We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Syro Malabar15/07/2026
തിരുവനന്തപുരം: സഭ ഒന്നായി മുന്നേറാന്‍ ഒരേ മനസോടെ വ്യാപരിക്കണമെന്ന് സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 73-ാം ഓര്‍മ്മപ്പെരുന്നാളില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
മലങ്കര സഭ ചരിത്രപരമായ ഒരുക്കത്തിന്റെ നാളുകളിലാണ്. സെപ്റ്റംബറില്‍ ചെന്നൈയില്‍വച്ച കട്കി-പൂന ഭദ്രാസനത്തിന്റെ ആതിഥേയത്തില്‍ സഭാസംഗമവും പുനരൈക്യവാര്‍ഷികവും നടത്തുന്നു. അതിനുശേഷം ബത്തേരി ഭദ്രാസനത്തില്‍വച്ച് 98-ാമത്തെ വാര്‍ഷികത്തിലേക്ക് പ്രവേശിക്കും. 2029-ല്‍ തിരുവല്ല അതിഭദ്രാസനം പുനരൈക്യവാര്‍ഷികത്തിന്റെ ശതാബ്ദി തിരി പ്രകാശിപ്പിക്കും. 2030-ല്‍ തിരുവനന്തപുരത്തുവച്ച് അതിന്റെ സമാപന ശുശ്രൂഷകള്‍ നടക്കുമെന്ന് കാതോലിക്ക ബാവ പറഞ്ഞു.
സഭ ഒരുക്കത്തിന്റെ കാലത്തായിരിക്കുമ്പോള്‍ നിസംഗത എന്ന മാരക പാപം സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധയോടെ മുമ്പോട്ടു നീങ്ങണം. ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ സഭയുടെ നന്മക്കായി മാറ്റിവയ്ക്കാന്‍ സാധിക്കണമെന്ന് കാതോലിക്ക ബാവ പറഞ്ഞു. ഈവാനിയോസ് പിതാവിന്റെ കബറിടം മുത്തി തിരികെപോകുമ്പോള്‍ പിതാവേ അങ്ങുവിലകൊടുത്തതിനെ ഞാന്‍ മാനിക്കുന്നു, പുനരൈക്യത്തിന്റെ ശതാബ്ദി ആത്മാവിന്റെ പ്രേരണയോടു ചേര്‍ന്ന് ആഘോഷിക്കുവാന്‍ വിട്ടുതരുന്നു എന്ന പ്രാര്‍ത്ഥന ഹൃദയങ്ങളെ ഭരിക്കണമെന്ന് കാതോലിക്ക ബാവ ഓര്‍മ്മിപ്പിച്ചു.
സിബിസിഐ പ്രസിഡന്റും ഹൈദരാബാദ് ആര്‍ച്ചു ബിഷപ്പുമായ കര്‍ദിനാള്‍ ഡോ. ആന്റണി പൂള മുഖ്യാതിഥിയായിരുന്നു. കസാക്കിസ്ഥാനിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ബിഷപ് മാര്‍ ജോര്‍ജ് പനംതുണ്ടില്‍, സീറോമലങ്കര സഭയിലെ മറ്റു മെത്രാന്മാരും വൈദികരും സന്യസ്തരും വിശ്വാസി സമൂഹവും ഓര്‍മ്മപെരുന്നാളില്‍ സംബന്ധിച്ചു.