We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
30/11/2025• Offline • Dwaraka Pastoral Centere • 06:00 PM - 10:00 PM
പ്രിയപ്പെട്ടവരേ,പ്രിയപ്പെട്ടവരേ,
മുപ്പത് ടീമുകളുമായി 2025 ഓഗസ്റ്റ് 9 ന് തുടങ്ങിയ സിസിലിയ 2K25 ന്റെ സംഗീതയാത്ര നവംബർ 30 ഞായറാഴ്ച പൂർത്തിയാവുകയാണ്. വൈകിട്ട് 6 മണി മുതൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ കണിയാരം, കല്ലോടി, ശിശുമല, മുളളൻകൊല്ലി, കയ്യൂന്നി എന്നീ അഞ്ച് ടീമുകളാണ് മത്സരിക്കുന്നത്. നമ്മുടെ രൂപതയിൽ സേവനം ചെയ്യുന്ന 6 സന്യാസിനി സമൂഹങ്ങളും രൂപതയിലെ വൈദികരും വിധികർത്താക്കളും ചേർന്നൊരുക്കുന്ന ഒരു മെഗാ മ്യൂസിക്കൽ നൈറ്റായാണ് ഗ്രാന്റ് ഫിനാലെ ക്രമീകരിച്ചിരിക്കുന്നത്.
ഗായകൻ കൂടിയായ വൈദികൻ ഫാ.സേവേറിയോസ് തോമസ്, ഗായികയും അഭിനേത്രിയുമായ അഞ്ജു ഏബ്രഹാം എന്നിവരാണ് സിസിലിയ 2K25 ന്റെ വിധികർത്താക്കൾ.
ദ്വാരക പാസ്റ്ററൽ സെന്ററിൽ സീയോൻ ഹാളിൽ നടക്കുന്ന ഈ സംഗീത വിരുന്നിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. ഒപ്പം മാതൃവേദിയുടെ നേതൃത്വത്തിൽ ഒരുക്കുന്ന ഫുഡ് കോർട്ടിലെ രുചികരമായ ഭക്ഷണ വിഭവങ്ങൾ ആസ്വദിക്കാനും...
മീഡിയ കമ്മീഷൻ ടീം