We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
19/07/2025
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഇസ്രായേൽ സേന വ്യാഴാഴ്ച (17/07/25) ഗാസയിലെ തിരുക്കുടുംബ ലത്തീൻ കത്തോലിക്കാ ഇടവകദേവാലയത്തിനു നേർക്കു നടത്തിയ ആക്രമണത്തിൽ ലിയൊ പതിനാലാമൻ പാപ്പാ മെതാനായുള്ള റോം രൂപത അഗാധ ദുഃഖം പ്രകടിപ്പിച്ചു.
ഇസ്രായേലിൻറെ തന്ത്രം തിരുക്കുടുംബ ഇടവക ദേവാലയത്തെപ്പോലും വെറുതെ വിടുന്നില്ലെന്ന് ഈ ആക്രമണത്തെ അധികരിച്ചുള്ള പ്രതികരണത്തിൽ റോം രൂപത കുറ്റപ്പെടുത്തുന്നു.
ആ പീഢിത ദേശത്തിന് സമാധാനമെന്ന ദാനം ലഭിക്കുന്നതിനായി അപേക്ഷിക്കുകയും ബന്ദികളുടെ മോചനത്തിനായുളള അഭ്യർത്ഥന തുടരുകയും ചെയ്തുകൊണ്ട് റോം രൂപത ഇരകൾക്കുവേണ്ടിയുള്ള പ്രാർത്ഥനയിൽ പങ്കുചേരുകയും, അവരുടെ കുടുംബങ്ങളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും, കൊലപാതകികളുടെ മാനസ്സാന്തരത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
600 ദിവസത്തിലേറെ നീണ്ട യുദ്ധം പലസ്തീൻകാരായ 60,000-ത്തിലധികം ആളുകളുടെ ജീവവനെടുത്തിരിക്കുന്ന വസ്തു എടുത്തുകാട്ടുന്ന റോം രൂപത ബുദ്ധിശൂന്യവും നിന്ദ്യവുമായ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ എല്ലാ നയതന്ത്ര നടപടികളും സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന് ബാദ്ധ്യതയുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു.