We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
07/03/2024
മാർച്ചുമാസം ആറാം തീയതി, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൻ്റെ 55-ാം സമ്മേളനത്തിൽ ഐക്യരാഷ്ട്രസഭയുടെ പരിശുദ്ധ സിംഹാസനത്തിൻ്റെ സ്ഥിരം നിരീക്ഷകൻ ആർച്ചുബിഷപ്പ് എത്താറെ ബാലറോ മതവിശ്വാസത്തെക്കുറിച്ചും, സ്വാതന്ത്ര്യത്തെക്കുറിച്ചും പ്രത്യേക പരാമർശം നടത്തി.മതസ്വാതന്ത്ര്യം ദൈവത്തെ ആരാധിക്കുന്നതിനുള്ള അവകാശത്തെയാണ് അർത്ഥമാക്കുന്നത്, ഇത് എല്ലാ സംസ്കാരങ്ങളുടെയും ഭാഗമാണെന്നുമുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ എടുത്തു പറഞ്ഞുകൊണ്ടാണ് ആർച്ചുബിഷപ്പ് തൻ്റെ വാക്കുകൾ ആരംഭിച്ചത്.ലോകജനതയുടെ ഏകദേശം 57 ശതമാനത്തോളം ആളുകൾക്ക് മതസ്വാതന്ത്ര്യം അനുഭവിക്കുവാൻ സാധിക്കുന്നില്ല എന്നത് ഏറെ ആശങ്കയുണർത്തുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു. അതിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നത് ക്രിസ്ത്യാനികൾ ആണെന്നുള്ളതും വളരെ പ്രധാനപ്പെട്ടതാണ്.
“എന്നാൽ, നിർഭാഗ്യവശാൽ വിദ്വേഷം വളർത്തുന്നതിന് മതത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണതയും സമൂഹത്തിൽ ഏറിവരുന്നു. മതങ്ങളുടെ ശരിയായ ആന്തരീകത അപരനോടുള്ള വെറുപ്പ് പ്രോത്സാഹിപ്പിക്കുന്നില്ല”, ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു.വിദ്വേഷപരമായ ഉദ്ദേശ്യങ്ങൾക്കായി മതത്തിൻ്റെ ഉപകരണവൽക്കരണം നാം നിരസിക്കണം. എന്നാൽ മതവിശ്വാസങ്ങളെ ബഹുമാനിക്കേണ്ടതും, അവയ്ക്കുള്ള സ്വാതന്ത്ര്യം നൽകേണ്ടതും പ്രധാനപ്പെട്ടതാണെന്നും ആർച്ചുബിഷപ്പ് ബാലറോ പറഞ്ഞു.