x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


KCBC

06/07/2023

മണിപ്പുരില്‍ സമാധാനത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാകണം: മാര്‍ കണ്ണൂക്കാടന്‍

കൊച്ചി: മണിപ്പുരില്‍ കലാപങ്ങള്‍ നിയന്ത്രിക്കാനും സമാധാനം ഉറപ്പാക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാകേണ്ടതുണ്ടെന്നു കെസിബിസി വൈസ് പ്രസിഡ ൻ്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. മണിപ്പുര്‍ ജനതയോട് ഐക്യദാര്‍ഢ്യമറിയിച്ചു കെസിബിസിയുടെ ആഭിമുഖ്യത്തില്‍ കലൂരില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വസ്ഥമായി ജീവിക്കാനാവുന്ന സാഹചര്യമുണ്ടാകേണ്ടത് ഏതൊരു രാജ്യത്തിൻ്റെയും അടിസ്ഥാന ആവശ്യമാണ്. നമ്മുടെ രാജ്യത്തിൻ്റെ ശക്തമായ മതേതര സങ്കല്പങ്ങള്‍ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഭാരതത്തിൻ്റെ യശസ് ഉയര്‍ത്തുന്നതാണ്. ഇതിനു വിഘാതമാകുന്ന സംഭവങ്ങളാണ് മണിപ്പുരിലും മറ്റും നടക്കുന്നത്. മതേതരത്വത്തിനു ഭീഷണിയാവുന്ന ഒരു നടപടികളും സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകരുത്. മണിപ്പുര്‍ വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ക്രിയാത്മകവും ഉചിതവുമായ ഇടപെടലുകള്‍ അടിയന്തിരമായി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, സീറോമലബാര്‍സഭ പിആര്‍ഒ റവ.ഡോ. ആന്റണി വടക്കേക്കര വിസി, കെസിഎം എസ് പ്രസിഡ ൻ്റ് ഡോ.സി. ആർദ്ര എസ്ഐസി കെഎല്‍സിഎ പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ്, ഫ്രാന്‍സിസ് മൂലന്‍, ഫാ. ടോണി കോഴിമണ്ണില്‍, ബിജു ജോസി, ബെന്നി ആന്റണി, ലിബിന്‍ മുരിങ്ങത്ത്, സി.ജെ. പോള്‍, ഫാ.സ്റ്റീഫന്‍ തോമസ് ചാലക്കര എന്നിവര്‍ പ്രസംഗിച്ചു.

Related Updates


east