വിശുദ്ധവാര കർമ്മങ്ങൾ - സെൻറ് ജൂഡ്സ് ചർച്ച് മക്കിയാട്
ഏപ്രിൽ 17 – പെസഹാവ്യാഴം
രാവിലെ 7.00 മണിക്ക് വി. കുർബാന, പെസഹാകർമ്മങ്ങൾ, കാൽകഴുകൽ ശുശ്രൂഷ
വി. കുർബാനക്ക് ശേഷം 1 മണിക്കൂർ ദിവ്യകാരുണ്യ ആരാധന
തുടർന്ന് രോഗികൾക്കും പളളിയിൽ വരാൻ സാധിക്കാത്ത പ്രായമായവർക്കും വീടുകളിൽ കുമ്പസാരത്തിനും വി. കുർബാനസ്വീകരണത്തിനും അവസരം ഉണ്ട്. പേര് തരിക
പളളിയിൽ വൈകുന്നേരം പൊതുവായ അപ്പം മുറിക്കൽ ശുശ്രൂഷ ഇല്ല
(വൈകുന്നേരം വീടുകളിൽ അപ്പം മുറിക്കൽ ശുശ്രൂഷ കുടുംബനാഥന്മാരുടെ നേതൃത്വത്തിൽ നടത്തുക.)
ഏപ്രിൽ 18 – ദുഖവെളളിയാഴ്ച
രാവിലെ 7.00 മണിക്ക് ദുഖവെള്ളിയുടെ തിരുകർമ്മങ്ങൾ
തുടർന്ന് കുരിശിൻറെ വഴി (ചീപ്പാട് വഴി കോൺവെൻറ് റോഡിലൂടെ പളളിയിൽ എത്തി സമാപിക്കുന്നു.)
ഏപ്രിൽ 19 – വലിയ ശനിയാഴ്ച
രാവിലെ 7.00 മണിക്ക് വി. കുർബാന, തിരുകർമ്മങ്ങൾ, പുതിയ തിരിയും വെളളവും ആശീർവദിക്കുന്നു.
(അന്ന് വീടുകളിൽ നിന്ന് തിരികൾ കൊണ്ടുവരുന്നു. ആശീർവദിച്ച വെളളം കൊണ്ടുപോകാൻ കുപ്പികളും കൊണ്ടുവരാം)
ഏപ്രിൽ 20 - ഈസ്റ്റർ തിരുനാൾ
ഈസ്റ്ററിൻറെ തിരുകർമ്മങ്ങൾ ശനിയാഴ്ച രാത്രി 7.00 മണിക്ക് ആരംഭിക്കുന്നതാണ്.
ശനിയാഴ്ച രാത്രിയിൽ പളളിയിൽ വരാൻ സാധിക്കാത്തവർക്കായി ഏപ്രിൽ 20ന് ഞായറാഴ്ച രാവിലെ 7.00 മണിക്ക് വി. കുർബാന ഉണ്ടായിരിക്കുന്നതാണ്.