We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
05/09/2023
ഇരിങ്ങാലക്കുട: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കണമെന്നു ബിഷപ് മാർ പോളി കണ്ണൂക്കാടൻ. ഇരിങ്ങാലക്കട രൂപത ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതി ഡയറക്ടർ ബോർഡ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവരുടെ നിരന്തരമായ അഭ്യർഥനയെ തുടർന്നാണ് 2021 നവംബറിൽ ജസ്റ്റിസ് ബെഞ്ചമിൻ കോശി അധ്യക്ഷനായ മൂന്നംഗ കമ്മീഷനെ സർക്കാർ നിയോഗിച്ചത്.
രണ്ടുവർഷത്തെ പഠനത്തിനും ചർച്ചകൾക്കും ശേഷം ആറുലക്ഷത്തോളം നിവേദനങ്ങൾ കമ്മിഷനു മുന്നിൽ സമർപ്പിച്ചു. ക്രൈസ്തവരുടെ 500 ആവശ്യങ്ങൾ അടങ്ങിയ സമഗ്ര റിപ്പോർട്ട് കമ്മീഷൻ മുഖ്യമന്ത്രിക്കു കഴിഞ്ഞ മേയിൽ കൈമാറിയിട്ടും പൊതുജനങ്ങൾക്കായി നൽകുകയോ തുടർപഠനങ്ങളോ നടപടികളോ നടപ്പാക്കിയില്ലെന്നു സമിതി ചൂണ്ടിക്കാട്ടി.
ക്രൈസ്തവർക്ക് അവകാശപ്പെട്ട സ്കോളർഷിപ്പുകൾ അന്യായമായി കൈവശപ്പെടുത്തിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും മലയോര കർഷകരുടെ ആശങ്കകൾക്ക് പരിഹാരം ഉണ്ടാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട രൂപതാ ന്യൂനപക്ഷ സമിതി ചെയർമാൻ രൂപതാ വികാരി ജനറാൽ മോണ്‍. വിൽസൻ ഈരത്തറ, ഡയറക്ടർ ഫാ. നൗജിൻ വിതയത്തിൽ, അസി. ഡയറക്ടർ ഫാ. ആൽബിൻ പുന്നേലിപറമ്പിൽ, പ്രസിഡന്റ് ഇ.ടി. തോമസ് എന്നിവർ പ്രസംഗിച്ചു.