x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


CBCI

29/04/2026

യുവജനങ്ങൾ ‘ഡിജിറ്റല്‍ മിഷനറിമാരായി’ മാറണം, ക്രൈസ്തവ യുവതയ്ക്ക് ഭാരതസഭയുടെ ആഹ്വാനം

ന്യൂഡല്‍ഹി: 2026 മേയ് 17-ന് ആചരിക്കുന്ന 60-ാമത് ലോക വാര്‍ത്താവിനിമയ ദിനത്തോടനുബന്ധിച്ച് ദേശീയ തലത്തില്‍ നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള മാര്‍ഗരേഖയുമായി ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) സാമൂഹ്യ സമ്പര്‍ക്ക ഓഫീസ്. ‘മനുഷ്യന്റ ശബ്ദങ്ങളും മുഖങ്ങളും കാത്തുസൂക്ഷിക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിനായി ലിയോ 14-ാമന്‍ പാപ്പ തിരഞ്ഞെടുത്ത പ്രമേയം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സമ്പര്‍ക്കത്തിനായുള്ള പുതിയ സാങ്കേതികവിദ്യകളും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ യുഗത്തില്‍, ആധികാരികതയും സത്യസന്ധതയും മാനുഷിക ബന്ധങ്ങളും ആശയവിനിമയത്തില്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കണമെന്ന് സിബിസിഐ ആഹ്വാനം ചെയ്തു. സമ്പര്‍ക്ക മാധ്യമ ഓഫീസ് ചെയര്‍മാന്‍ ബിഷപ് ഡോ. രായരാല വിജയ്കുമാറും സെക്രട്ടറി ഫാ. ബിജു ആലപ്പാട്ടും രൂപതാ അധികാരികള്‍ക്കും രൂപതകളുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്‌ടേഴ്‌സിനുമായി പുറപ്പെടുവിച്ച കത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ആശയവിനിമയം എന്നത് വെറും വിവരങ്ങള്‍ കൈമാറലല്ല, മറിച്ച് വ്യക്തികള്‍ തമ്മിലുള്ള ആഴത്തിലുള്ള കൂടിക്കാഴ്ചയാണെന്ന് കത്തില്‍ പറയുന്നു. അന്നേദിനം മെത്രാന്മാരുടെ നേതൃത്വത്തില്‍ പ്രത്യേക ദിവ്യബലി അര്‍പ്പിക്കാനും മാധ്യമപ്രവര്‍ത്തകര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ്, കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഇതില്‍ പങ്കാളികളാകണമെന്നും സാമൂഹ്യ സമ്പര്‍ക്ക ഓഫീസ് ആഹ്വാനം ചെയ്തു.

കൂടാതെ ഡിജിറ്റല്‍ മിഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉത്തരവാദിത്തമുള്ള ഉപയോഗം എന്നിവയെക്കുറിച്ച് വര്‍ക്ക്‌ഷോപ്പുകളും പരിശീലനങ്ങളും സംഘടിപ്പിക്കുക, ഹ്രസ്വചിത്രങ്ങള്‍, പോസ്റ്ററുകള്‍, റീലുകള്‍, പോഡ്കാസ്റ്റുകള്‍ എന്നിവയില്‍ യുവാക്കള്‍ക്കായി മത്സരങ്ങള്‍ നടത്തുക, സോഷ്യല്‍ മീഡിയയുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ സംഘടിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സിബിസിഐ സാമൂഹ്യ സമ്പര്‍ക്ക ഓഫീസ് മുമ്പോട്ട് വയ്ക്കുന്നു. സാങ്കേതികവിദ്യയെ സുവിശേഷ പ്രഘോഷണത്തിനും സാമൂഹിക നന്മയ്ക്കുമായി ഉപയോഗിക്കുന്ന ‘ഡിജിറ്റല്‍ മിഷനറിമാരായി’ മാറാന്‍ യുവാക്കളോട് സിബിസിഐ ആഹ്വാനം ചെയ്തു.

Related Updates


east