ൽ അച്ചൻ പള്ളിമുറിയോട് ചേർന്ന് രണ്ടു മുറിയും അടുക്കളയും കൂട്ടിപ്പണിതു പള്ളിമുറി വിപുലപ്പെടുത്തി. മുണ്ടക്കലച്ചൻ്റെ ശ്രമഫലമായാണ് പള്ളിസ്ഥലത്തിന് പട്ടയം കിട്ടിയത്. 1988 മുണ്ടക്കലച്ചൻ സ്ഥലം മാറുകയും ജോസഫ് ചൂരയ്ക്കാമറ്റത്തിലച്ചൻ(1988 -1990) വികാരിയായി വരുകയും ചയ്‌തു. 1989 ഫെബ്രുവരിയിൽ ചൂരയ്ക്കാമറ്റത്തിലച്ചൻ പഴയപള്ളി പൊളിച്ചു മാറ്റുകയും തൽസ്ഥാനത്ത് ഇന്നുള്ള സൺഡേസ്‌കൂൾ പണിയുകയും 1989 ആഗസ്റ്റ് 20ന് വെഞ്ചരിക്കുകയും ചെയ്തു . 1996ൽ പുതിയ പള്ളിയുണ്ടാക്കുന്ന തുവരെ ആ കെട്ടിടമാണ് പള്ളിയായി ഉപയോ ഗിച്ചിരുന്നത്. 1990ൽ ചൂരയ്ക്കാമറ്റത്തിലച്ചന് അസുഖം ബാധിക്കുകയും ചികിത്സയിലാവു കയും ചെയ്‌തു. പിന്നീട് കുറേ മാസങ്ങൾ അര മനയിൽ നിന്നും അച്ചന്മാർ മാറിമാറി വന്നാണ് വിളമ്പുകണ്ടത്തിലെ കാര്യങ്ങൾ നടത്തിയിരുന്നത്. 1991ൽ ഏതാനും മാസങ്ങൾ ബഹു. മാത്യുകൊല്ലിത്താനത്തച്ചൻ വിളമ്പുകണ്ടത്ത് വികാരി യായി സേവനമനുഷ്‌ഠിച്ചു.
1991 മെയ് മാസത്തിൽ വിൻസൻ്റ് താമരശ്ശേരിയിലച്ചൻ(1991 -1997 ) വിളമ്പുകണ്ടത്ത് വികാരിയായി വന്നു.1992 ഡിസംബർ 22 ന് ബഹുമാനപെട്ട ജോസഫ് കണിയാമറ്റത്തിലച്ചൻ പുതിയ പള്ളിക്ക് തറക്കല്ലിടുകയും 1996 ഏപ്രിൽ 11 വ്യാഴാഴ്ച ജേക്കബ് തൂങ്കുഴി പിതാവ് പള്ളി വെഞ്ചരിച്ചാശീർവദിക്കുകയും ചെയ്തു .ഇതിനിടയിൽ 1994 മെയ് 22 ന് ലണ്ടണിലെ ലൈറ്റിൽവേ അസോസിയേഷന്റെ കൂടി സഹായത്തോടെ ഇപ്പോഴുള്ള വിജ്ഞാൻ ഭവൻ പണി പൂർത്തിയാക്കി വെഞ്ചരിച്ചു . 1994 ജൂൺ 3 മുതൽ ക്രിസ്‌തുദാസി സിസ്റ്റേഴ്‌സിൻ്റെ സേവനം വിളമ്പുകണ്ടതിന് ലഭ്യമായി . 1997ൽ ആണ് നിലവിലുള്ള കോൺവെന്റ് പണിതത് .
1997ൽ താമരശ്ശേരി അച്ചൻ സ്ഥലം മാറുകയും കുര്യൻ മണിക്കുറ്റിയിലച്ചൻ(1997-2001) വികാരിയായി വരുകയും ചെയ്‌തു.. 1998 ൽ 36 കല്ലറകളുള്ള സിമിത്തേരി നിർമ്മിച്ചു. നിലവിലുണ്ടായിരുന്ന പള്ളിമുറി ഭിത്തികൾ പൊട്ടി അപകടാവ സ്ഥയിലായിരുന്നതിനാൽ മുറിപൊളിച്ച് പുതിയപള്ളിമുറിയ്ക്കു തറക്കല്ലിട്ടു പണി പൂർത്തി യാക്കിയത് തുടർന്ന് വികാരിയായി വന്ന ജോയി പുല്ലൻകുന്നേലച്ചൻ(2001-2006 ) ആണ് . 2004 ഓഗസ്റ്റ് 4 ന് ലിറ്റിൽ സിസ്റ്റേഴ്‌സിന്റെ കോൺവെൻ്റ് വിളമ്പുകണ്ടം ടൗണിൽ സ്ഥാപിത മായി . ഇടവകയിലെ സേവനത്തിന് പുറമെ ഈശോ സഭാസമൂഹം നടത്തുന്ന “തുടി” എന്ന സാമൂഹ്യ സേവന സ്ഥാപനത്തിലും ഇവർ സേവനം ചെയ്യുന്നു .
2006 ൽ ബഹു. വിൻസൻ്റ് കളപ്പുരയിലച്ചൻ (2006 -2009 )വികാരിയായി വന്നു . വിളമ്പുകണ്ടം പള്ളിയിൽ ആദ്യമായി ഒരു പട്ടം കൊടുക്കൽ ശുശ്രുഷ നടന്നത് ഇക്കാല ത്താണ് . 2007 ഡിസംബർ 26 ന് ലൂക്ക തടത്തിലച്ചന്റെ തിരുപട്ടസ്വീകരണം വിളമ്പുകണ്ടം പള്ളിയിൽ വച്ചു നടന്നു. 2009 മെയ് മാസത്തിൽ കളപ്പുരയച്ചൻ സ്ഥലം മാറുകയും ജോഷി പുൽപ്പയിലച്ചൻ (2009-2013) വികാരിയായി വരുകയും ചെയ്‌തു. അദ്ദേഹത്തിൻ്റെ നേതൃത്വ ത്തിൽ ഇടവകയുടെ സുവർണ്ണജൂബിലിയാഘോഷം നടന്നു. വിളമ്പുകണ്ടത്ത് കുരിശുപള്ളി ക്ക് 10 സെന്റ് സ്ഥലം വാങ്ങിയതും ജോഷി അച്ചനാണ്. 2013 ൽ ജോസഫ് കാട്ടംകൊട്ടിലച്ചൻ (2013-2016 ) വികാരിയായി നിയമിതനായി.അച്ചന്റെ നേതൃത്വത്തിലാണ് വിളംബകണ്ടം സെന്റ് ജൂഡ് കുരിശുപള്ളി നിർമ്മിച്ചത് . 2015 മെയ് 30 ന് ജോസ് പൊരുന്നേടം പിതാവ് കപ്പേള വെഞ്ചരിച്ചു .തുടർന്ന് ജോസ് ചക്കിട്ടകുടിയിലച്ചനും (2016 -2019 ) ജോസഫ് നെടുങ്കല്ലേലച്ചനും (2019-2021) വികാരിമാരായി സേവനം ചെയ്തു . നെടുങ്കല്ലേൽ അച്ചന്റെ നേതൃത്വത്തിലാണ് ഇടിഞ്ഞുവീണ പള്ളിയുടെ മുഖഭാരംപുതുക്കിപ്പണിത് പള്ളി നവീകരിച്ചത് . 2021 ൽ ജോസഫച്ചൻ രൂപത മൈനർ സെമിനാരി റെക്ടറായി സ്ഥലംമാറിപോയപ്പോൾ പോൾ വാഴപ്പിള്ളിയച്ചൻ(2021 -2023 ) വികാരിയായി നിയമിതനായി . 2023 ൽ ഇപ്പോഴത്തെ വികാരി യായ മാത്യു മാടപ്പള്ളിക്കുന്നേലച്ചൻ നിയമിതനായി . 2024 ൽ ഹെൽത്ത് സെന്റർ നിർമാണ ത്തിനായി ഇടവകയുടെ സ്ഥലത്തിൽ നിന്ന് 10 സെന്റ് ഭൂമി പനമരം ഗ്രാമപഞ്ചായത്തിന് ഇടവക ദാനം ചെയ്തു . 2024 ൽ സെമിത്തേരി പുനർനിർമ്മിക്കുകയും ചുറ്റുമതിൽ നിർമ്മി ക്കുകയും ചെയ്തു.കുറുമ്പാലക്കോട്ട മലമുകളിലുള്ള സെന്റ് തോമസ് മൗണ്ടിൽ കുരിശ്ശടി നവീകരണം പൂർത്തിയാക്കി വി തോമാശ്ലീഹായുടെ രൂപം 2025 ജനുവരി 9ന് സ്ഥാപിച്ചു .
നിൽവിൽ ഇടവകയിൽ 13 യൂണിറ്റുകളിലായി 180 കുടുംബങ്ങളും 868 അംഗങ്ങളുമാണ് ഉള്ളത് . 15 അധ്യാപകരുടെ ശിക്ഷണത്തിൽ 143 കുട്ടികൾ വിശ്വാസപരിശീലനം നടത്തിവരുന്നു
Corehub Solutions Pvt. Ltd