We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Follow Us
Message To
Write Us
Progressing
News & Updates
Syro Malabar
25/12/2025
ക്രിസ്മസ് നല്‍കുന്നത് സമഭാവനയുടെ സന്ദേശം
ഇരിങ്ങാലക്കുട: സംഘര്‍ഷങ്ങളും അസ്വസ്ഥതകളും തുടര്‍ക്കഥയായിക്കൊണ്ടിരിക്കുന്ന ആധുനിക കാലത്തിന് സാഹോദര്യത്തിന്റെയും സമഭാവനയുടെയും നിത്യഹരിത സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നതെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍.
സമാധാനത്തിന്റെ പ്രതീക്ഷയാണ് തിരുപ്പിറവിയില്‍ ദൈവദൂ തന്മാര്‍ പാവപ്പെട്ട ആട്ടിടയന്മാര്‍ക്ക് പകര്‍ന്നു നല്‍കിയത്. സ്‌നേഹവും കാരുണ്യവും സമത്വവും നഷ്ടപ്പെട്ട് നിയമ ങ്ങളുടെയും ആചാരങ്ങളുടെയും അടിമകളായി മാറിക്കൊ ണ്ടിരുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയിലേക്കാണ്, സമഗ്രമാ റ്റത്തിനുള്ള ആഹ്വാനവുമായി ക്രിസ്തുവിന്റെ രംഗപ്രവേശം. സര്‍വജനതയ്ക്കുമുള്ള മാറ്റത്തിന്റെ സദ്വാര്‍ത്തയാണ് ബത്‌ലഹേമില്‍ നിന്ന് ഉയര്‍ന്നതെന്ന് മാര്‍ കണ്ണൂക്കാടന്‍ പറഞ്ഞു.
പലവിധ കാരണങ്ങളാല്‍ മുറിവേല്‍ക്കുന്ന വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും നമ്മുടെ ചുറ്റിലും ഇന്നുമുണ്ട്. ദരിദ്രരിലൂടെയും മുറിവേറ്റവരിലൂടെയും ദൈവം നമ്മോട് സംസാ രിക്കുന്നത് തിരിച്ചറിയുമ്പോഴാണ് ക്രിസ്തു വിഭാവനം ചെയ്ത മാറ്റം ജീവിതത്തില്‍ അര്‍ത്ഥപൂര്‍ണമാവുക. അവശരിലേക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരിലേക്കും നാം നടത്തേണ്ട പിന്‍ന ടത്തത്തിന്റെ ഓര്‍മപ്പെടുത്തലാണ് ക്രിസ്മസ്.
ക്രിസ്മസിന്റെ സന്ദേശം സമസ്തജനങ്ങള്‍ക്കുമുള്ള ഉണര്‍ത്തു പാട്ടായിരുന്നു. അക്രമങ്ങളും കൊലപാതകങ്ങളും സ്ത്രീക ള്‍ക്കും കുട്ടികള്‍ക്കുമെതിരായ കയ്യേറ്റങ്ങളും ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പേരിലുള്ള വിവേചനങ്ങളും നീതിനിഷേധങ്ങളും ഇല്ലാതാക്കാന്‍ കൈകോര്‍ക്കുന്നവരൊക്കെ സമാധാനത്തിന്റെ വക്താക്കളാകുമെന്ന വിശ്വദര്‍ശനമാണ് ക്രിസ്മസ് മുന്നോട്ടുവയ്ക്കുന്നതെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.
The eparchy of Mananthavady was erected by His Holiness Pope Paul VI, by the Bull Quanta Gloria of March 1, 1973 bifurcating the vast diocese of Tellicherry.