x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Vatican

27/12/2025

ക്രൈസ്തവര്‍ക്ക് ശത്രുക്കളില്ല, എല്ലാവരും സഹോദരങ്ങള്‍: ലിയോ 14ാമന്‍ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മറ്റുള്ളവരെ ശത്രുക്കളായി കണക്കാക്കാനുള്ള പ്രലോഭനത്തെ ക്രൈസ്തവര്‍ ചെറുക്കണമെന്നും എതിരാളികളുടെ പോലും ദൈവദത്തമായ മാന്യത തിരിച്ചറിയാനാണ് ക്രിസ്മസിന്റെ രഹസ്യം വിശ്വാസികളെ ക്ഷണിക്കുന്നതെന്നും ലിയോ 14 -ാമന്‍ പാപ്പ. പരസ്പരം മനസിലാക്കാത്തപ്പോഴും ക്രൈസ്തവര്‍ക്ക് മറ്റുള്ളവര്‍ സഹോദരീസഹോദരന്‍മാരായി തുടരുമെന്നും സഭയുടെ ആദ്യ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്റെ തിരുനാള്‍ ദിനത്തില്‍ അപ്പസ്‌തോലിക കൊട്ടാരത്തില്‍ നിന്ന് നല്‍കിയ ആഞ്ചലൂസ് പ്രസംഗത്തില്‍ പാപ്പ പറഞ്ഞു.

സമാധാനത്തില്‍ വിശ്വസിക്കുകയും യേശുവിന്റെയും രക്തസാക്ഷികളുടെയും നിരായുധമായ പാത തിരഞ്ഞെടുക്കുകയും ചെയ്തവര്‍ പലപ്പോഴും പരിഹസിക്കപ്പെടുകയും പൊതുചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യുന്നതായി പാപ്പ ചൂണ്ടിക്കാണിച്ചു. ചിലപ്പോള്‍ എതിരാളികളുടെയും ശത്രുക്കളുടെയും അനുകൂലികളായി അവര്‍ ചിത്രീകരിക്കപ്പെടുന്നു. എന്നാല്‍, സാഹോദര്യത്തില്‍ ജീവിക്കുന്നവരുടെ സ്ഥിരതയാണ് ക്രിസ്തീയ സന്തോഷം നിലനിര്‍ത്തുന്നതെന്ന് പാപ്പ വ്യക്തമാക്കി.

അധികാരത്തിനായി പോരാടുന്നവര്‍ക്ക് ഭീഷണിയായതിനാലും അനീതി തുറന്നുകാട്ടുന്നതിനാലും ക്രിസ്തുവിന്റെയും അവിടുത്തെ അനുകരിക്കുന്നവരുടെയും സൗന്ദര്യം തിരസ്‌കരിക്കപ്പെട്ടേക്കാം. എന്നാല്‍ ദൈവത്തിന്റെ പ്രവൃത്തിക്ക് മുകളില്‍ ഒരു ശക്തിക്കും നിലനില്‍ക്കാനാവില്ലെന്ന് തങ്ങളുടെ ഭയത്തിന് മുകളിലായി സമാധാനത്തിന് വില കല്‍പ്പിക്കുന്നവരും ദരിദ്രരെ ശുശ്രൂഷിക്കുന്നവരുമായ ലോകമെമ്പാടുമുള്ള ആളുകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് പാപ്പ പറഞ്ഞു. ലോകത്തിലെ അനിശ്ചിതത്വത്തിന്റെയും കഷ്ടപ്പാടിന്റെയും നിലവിലെ സാഹചര്യങ്ങളില്‍, സന്തോഷം അസാധ്യമാണെന്ന് തോന്നിയേക്കാം. പക്ഷേ ആഘോഷങ്ങളെ അര്‍ത്ഥവത്താക്കി മാറ്റിക്കൊണ്ട് പ്രത്യാശ ഇപ്പോഴും മുളയെടുക്കുന്നു. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കും വിശ്വാസത്തിനും വേണ്ടി ക്ലേശങ്ങള്‍ സഹിക്കുന്ന സമൂഹങ്ങള്‍ക്കും വേണ്ടി വിശുദ്ധ സ്റ്റീഫന്റെ മാധ്യസ്ഥം പാപ്പ പ്രാര്‍ത്ഥിച്ചു.

Related Updates


east