x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

17/04/2024

മരിച്ചവർ എങ്ങനെ മരിച്ചവരെ സംസ്‌കരിക്കും?

 

”അവൻ പറഞ്ഞു: മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ; നീ പോയി ദൈവരാജ്യം പ്രസംഗിക്കുക” (ലൂക്ക 9:60).

മനസ്സിലാക്കാൻ ഏറെ പ്രയാസമുള്ളതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമായ വചനഭാഗമാണിത്.

ശിഷ്യത്വത്തെക്കുറിച്ചു യേശു നല്കുന്ന ഉപദേശമാണ് ലൂക്കാ സുവിശേഷം 9:60ൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ഈ വചനത്തിൻ്റെ പശ്ചാത്തലം. ജറുസലേമിലേക്കുള്ള യാത്രാമധ്യേ യേശുവിനെ അനുഗമിക്കാനാഗ്രഹിക്കുന്ന മൂന്നുപേരിൽ ഒരുവനു നല്കുന്ന മറുപടിയാണീ വചനം. പിതാവിനോടുള്ള പുത്രധർമത്തിൻ്റെ ഭാഗമായി ”കർത്താവേ, ഞാൻ ആദ്യം പോയി എൻ്റെ പിതാവിനെ സംസ്കരിക്കാൻ അനുവദിച്ചാലും” (ലൂക്ക 9:59) എന്ന അപേക്ഷയോടു പരുഷമെന്നു തോന്നിക്കുന്ന തരത്തിലാണ് ഈശോ പ്രതികരിക്കുന്നത്.

”ദൈവത്തിനു പ്രീതികരമായ കാരുണ്യപ്രവൃത്തിയായാണ് മരിച്ചവരെ സംസ്ക്കരിക്കുന്നതിനെ പഴയനിയമം അവതരിപ്പിക്കുന്നത്. മാത്രവുമല്ല, പിതാവിനെ സംസ്കരിക്കുന്നത് പുത്രൻ്റെ കടമയുമാണ് ” (ഉൽപ്പത്തി 25:9; 35:29; 50:5; തോബിത്ത് 1:17; 2:7; 4:34; 6:14; 14:11-13). ഇത്രയും ശ്രേഷ്-മായൊരുകാര്യം എന്തുകൊണ്ടാണ് യേശു അനുവദിക്കാത്തതെന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. സമാന്തരസുവിശേഷകനായ മത്തായിയും ഇതേ വാക്കുകൾ ഉദ്ധരിക്കുന്നുണ്ട്: ”യേശു പറഞ്ഞു: നീ എന്നെ അനുഗമിക്കുക; മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ” (8:22). ഈ യേശു വചനത്തിൻ്റെ പൊരുളെന്താണ്?

  1. മരിച്ചവരെ, സംസ്കരിക്കുന്നവർക്കു വിട്ടുകൊടുക്കുക.
  2. ആധ്യാത്മികമായി മരിച്ചവർ ശാരീരികമായി മരിച്ചവരെ സംസ്കരിക്കട്ടെ.
  3. ആസന്നമാകുന്ന യുഗാന്ത്യത്തിൽ അതിശീഘ്രം എടുക്കേണ്ട തീരുമാനമാണ് യേശുശിഷ്യത്വം
  4.  കുടുംബബന്ധങ്ങളെക്കാൾ ദൈവരാജ്യപ്രഘോഷണം മുൻഗ ണന അർഹിക്കുന്നു.
  1. പിതൃത്വം ദൈവദാനമാണ്; പിതാവിനെക്കാൾ ദൈവത്തിനു പ്രഥമസ്ഥാനം നല്കണം.
  2. ചടങ്ങുകളുടെ അർഥമില്ലായ്മയിൽനിന്നു ക്രിസ്തുശിഷ്യത്വത്തിൻ്റെ ഔന്നത്യത്തിലേക്കുള്ള വിളി.

ഇപ്രകാരം വ്യത്യസ്തങ്ങളായ പല വിശദീകരണങ്ങളും വ്യാഖ്യാതാക്കൾ നല്കുന്നുണ്ടെങ്കിലും പൊതുവേ സ്വീകാര്യമായ അർഥമിതാണ്: യേശുവിൻ്റെ ജനനത്തിനും നൂറ്റാണ്ടുകൾക്കുമുമ്പ് മധ്യപൂർവ്വദേശത്ത് പറയപ്പെട്ടിരുന്ന പഴമൊഴിയാണിത്. ഈജിപ്തിലും സമീപപ്രദേശങ്ങളിലും നിലനിന്നിരുന്ന അന്ധവിശ്വാസമായിരുന്നു മരിച്ചുപോയവരുടെ ആത്മാക്കൾ പിന്നീട് മരിക്കുന്നവരെ പരലോകത്തേയ്ക്ക് ആനയിച്ചു സ്വീകരിക്കുമെന്നത്. ഈ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി രൂപംകൊണ്ടതാകാം "മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ” എന്ന ചൊല്ല്. കാലക്രമത്തിൽ "ഓരോ കാര്യത്തിനും അതതിൻ്റെ ആളുകൾ ഉണ്ട്' എന്ന അർഥത്തിൽ ഈ പഴഞ്ചൊല്ല് പ്രചരിക്കാൻ തുടങ്ങി. യേശു ഈ പഴമൊഴി ഉപയോഗിച്ചു പഠിപ്പിക്കാൻ ഉദ്ദേശിച്ചതിതാണ്: ”പിതാവിനെ സംസ്കരിക്കുന്ന കാര്യം ഓർത്തു നീ ഉത്കണ്ഠപ്പെടേണ്ട. ശിഷ്യത്വവും ദൈവരാജ്യപ്രഘോഷണവുമാകണം നിൻ്റെ മുൻഗണന. മറ്റു ഉത്തരവാദിത്വങ്ങളെല്ലാം ഇവയ്ക്കു ശേഷം മാത്രം.

ചുരുക്കത്തിൽ മരിച്ചവരെ സംസ്കരിക്കുന്നതിനെ മുടക്കുകയല്ല, ദൈവരാജ്യപ്രഘോഷണത്തിൻ്റെ പ്രാധാന്യം എടുത്തുകാട്ടുകയാണ് ഈ വാക്യം.

റവ. ഡോ. ആന്‍റണി വടക്കേകര വി. സി.

 

Related Updates


east