We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
25/11/2023
കാക്കനാട്: വൊക്കേഷൻ പ്രമോട്ടർമാർ ഭാവിസഭയെ മുന്നിൽ കണ്ടുകൊണ്ട് കൂട്ടുത്തരവാദിത്വത്തോടുകൂടെ ദൈവവിളിപ്രോത്സാഹനം നടത്തണമെന്ന് സീറോമലബാർസഭ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോമലബാർ സഭാ കാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ 2023 നവംബർ 14-ന് നടന്ന വൊക്കേഷൻ പ്രമോട്ടർമാരുടെ Training Programme ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവവിളി കമ്മീഷൻ ചെയർമാൻ മാർ ലോറൻസ് മുക്കുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ അഭിവന്ദ്യ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, അഭിവന്ദ്യ മാർ തോമസ് തറയിൽ എന്നിവർ ഈ കാലഘട്ടത്തിൽ ദൈവവിളി പ്രോത്സാഹന രംഗങ്ങളിൽ നേരിടുന്ന വെല്ലുവിളികളെയും പ്രതിസന്ധികളെയും കുട്ടികളെ സമീപിക്കുമ്പോൾ ഉണ്ടായിരിക്കേണ്ട മനോഭാവങ്ങളെക്കുറിച്ചും ക്ലാസ്സുകൾ നയിച്ചു.
ഫാ. ജിൻസ് പ്ലാവുംനിൽക്കും പറമ്പിലിൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിംഗിന് ഫാ. തോമസ് മേൽവെട്ടത്ത് സ്വാഗതം ആശംസിച്ചു. 90 പേർ പങ്കെടുത്ത മീറ്റിംഗിൽ ദൈവവിളി പ്രോത്സാഹന രംഗങ്ങളിൽ നേരിടേണ്ടി വരുന്ന അനുകൂലവും പ്രതികൂലവുമായ കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. സി. ജിൻസി ചാക്കോ എം.എസ്.എം.ഐ. എല്ലാവർക്കും നന്ദി പറഞ്ഞു.