Progressing

St. Martin De Porres Church, MartinNagar-Ondayangadi

സെൻ്റ് മാർട്ടിൻ ഡി പോറസ് ചർച്ച്, മാർട്ടിൻ നഗർ (ഒണ്ടയങ്ങാടി)

Parish Obituary

Obituary
George, PACHANAL - 59

30-05-2026

ഒണ്ടയങ്ങാടി ഇടവകയിൽ, വരടിമൂല എന്ന സ്ഥലത്ത് , 1945 ൽ, കാഞ്ഞിരപ്പള്ളി പ്രദേശത്തുനിന്നും കുടിയേറിയ പച്ചനാൽ വർക്കി മറിയം ദമ്പതികളുടെ 7 മക്കളിൽ അഞ്ചാമനായി 1966 മെയ് 30 ന് ജോർച്ച് ചേട്ടൻ ജനിച്ചു. 1966 ജൂൺ 25 ന് ജോർജ്ജ് എന്ന നാമത്തിൽ ഒണ്ടയങ്ങാടി പള്ളിയിൽ വച്ച് ജ്ഞാനസ്നാനം സ്വീകരിച്ചു. ജോൺ, അഗസ്റ്റിൻ, ജോസഫ്, സിസിലി, ജോയി, ബാബു എന്നിവർ സഹോദരങ്ങളാണ്. SSLC വിദ്യാഭ്യാസം നേടി. കൃഷി വളരെ താൽപര്യമായിരുന്നു. 1994 മെയ് 23ന് ഒണ്ടയങ്ങാടി പള്ളിയിൽ വച്ച് കക്കാട്ടുകുടി അന്നമ്മ എന്ന കുഞ്ഞുമോളെ വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് രണ്ട് മക്കളാണ് ഉള്ളത് സിമി ജോർജ്ജ്, സിബിൻ ജോർജ്ജ്. യൂണിറ്റ് ഭാരവാഹിയായി സേവനം ചെയ്തിട്ടുണ്ട്. ഇന്നലെ പ്രഭാതത്തിൽ തന്റെ 60ാം ജന്മദിനത്തിൽ, കർണ്ണാടയിലെ കൃഷിസ്ഥലത്ത് വച്ച് കുഴഞ്ഞ് വീണ് ജോർജ്ജ് ചേട്ടൻ നിര്യാതനായി, ആദരാഞ്ജലികൾ, കുടുംബത്തിന് അനുശോചവും പ്രാർത്ഥനകളും.

Details