x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


KCBC

13/05/2026

ഫാ. മാത്യു നടയ്ക്കല്‍ കെസിബിസി മതാധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: കേരള കത്തോലിക്കാ സഭയുടെ മതബോ ധനരംഗത്ത് തനതായ സംഭാവനകള്‍ നല്‍കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ഫാ. മാത്യു നടയ്ക്കല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മതബോ ധനരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ഫാ. മാത്യു നടക്കലിന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡിന് കത്തോലിക്കാസഭയിലെ മൂന്നു റീത്തുകളില്‍ നിന്നുമാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

സീറോ മലബാര്‍ സഭയില്‍ കോതമംഗലം രൂപതയിലെ വാഴക്കുളം സെന്റ് ജോര്‍ജ്ജ്  ഇടവ കാംഗം രാജീവ് ജോസഫ്, സീറോ മലങ്കരസഭയില്‍  മാവേലിക്കര രൂപതയിലെ കൈതക്കോട് സെന്റ് ജോര്‍ജ്ജ് ഇടവകാംഗം റോസമ്മ ഗീവറുഗീസ്, ലത്തീന്‍ സഭയില്‍ വരാപ്പുഴ അതിരൂപതയിലെ പോണേക്കര സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ ഇടവകാംഗം ഡോ. ഗ്രിഗറി പോള്‍ കെ.ജെ എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. 

മെയ് 30-ന് മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കുന്ന മതാധ്യാപക സംഗമത്തില്‍ ബിഷപ് ഡോ. മാത്യൂ മാര്‍ പോളികാര്‍പസ് അവാര്‍ഡുകള്‍ സമ്മാനിക്കും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ അധ്യക്ഷത വഹിക്കും.

പാസ്റ്റല്‍ ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡീന്‍ ഓഫ് സ്റ്റഡീസ് ഫാ. ടോണി കോഴിമണ്ണില്‍, മാവേലിക്കര രൂപത മതബോധന ഡയറക്ടര്‍ ഫാ. കുരിയാക്കോസ് തിരുവാലില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

Related Updates


east