Progressing

St. Martin Church, MartinNagar-Ondayangadi

മാർട്ടിൻ നഗർ (ഒണ്ടയങ്ങാടി) സെൻ്റ് മാർട്ടിൻ ഡി പോറസ്

Weekly Updates

AUG

03

അറിയിപ്പുകൾ 03.08.2025 *കൈത്താക്കാലം രണ്ടാം ഞായർ. *15 നോമ്പിന്റെ മൂന്നാം ദിവസം. *ഇന്ന് സൗഹൃദ ദിനം. *ഈ മാസം മുതൽ നടത്തു കൈക്കാരൻ മൂത്താശ്ശേരി സജി, വെള്ളക്കാട്ട് ജിജോക്ക് നന്ദി. *ഇന്ന് CML മേഖലാ, രൂപതാ സാഹിത്യ മത്സരം. മത്സരാർത്ഥികൾക്ക് വിജയാശംസകൾ. 43 പേർ പങ്കെടുക്കുന്നു. *നാളെ വി. ജോൺ മരിയ വിയാന്നിയുടെ തിരുനാൾ. എല്ലാ വൈദീകർക്കും വേണ്ടി പ്രാർത്ഥിക്കുക. *ബുധൻ നമ്മുടെ കർത്താവിന്റെ രൂപാന്തരീകരണ തിരുനാൾ *വെള്ളി വി. ഡൊമിനിക്കിന്റെ തിരുനാൾ. *ലോഗോസ് ക്വിസ്സ് മത്സരത്തിന് ഇന്നും കൂടി റജിസ്റ്റർ ചെയ്യാം. *കഴിഞ്ഞ ഞായർ വി. അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധയെക്കുറിച്ച് അവതരണം, പ്രസംഗം സമ്മാനം മുതലായവ നടത്തി. അഭിനന്ദനങ്ങൾ. ക്വിസ്സ് പിന്നീട് നടത്തുന്നതായിരിക്കും *സെമിനാരി വിദ്യാർത്ഥികൾക്കായുള്ള അമ്മമാരുടെ സംഭാവന 5020 രൂപ. *പള്ളി ഓഡിറ്റോറിയം പരിസരങ്ങളിൽ CCTV സ്ഥാപിക്കുകയാണ്. *ഛത്തീസ്ഘട്ട് സിസ്റ്റേഴ്സിനെ അന്യായമായി തടങ്കലിൽ വച്ചതിന് പ്രതിഷേധം അറിയിച്ച് ദ്വാരകയിൽ നടത്തിയ പ്രതിഷേധ സദസ്സിലും റാലിയിലും പങ്കെടുത്ത യുവജനം, ചേട്ടന്മാർ, സിസ്റ്റേഴ്സ് തുടങ്ങിയ എല്ലാവർക്കും നന്ദി. * ഇടദിവസങ്ങളിൽ ബഹു. അജയ് തേക്കിലക്കാട്ടിലച്ചനും ഞായറാഴ്ചകളിൽ ബഹു. റിൻസൺ നെല്ലിമലയിലച്ചനും ഇവിടെ കുർബ്ബാന ചൊല്ലും. അത്യാവശ്യ പൗരോഹിത്യ ശുശ്രൂഷകൾക്ക് സെക്രട്ടറിയെയോ കൈക്കാരന്മാരെയോ സമീപിക്കുക, അവർ ക്രമീകരിച്ച് തരും.