We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
23/05/2023
ചങ്ങനാശേരി: ചങ്ങനാശേരി രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനും ആരാധനാ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ 98-ാമത് ചരമവാര്‍ഷികാചരണം മെയ് 26 മുതല്‍ ജൂണ്‍ രണ്ടുവരെ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും. 26ന് രാവിലെ 9.30ന് മാര്‍ തോമസ് കുര്യാളശേരിയുടെ റോമായാത്ര ഗ്രന്ഥത്തെക്കുറിച്ച് സിമ്പോസിയം നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ പുസ്തക പ്രകാശനം നടത്തും. റവ. ഡോ. പയസ് മലേക്കണ്ടത്തില്‍, ഡോ. സിസ്റ്റര്‍ തെരേസാ നടുപ്പടവില്‍, ഡോ. കുര്യാസ് കുമ്പളക്കുഴി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. റവ. ഡോ. ജോസ് കൊച്ചുപറമ്പില്‍ മോഡറേറ്ററായിരിക്കും. സിസ്റ്റര്‍ മേഴ്സി നെടുമ്പുറം ആമുഖ പ്രസംഗം പറയും.
ഉച്ചകഴിഞ്ഞ് 3.30ന് പാറേല്‍ പള്ളിയില്‍ നിന്നും അതിരൂപത ചെറുപുഷ്പ മിഷന് ലീഗിൻ്റെയും ആരാധനാ സന്യാസിനീ സമൂഹത്തിൻ്റെയും നേതൃത്വത്തില്‍ മെത്രാപ്പോലീത്തന്‍ പള്ളിയിലെ കബറിടത്തിലേക്ക് തീര്‍ഥാടനം നടത്തും. പാറേല്‍പള്ളി വികാരി ഫാ. ജേക്കബ് വാരിക്കാട്ട് ഉദ്ഘാടനം ചെയ്യും. ചെറുപുഷ്പ മിഷന്‍ലീഗ് അതിരൂപതാ ഡയറക്ടര്‍ ഫാ.ആന്‍ഡ്രൂസ് പാണംപറമ്പില്‍ ഫ്ളാഗ് ഓഫ് ചെയ്യും. 4.30ന് തീര്‍ഥാടനം മെത്രാപ്പോലീത്തന്‍ പള്ളിയില്‍ എത്തിച്ചേരും.
മാര്‍ തോമസ് കുര്യാളശേരിയുടെ ചരമദിനമായ രണ്ടിന് രാവിലെ ആറിന് ബിഷപ് മാര്‍ തോമസ് തറയില്‍, 7.30ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, 10.30ന് ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, 12.15ന് മോണ്‍. ജയിംസ് പാലയ്ക്കല്‍, വൈകുന്നേരം 4.30ന് ഫാ. ജോമോന് പുത്തന്‍പറമ്പ് എന്നിവര്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും.