x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Vatican

13/07/2026

ദരിദ്രര്‍ക്കായി പാപ്പയുടെ സ്‌നേഹവിരുന്ന് ; ദാരിദ്ര്യത്തിന്‍റെ കാരണങ്ങള്‍ ഇല്ലാതാക്കാനും അനീതിക്ക് ഇടമില്ലാത്ത സമൂഹത്തിനായും ആഹ്വാനം

റോം: കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ ബോര്‍ഗോ ലൗദാത്തോ സി ഉദ്യാനത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനങ്ങള്‍ക്കായി വിരുന്നൊരുക്കി മാര്‍പാപ്പ . റോം രൂപതയുടെ കീഴിലുള്ള, നാല്‍പ്പതോളം കുട്ടികള്‍ ഉള്‍പ്പെടെ ദുരിതസാഹചര്യങ്ങളില്‍ കഴിയുന്ന ഇരുനൂറോളം ആളുകളാണ് ഈ വിരുന്നില്‍ പങ്കെടുത്തത്. ബോര്‍ഗോ ലൗദാത്തോ സി ഉദ്യാനത്തിന്റെ മനോഹാരിതയിലും ആത്മീയ തണലിലും അവര്‍ ദിവസം ചെലവഴിച്ചു.നിര്‍ധനര്‍ക്കായി ലിയോ 14-ാമന്‍ പാപ്പ ഒരുക്കിയ രണ്ടാമത്തെ ഔദ്യോഗിക വിരുന്നാണിത്.

വലിയ വിശപ്പോടെയാണ് ഇവിടേക്ക് വന്നിരിക്കുന്നതെന്ന് പാപ്പ പറഞ്ഞു – നീതിക്കും യഥാര്‍ത്ഥ കാരുണ്യത്തിനും എല്ലാവരെയും സ്വീകരിക്കുന്ന ഒരു സഭയ്ക്കായും ഉള്ള വിശപ്പാണത്. അവിടെ എല്ലാവരോടും സ്നേഹം മാത്രമായിരിക്കും. ശത്രുക്കളായി ആരും ഉണ്ടാവില്ല. അനുരഞ്ജനവും ക്ഷമയും സമാധാനവും എങ്ങനെ ജീവിച്ചു കാണിക്കണമെന്ന് നാമെല്ലാവരും അവിടെ പഠിക്കുമെന്ന് പാപ്പ വ്യക്തമാക്കി.

മാര്‍പാപ്പയുടെ പദവിയായ ‘പൊന്തിഫ്’ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ‘പാലം പണിയുന്നവന്‍’ എന്നാണെന്ന് പാപ്പ ഓര്‍മിപ്പിച്ചു. ദാരിദ്ര്യത്തിന്റെ കാരണങ്ങള്‍ തുടച്ചുനീക്കപ്പെട്ട, അനീതിക്ക് സ്ഥാനമില്ലാത്ത ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ ജനങ്ങളുമായി ഒരു പാലം സ്ഥാപിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു. യേശുവിന്റെ സാന്നിധ്യമുള്ള ഈ വിരുന്ന് മേശയ്ക്ക് ചുറ്റും ഒത്തുകൂടുമ്പോള്‍ പ്രത്യാശയുടെ ഒരു പുതിയ ലോകമാണ് നാം പടുത്തുയര്‍ത്തുന്നതെന്ന് മാര്‍പാപ്പ വ്യക്തമാക്കി.

ഭക്ഷണത്തിലേക്ക് കടക്കുന്നതിന് മുന്‍പ്, അവിടെ ഒത്തുകൂടിയവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കഷ്ടത അനുഭവിക്കുന്ന എല്ലാവര്‍ക്കുമായി പരിശുദ്ധ പിതാവ് പ്രാര്‍ത്ഥിച്ചു. മനോഹരമായ ഉച്ചഭക്ഷണത്തിനും ഒത്തുചേരലിനും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മാര്‍പാപ്പ നന്ദി അറിയിച്ചു.

Related Updates


east