We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
06/11/2023
ഗോരഖ്പൂർ: സീറോമലബാര്‍ ഗോരഖ്പൂർ രൂപതയുടെ പുതിയ മെത്രാനായി മാര്‍ മാത്യു നെല്ലിക്കുന്നേല്‍ അഭിഷിക്തനായി സ്ഥാനമേറ്റു. ഇന്നലെ രാവിലെ ഒമ്പതിന് ഗോരഖ്പുര്‍ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ മൈതാനത്തായിരുന്നു മ്രെതാഭിഷേകവും സ്ഥാനാരോഹണചടങ്ങുകളും. തിരുക്കര്‍മങ്ങള്‍ക്ക് സിറോമലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. സ്ഥാനമൊഴിഞ്ഞ ഗോരഖ്പൂര്‍ ബിഷപ് മാര്‍ തോമസ് തുരുത്തിമറ്റം, ആഗ്ര ആര്‍ച്ച്ബിഷപ് മാര്‍ റാഫി മഞ്ഞളി എന്നിവര്‍ സഹകാര്‍മികരായിരുന്നു. മാര്‍ റാഫി മഞ്ഞളി വിശുദ്ധകുര്‍ബാനക്കിടെ വചനസന്ദേശം നല്‍കി.
മാര്‍ മാത്യു നെല്ലിക്കുന്നേലിനെ മെത്രാനായി നിയമിച്ചുകൊണ്ടുള്ള പ്രതിക സീറോമലബാര്‍സഭ ചാന്‍സലര്‍ റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടം ഇംഗ്ലീഷിലും ഗോരഖ്പുര്‍ രൂപത ചാന്‍സലര്‍ ഫാ. റോജര്‍ അഗസ്റ്റിന്‍ ഹിന്ദിയിലും വായിച്ചു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലി ആശംസയര്‍പ്പിച്ചു.
തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. സിബിസിഐ പ്രസിഡന്റ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഗോരഖ്പൂർ മേയര്‍ ഡോ. മംഗ്ലേഷ് കുമാര്‍ ശ്രീവത്സ, വിവിധ മത-സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ മാത്യു നെലിക്കുന്നേല്‍ മറുപടി പ്രസംഗം നടത്തി. 30 മെത്രാന്മാരും ഇരുനൂറിലധികം വൈദികരുമടക്കം നാലായിരത്തിലധികം ആളുകള്‍ പങ്കെടുത്ത സമ്മേളനത്തിന് മുഖ്യസംഘാടകന്‍ ഫാ. രാജഷ് പുതുശേരി നന്ദി പറഞ്ഞു.
കാക്കനാട് നടന്ന സിറോമലബാര്‍സഭയുടെ സിനഡ് സമ്മേളനത്തിനിടെ കഴിഞ്ഞ ഓഗസ്റ്റ് 25നാണ് മോണ്‍. മാത്യു നെല്ലിക്കുന്നേലിനെ മെത്രാനായി പ്ര ഖ്യാപിച്ചത്. ബിഷപ് മാര്‍ തോമസ് തുരുത്തിമറ്റം പ്രായപരിധിയെത്തിയതിനാല്‍ കാനന്‍ നിയമാനുസൃതം സമര്‍പ്പിച്ച രാജിയെ തുടര്‍ന്നായിരുന്നു പുതിയ നിയമനം.
1970 നവംമ്പര്‍ 13ന് ഇടുക്കി രൂപതയിലെ മരിയപുരത്താണ് മാര്‍ മാത്യു നെല്ലിക്കുന്നേലിന്റെ ജനനം. സിഎസ്ടി സന്ന്യാസ സമൂഹത്തില്‍ ചേര്‍ന്ന അദ്ദേഹം 1998 ഡിസംബര്‍ 30ന് പൌരോഹിത്യം സ്വീകരിച്ചു. രാജസ്ഥാനിലെ ക്രിസ്തു ജ്യോതി പ്രവിശ്യയുടെ പ്രൊവിന്‍ഷ്യല്‍, ആലുവ ലിറ്റില്‍ ഫ്ലവര്‍ മേജര്‍ സെമിനാരിയില്‍ റെക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ സഹോദരനാണ്.