We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
19/06/2023
പാലാരിവട്ടം: അഖില കേരള കത്തോലിക്കാ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ നടത്തപെടുന്ന ദ്വിദിന സെമിനാറും ജാഗ്രത ദിനാഘോഷവും ജൂൺ 23,24 തീയതികളിൽ, പാലാരിവട്ടം പി.ഒ.സി.യിൽ വെച്ചു നടത്തപ്പെടുന്നു. ജൂൺ 23 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് വരാപ്പുഴ മെത്രാപ്പോലീത്ത ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ഉദ്‌ഘാടനം ചെയ്യുന്ന ചടങ്ങിൽ ശ്രീ ജോസഫ് ജൂഡ് (ലാറ്റിൻ പി.ആർ.ഒ.) ഫാ. ആന്റണി വടക്കേക്കര വി.സി. (സിറോമലബാർസഭ പി.ആർ.ഒ.), ഫാ. ബോവാസ് മാത്യു (മലങ്കര പി.ആർ.ഒ.) എന്നിവർ ആശംസകൾ അറിയിക്കും. തുടർന്ന് 3 വിഷയങ്ങളിലായി ക്ലാസ്സുകളും ചർച്ചകളും നടക്കും.
ജൂൺ 24 ന് രാവിലെ 10 മണിക്ക് അഭിവന്ദ്യ ബിഷപ്പ് യൂഹാനോൻ മാർ തെയഡോഷ്യസ് പിതാവ് ഐക്യ ജാഗ്രത ദിനാചരണം ഉദ്‌ഘാടനം ചെയ്യും. തുടർന്ന് വിവിധ മതങ്ങളിൽ നിന്നുള്ള പണ്ഡിതർ സംസാരിക്കുന്ന മതങ്ങളും സാമൂഹിക ഐക്യവും: കേരളത്തിലെ യാഥാർത്ഥ്യങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ പൊതു സെമിനാർ നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിതാവ് നൽകുന്ന സമാപന സന്ദേശത്തോടെ സമ്മേളനം സമാപിക്കും.