x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


KCBC

30/09/2022

ഗർഭഛിദ്രം - സുപ്രീം കോടതി വിധി ആശങ്കാജനകം: കെസിബിസി

കൊച്ചി: അവിവാഹിതരായ സ്ത്രീകൾ അടക്കം എല്ലാ സ്ത്രീകൾക്കും ഗർഭഛിദ്രം നടത്താനുള്ള അവകാശമുണ്ടെന്ന സുപ്രീം കോടതി വിധി ആശങ്ക ഉളവാക്കുന്നതാണ്. ജീവനെതിരേയുള്ള നിലപാട് സ്വീകരിക്കാൻ ഇതു പലർക്കും പ്രേരണ നല്കും.

ഓരോ ജീവനും ഉദ്ഭവം മുതലേ മനുഷ്യ വ്യക്തിയാണ്, അതിനാൽ അതു സംരക്ഷിക്കപ്പെടേണ്ടതാണ്. സ്ത്രീകൾക്കെതിരേയുള്ള എല്ലാത്തരം കുറ്റകൃത്യങ്ങളും എതിർക്ക പ്പെടേണ്ടതാണ്.

സ്ത്രീകളെ ബഹുമാനിക്കുന്നതും അവരെ സംരക്ഷിക്കുന്നതുമായ സംസ്കാരം ഈ സമു ഹത്തിൽ ശക്തിപ്പെടേണ്ടതുണ്ട്.

എന്റെ ശരീരം എന്റെ അവകാശം എന്ന വിധത്തിൽ ജീവനു വില കല്പിക്കാത്ത എല്ലാത്തരം പ്രവർത്തനങ്ങളും സാമൂഹിക ജീവിതത്തിന്റെ താളം തെറ്റിക്കും. സ്ത്രീകളുടെ അവകാശം മാത്രമായി ഗർഭസ്ഥ ശിശുവിനെ പരിമിതപ്പെടുത്തുന്നത് മനുഷ്യമഹത്വം കുറച്ചു കാണിക്കുന്ന തിനു തുല്യമാണ്.

ഗർഭത്തിൽ ജീവൻ ഉദ്ഭവിക്കുന്നത് സ്ത്രീകളുടെ മാത്രം പ്രവർത്തനം മൂലമല്ല. അതിനാൽ തന്നെ കുടുംബ ഭദ്രതയ്ക്കും സ്ത്രീ മഹത്വത്തിനും വേണ്ടി ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം രാജ്യത്തിനും നിയമസംവിധാനങ്ങൾക്കുണ്ട്.

Related Updates


east