We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
20/08/2023
കൊച്ചി: ഫ്രാൻസിസ് മാർപാപ്പയ്ക്കു വേണ്ടി അദ്ദേഹത്തിന്റെ പ്രതിനിധിയായി അയയ്ക്കപ്പെട്ട ആർച്ച്ബിഷപ് മാർ സിറിൽ വാസിൽ ഇന്നു മുതൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ സിനഡ് അംഗീകരിച്ച കുർബാന രീതി മാത്രമേ അനുവദനീയമായുള്ളൂ എന്ന് അസന്നിഗ്ധമായ ഭാഷയിൽ പ്രഖ്യാപിച്ചിരിക്കുകയാണെന്നും അതിനാൽ കത്തോലിക്കാ സഭയുടെ കൂട്ടായ്മയിൽ മാർപാപ്പയോട് ചേർന്നുനിൽക്കുന്ന എല്ലാവരും ഈ തീരുമാനം അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത് അറിയിച്ചു.
കുർബാന അർപ്പണ രീതിയെക്കുറിച്ചുള്ള ദീർഘനാളത്തെ വിവാദങ്ങൾക്കൊടുവിൽ അന്തിമ തീർപ്പ് മാർപാപ്പ ഡെലഗേറ്റ് വഴി നൽകിയിരിക്കുകയാണ്. മാർപാപ്പയെ അനുസരിക്കാതിരിക്കുന്നത് കത്തോലിക്കാ സഭയിൽ നിന്നുള്ള പുറത്തുപോകൽ ആയിട്ടാണ് കണക്കാക്കപ്പെടുക.
തിരുപ്പട്ടത്തിന്റെ അവസരത്തിൽ ബൈബിൾ തൊട്ട് എടുത്ത പ്രതിജ്ഞ അനുസ്മരിച്ചുകൊണ്ട് മാർപാപ്പയെയും സഭാധികാരികളെയും അനുസരിക്കണമെന്നും വൈദികരെ മാർ ആൻഡ്രൂസ് താഴത്ത് ഓർമിപ്പിച്ചു.