We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
26/02/2022
നിലമ്പൂർ ഫൊറോനയുടെ അസംബ്ലി യോഗം രണ്ടു മണിക്ക് ബഹുമാനപ്പെട്ട തോമസ് കാട്ടാത്ത് അച്ചന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. നിലമ്പൂർ ഫൊറോനാ പള്ളി വികാരി റവ. ഫാ. ബിജു തുരുത്തേൽ ഏവർക്കും സ്വാഗതം ആശംസിച്ചു. തിരി തെളിച്ച് യോഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച അഭി. ജോസ് പൊരുന്നേടം പിതാവ് ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് യോഗത്തിൽ നടക്കേണ്ട പേപ്പർ അവതരണങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ റിപ്പോർട്ട് അവതരണത്തിന്റെ മോഡറേറ്ററായ റവ. ഫാ. ബിജു മാവറ നല്കി
ശ്രീ ജോഷി കളരിക്കൽ, ശ്രീ റെബി പാലത്താനം, ശ്രീ ബിജു ചിറ്റേടത്ത് എന്നിവർ രൂപതാ അസംബ്ലിയുടെ മൂന്ന് മാസത്തെ ചർച്ചാവിഷയങ്ങൾ ഇടവകകളിൽ ലഭിച്ചത് ക്രോഡീകരിച്ച് അവതരിപ്പിച്ചു. തുടർന്ന് ഫൊറോനാ തല റിപ്പോർട്ടിന്റെ അവതരണം ശ്രീ ജോയ് ചാച്ചിറ നിർവ്വഹിച്ചു.
ജൂബിലി ആഘോഷങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ വിവിധ ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. രൂപതയുടെ ജൂബിലി ആഘോഷത്തിൽ ഉൾപ്പെടുത്താവുന്ന കർമ്മപദ്ധതികൾ ചർച്ച ചെയ്യപ്പെട്ടു. രൂപതാ അസംബ്ലിയിൽ പങ്കെടുക്കേണ്ട ഫൊറോനാ പ്രതിനിധികളെ തിരഞ്ഞെടുത്തു.
തുടർന്ന് രൂപതാ വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ സമാപനസന്ദേശം നല്കുകയും സുവർണ്ണജൂബിലിയുടെ നിലമ്പൂർ ഫൊറോനാ കമ്മറ്റി കോഡിനേറ്റർ റവ. ഫാ. സന്തോഷ് കിഴക്കൻപുതുപ്പള്ളി യോഗത്തിന് നന്ദി പറയുകയും ചെയ്തു. രൂപതാഗാനത്തോടുകൂടി യോഗം സമാപിച്ചു.