We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
13/06/2025
വിശുദ്ധരുടെ നാമകരണം സംബന്ധിച്ചുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി 2025 ജൂൺ മാസം പതിമൂന്നാം തീയതി ലിയോ പതിനാലാമൻ പാപ്പാ സാധാരണ പൊതു കൺസിസ്റ്ററി സമ്മേളനം വിളിച്ചുചേർത്തു. തദവസരത്തിൽ, കത്തോലിക്കാ സഭയിൽ വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസിനെ കൂടാതെ മറ്റു എട്ട് വാഴ്ത്തപ്പെട്ടവരെ കൂടി വിശുദ്ധപദവിയിലേക്ക് ഉയർത്തുവാൻ സമ്മേളനം തീരുമാനിച്ചു. വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തി സിനെയും വാഴ്ത്തപ്പെട്ട പിയർ ജോർജോ ഫ്രസാത്തിയെയും 2025 സെപ്റ്റംബർ മാസം ഏഴാം തീയതി ഞായറാഴ്ച്ച വിശുദ്ധരായി നാമകരണം ചെയ്യും.
വാഴത്തപ്പെട്ടവരായ അർമേനിയൻ ആർച്ചുബിഷപ്പും, രക്തസാക്ഷിയുമായ ഇഗ്നാസിയോ ചൗകുല്ല മാലോയാൻ, മതാധ്യാപകനും, രക്തസാക്ഷിയുമായ പീറ്റർ ട്ടോ റോട്ട്, സിസ്റ്റർ വിൻചെൻസ മരിയ പൊളോണി, യേശു ദാസി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക, മരിയ ദെൽ മോന്തേ കാർമേലോ റെൻഡിലെസ് മാർതിനെസ്, സിസ്റ്റർ മരിയ ത്രോൺകാത്തി, അത്മായരായ ഹോസെ ഗ്രിഗോറിയോ ഹെർണാണ്ടസ് ചിറോസ്, ബാർത്താളോ ലോൻഗോ എന്നിവരെ 2025 ഒക്ടോബർ മാസം പത്തൊൻപതാം തീയതിയും വിശുദ്ധരായി പ്രഖ്യാപിക്കും.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ജീവിച്ചു ക്രൈസ്തവ വിശ്വാസത്തിന്റെ ധീരരായ സാക്ഷികളായിമാറിയ ഈ രണ്ട് യുവ വിശുദ്ധന്മാരുടെയും വിശുദ്ധ പദവി പ്രഖ്യാപനം വിശ്വാസികൾ വളരെയധികം കാത്തിരിക്കുകയായിരുന്നു.