We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
02/05/2023
താമരശ്ശേരി: കാർഷിക ജില്ല ഇൻഫാമിൻ്റെ ആഭിമുഖ്യത്തിൽ തെയ്യപ്പാറ അഗ്രി ഫാമിൽ എല്ലാവിധ ഫലവൃക്ഷത്തൈകളുടെയും പൂച്ചെടികളുടെയും നഴ്സറി കോഴിക്കോട് രൂപത മെത്രാൻ അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ് ഉദ്ഘാടനം ചെയ്തു. താമരശ്ശേരി രൂപത മെത്രാൻ മാർ റെമി ജിയോസ് ഇഞ്ചനാനിയിൽ വെഞ്ചരിപ്പ് കർമ്മം നടത്തി. തുടർന്ന് നടന്ന മീറ്റിങ്ങിൽ ഇൻഫാം താമരശ്ശേരി കാർഷിക ജില്ല ഡയറക്ടർ ഫാ.ജോസ് പെണ്ണാപറമ്പിൽ അധ്യക്ഷൻ ആയിരുന്നു . പ്രസിഡൻറ് ശ്രീ അഗസ്ത്യൻ പുളിക്ക കണ്ടത്തിൽ, സെക്രട്ടറി ജോൺ കുന്നത്തേട്ട് ട്രഷറർ ബ്രോണി നമ്പ്യാപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
കൂടാതെ പെരിന്തൽമണ്ണ അമലാപുരി എന്നീ കാർഷിക ഗ്രാമങ്ങളിൽ നിന്നും മറ്റ് കാർഷിക ഗ്രാമങ്ങളിൽ നിന്നും വന്ന വന്ന നിരവധി ഇൻഫാം പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുത്തു. അത്യാധുനിക പഴവർഗ ചെടികളുടെ വളരെ വിപുലമായ ശേഖരമാണ് തെയ്യപ്പാറ അഗ്രിഫാം നഴ്സറിയിൽ ഉള്ളത്. അബ്യൂ, ജബോട്ടിക്കാ, തുടങ്ങിയ വിദേശ പഴവർഗ്ഗ ചെടികളും വിവിധതരം ഗുണമേന്മയുള്ള ഹൈബ്രിഡ് പ്ലാവിൻ തൈകളായ വിയറ്റ്നാം സൂപ്പർ എർലി, ജാക്ക് 33, കമ്പോഡിയൻ ജാക്ക്, അരക്കില്ലാ വരിക്ക, സീഡ്ലെസ് ജാക്ക് എന്നിവയും അത്യാധുനിക തെങ്ങിൻ തൈകളും കവുങ്ങിൻ തൈകളും മാവ്, ജാതി,നെല്ലി പേര, നാരകം എന്നിവയുടെ വൈവിധ്യമാർന്ന ശേഖരവും നഴ്സറിയിൽ ഉണ്ട് . കൂടാതെ പച്ചക്കറികളുടെ വൈവിധ്യമാർന്ന വിത്തുകളും നടീൽ വസ്തുക്കളും നഴ്സറിയിൽ സുലഭമാണ്.