JUL 26
Dr. Jisha T.E. Alanchery
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ പിഎച് ഡി നേടിയ നമ്മുടെ ഇടവകാംഗം ജിഷ ബിനോയ് ആലഞ്ചേരിക്ക് അഭിനന്ദനങ്ങൾ. മാനന്തവാടി മേരി മാത ആർട്സ് ആൻഡ് സയൻസ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസറും ഹെഡുമായ ജിഷ ടി ഇ. ഇൻഫർമേഷൻ സെക്യൂരിറ്റിയിൽ ആയിരുന്നു ഗവേഷണം. സ്പ്രിങ്ങർ, ഇൻഡർസയൻസ് തുടങ്ങിയ അന്താരാഷ്ട്ര പ്രസാധകരുടെ ജേർണലുകളിൽ നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാനന്തവാടി ഒണ്ടയങ്ങാടി ആലഞ്ചേരി വിനോയ് എ ടിയുടെ (കൃഷി അസിസ്റ്റന്റ് ഡയറക്ടർ) ഭാര്യയും പുൽപള്ളി അമരക്കുനി തോണക്കര ഇറാനിമോസിന്റെയും റോസമ്മയുടെയും മകളുമാണ്.