Progressing
വഞ്ഞോട് ഇടവകയിൽപ്പെട്ടിരുന്നവരും കാഞ്ഞിരങ്ങാട് മുതൽ കോറോം വരെ താമസിച്ചിരുന്നവരുമായ ആളുകൾ 1994 വരെ വി. കുർബാനയ്ക്കും ആധ്യാത്മിക ആവശ്യങ്ങൾക്കും മക്കിയാടുള്ള ബനഡിക്ടൻ ആശ്രമത്തിലാണ് പോയിരുന്നത്. കുട്ടികളുടെ വേദപാഠം, മാമ്മോദീസ, വിവാഹം തുടങ്ങിയ ആവശ്യകാര്യങ്ങൾക്കുമാത്രമേ അവർ വഞ്ഞോട് പള്ളിയിൽ പോയിരുന്നുള്ളു.
മക്കിയാട് ആശ്രമം 1962 ൽ പ്രവർത്തനം ആരംഭിച്ചു. മക്കിയാട് ഭാഗത്ത് താമസിച്ചിരുന്ന കുടുംബങ്ങൾ ഇവിടെ ഒരു പളളി ഉണ്ടാകുവാനുള്ള ആഗ്രഹം രൂപതയിൽ അറിയിക്കുകയും ഫാ. ചാണ്ടി പുനക്കാട്ടച്ചൻ വഞ്ഞോട് വികാരിയും ഫാ. സണ്ണി കൊല്ലാർതോട്ടം അസി. വികാരിയായിരുന്ന അവസരത്തിൽ ഇടവകയ്ക്കുവേണ്ടിയുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തു. മക്കിയാട് ഇടവക ആരംഭിക്കുന്നതിന് രൂപതയിൽ നിന്ന് പണം മുടക്കി മക്കിയാട് ഗോവിന്ദൻനായരുടെ മുഴുവൻ സ്ഥലങ്ങളും കൂടി അഞ്ചരലക്ഷം രൂപയ്ക്ക് വാങ്ങുകയും അതിൽ മൂന്നര ഏക്കർ സ്ഥലം പള്ളിക്കായി മാറ്റി വയ്ക്കുകയും രണ്ടര ഏക്കർ സ്ഥലം എം.എസ്.എം.ഐ. സിസ്റ്റേഴ്‌സിന് നല്കുകയും ബാക്കി പലർക്കായി വില്ക്കുകയും ചെയ്തു. അങ്ങനെ 1 ലക്ഷം രൂപയ്ക്ക് മൂന്നര ഏക്കർ സ്ഥലം പള്ളിക്ക് ലഭിക്കുകയും ചെയ്തു. പ്രസ്തുത സ്ഥലം 1993 ഡിസംബർ 17-ാം തീയതി വി. യൂദാതദേവൂസിന്റെ നാമത്തിലുള്ള ദേവാലയത്തിനുവേണ്ടി രജിസ്റ്റർ ചെയ്തു.
1993ൽ ഇടവകയ്ക്കുള്ള സ്ഥലം വാങ്ങിയെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ഇടവക രൂപീകരണം നീണ്ടുപോയപ്പോൾ പളളികമ്മിറ്റി അംഗങ്ങൾ ബനഡിക്ടൻ ആശ്രമത്തിലെ അന്നത്തെ സുപ്പീരിയർ ബഹു. ജോസ് കടകേലി അച്ചനെ സമീപിച്ച് ആശ്രമത്തിൽ നിന്നുള്ള സഹായം അഭ്യർത്ഥിച്ചു. ജോസ് കടകേലി അച്ചനും മാനന്തവാടി ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി പിതാവും കൂടി ആലോചിച്ച് ആശ്രമത്തിന്റെ മേൽനോട്ടത്തിൽ 10 വർഷം ഇടവക നടത്തികൊള്ളാം എന്ന വ്യവസ്ഥയിൽ 1994 ആഗസ്റ്റ് 11ന് മക്കിയാട് ഇടവക സ്ഥാപിച്ചുകൊണ്ട് അഭിവന്ദ്യ പിതാവ് കല്പന ഇറക്കുകയും ചെയ്തു. 1994 ആഗസ്റ്റ് 15ന് ആശ്രമദേവാലയത്തിൽ വി. കുർബാന അർപ്പിച്ചുകൊണ്ട് അഭിവന്ദ്യ പിതാവ് ഇടവക ഉത്ഘാടനം ചെയ്തു. മക്കിയാട് ഇടവകയുടെ ആദ്യത്തെ വികാരിയായി ഫാ. ജയിംസ് കുമ്പക്കീലച്ചനേയും സഹവികാരിയായി ഫാ. ജോസഫ് കൊല്ലംകുളം അച്ചനേയും നിയമിച്ചു.
ഇടവകയുടെ ആദ്യത്തെ വി. കുർബാന ആശ്രമദേവാലയത്തിൽ വച്ച് നടന്നെങ്കിലും പിന്നീട് ആശ്രമം വക കോളേജ് കെട്ടിടത്തിലെ ഒരു ഹാളിൽ വച്ചാണ് വി. കുർബാന അർപ്പിച്ചിരുന്നത്. കുട്ടികളുടെ വേദപാഠംവും, മിഷൻലീഗ്, കെ.സി.വൈ.എം., വിൻസന്റ്ഡി പോൾ, മാതൃസംഘം എന്നിവയുടെ പ്രവർത്തനങ്ങളും ആരംഭിക്കുകയും ചെയ്തു. 1996ൽ തൊണ്ടർനാട് പഞ്ചായത്തിൽ നിന്നും പള്ളിപണിക്ക് അനുമതി കിട്ടുകയും പള്ളിപ്പണിക്കുവേണ്ടി വാങ്ങിയ സ്ഥലത്ത് ആശ്രമസുപ്പരിയർ അച്ചന്റെ നേതൃത്വത്തിൽ പള്ളികെട്ടിടം പണി ആരംഭിക്കുകയും ചെയതു. 1998 ഫെബ്രു. 21ന് അഭിവന്ദ്യ എമ്മാനുവേൽ പോത്തനാമുവി പിതാവ് പള്ളിയുടെ വെഞ്ചരിപ്പ് കർമ്മം നിർവ്വഹിച്ചു.
ഇടവകയിലെ ആദ്യത്തെ കൈക്കാരൻ ശ്രീ. ജോസഫ് വലിയവീട്ടിൽ ആണ്. ഇടവകയിൽ എം.എസ്.എം.ഐ. സിസ്റ്റേഴ്‌സ് സഹായിക്കുന്നു. ഫാ. ജയിംസ് കുമ്പിക്കലച്ചൻ സ്ഥലം മാറി പോവുകയും 1998 ൽ ഫാ. ജോസഫ് കൊല്ലംകുളം വികാരിയായി വരുകയും ചെയ്തു. 2000ൽ ഫാ. വിൻസന്റ് അച്ചൻ വികാരിയായി വരുകയും ഇടവകയ്ക്ക് മനോഹരമായ ഒരു സെമിത്തേരി പണിയുവാനുള്ള അനുമതി സർക്കാരിൽ നിന്നു നേടുകയും ചെയതു. 2004 ജനുവരി മുതൽ മെയ് വരെ വികാരിയായി ഫാ. ഡൊമിനിക് കൊച്ചുപുരയിടം നിയമിതനായി. ഈ വർഷം ഇടവകയെ രൂപതയ്ക്ക് തിരിച്ച് ഏൽപിച്ചു.
2004 ജൂൺ മുതൽ ജൂലൈ വരെ വികാരിയായി വന്നത് ഫാ. ഷാജു മുളവേലിക്കുന്നേലച്ചനാണ്. അച്ചനുശേഷം വികാരിയായി വന്നത് ഫാ. അഗസ്റ്റിൻ താന്നിയിലച്ചനാണ്. ഇടവകയുടെ പല അടിസ്ഥാന ആവശ്യങ്ങൾ പൂർത്തീകരിച്ചതും താന്നിയിലച്ചനാണ്. അച്ചൻ സിമിത്തേരി പണി പൂർത്തീകരിച്ചത് അച്ചന്റെ കാലത്താണ്. പള്ളിപ്പറമ്പിൽ റബ്ബർ തൈ നട്ടതും, പള്ളിമുറി, പൊതുശുചിമുറികൾ, കിണർ എന്നിവ നിർമിച്ചതും അച്ചന്റെ നേതൃത്വത്തിലാണ്. 2008 ജനുവരി 13ന് അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവ് പള്ളിമുറിയുടെ വെഞ്ചരിപ്പ് കർമ്മം നടത്തി.
2011 നവംബർ 20ന് ഫാ. സെബാസ്റ്റ്യൻ ഇലവനപ്പാറ വികാരിയായി നിയമിതനായി. 2015 അദ്ദേഹം സ്ഥലം മാറിപോയപ്പോൾ വികാരിയായി എത്തിയ ബഹു. പറമ്പിൽ കുര്യാക്കോസ് അച്ചൻ 2017 വരെ മക്കിയാട് ഇടവകയുടെ അജപാലനരംഗത്ത് സ്തുത്യർഹമായ ശുശ്രൂഷ ചെയതു. 2018-2020 കാലയളവിൽ ഇടവക വികാരിയായിരുന്ന ബഹു. ഒറ്റപ്ലാക്കൽ തോമസച്ചൻ ഇടവകയുടെ സൺഡേ സ്കൂൾ പ്രവർത്തനങ്ങൾക്കും മറ്റ് അജപാലന ആവശ്യങ്ങൾക്കുമായി പാരിഷ് ഹാൾ നിർമ്മാണത്തിന് തുടക്കം കുറിച്ചു. അദ്ദേഹത്തിന് ശേഷം 2020 മുതൽ 2021 വരെ വികാരി ആയി ഇടവകയെ മുന്നോട്ട് നയിച്ചത് ബഹു. ജിൽസൺ കോക്കണ്ടത്തിൽ അച്ചനായിരുന്നു.
2021 മുതൽ 2024 ഫെബ്രുവരി 03 വരെ ബഹു. ആൻറോ (തോമസ്) ചിറയിൽപറമ്പിൽ അച്ചനും അതിനു ശേഷം 2024 ഫെബ്രുവരി 04 മുതൽ 2024 മെയ് 18 വരെ ബഹു. അജിൻ (ജോസഫ്) ചക്കാലക്കൽ അച്ചനും വികാരിമാരായി ഇടവകയെ നയിച്ചു. 2024 മെയ് 19 മുതൽ കാവുങ്കൽ ജോസഫ് അച്ചൻ ഇടവകയുടെ ശുശ്രൂഷകൾക്ക് നേതൃത്വം നല്കിവരുന്നു.
Season of the Annunciation : ✠ Fourth Sunday of Annunciation
മംഗള വാർത്ത കാലം : മംഗളവാര്ത്ത നാലാം ഞായര്
2024 - 2024
Fr Joseph Chakkalackal
Vicar2021 - 2024
Fr Thomas Chirayilparambil
Vicar2020 - 2021
Fr John Kokkandathil
Vicar2018 - 2020
Fr Thomas Ottaplackal
VicarVidyapitham, the FEDAR platform for the profile building is an exclusive digital space for the fedarians.
Sign InView all mothly bulletins of Diocese of Mananthavady to keep updated about the activities of Diocese.
Latest BulletinAsst. Vicar