x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

11/09/2023

വിദ്വാൻ ജോൺ കുന്നപ്പള്ളിയച്ചൻ മലയാള- സംസ്കൃത ഭാഷകൾക്കു നൽകിയ സംഭാവനകൾ നിസ്തുലങ്ങളാണ്: യൂഹാനോൻ മാർ തെയഡോഷ്യസ്

കാഞ്ഞിരപ്പള്ളി : വിദ്വാൻ ജോൺ കുന്നപ്പള്ളിയച്ചൻ മലയാള- സംസ്കൃത ഭാഷകൾക്കു നൽകിയ സംഭാവനകൾ നിസ്തുലങ്ങളാണന്ന്‌ യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്ത. കേരളസാഹിത്യ അക്കാദമി അവാർഡ് കരസ്ഥമാക്കിയ മലയാള സംസ്കൃത- വ്യാകരണ ഗ്രന്ഥമായ "ശബ്ദസൗഭഗം", "പ്രക്രിയാഭാഷ്യം" പോലുള്ള ഈടുറ്റ ഗ്രന്ഥങ്ങളുടെ രചയിതാവാണ് വിദ്വാൻ ജോൺ കുന്നപ്പള്ളിയച്ചൻ. എന്നാൽ അദ്ദേഹത്തിൻ്റെ പ്രസക്തി മലയാള സാഹിത്യ ചരിത്രത്തിൽ വിസ്മരിക്കപ്പെട്ടിരി ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാഞ്ഞിരപ്പള്ളി സാംസ്കാരിക കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ രൂപതാ പാസ്റ്ററൽ സെൻ്ററിൽ വെച്ചു നടത്തിയ വിദ്വാൻ ജോൺ കുന്നപ്പള്ളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാഷാധ്യാപന രംഗത്തുള്ളവർക്കും വിദ്യാർത്ഥികൾക്കും മലയാളഭാഷയെ സ്നേഹിക്കുന്ന എല്ലാവർക്കും വിദ്വാൻ ജോൺ കുന്നപ്പള്ളി അച്ചൻ്റെ ഭാഷാപരിജ്ഞാനം വലിയ മാതൃകയാണെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. പ്രസ്തുത സമ്മേളനത്തിന് അധ്യക്ഷപദമലങ്കരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സാഹിത്യ ചരിത്രത്തിൽ തങ്കലിപികളിൽ വിദ്വാൻ ജോൺ കുന്നപ്പള്ളി അച്ചൻ്റെ സംഭാവനകൾ രേഖപ്പെടുത്തേണ്ടതാണന്ന്‌ കാഞ്ഞിരപ്പള്ളി എം.എൽ.എ ഡോ. എൻ.ജയരാജും പറഞ്ഞു. സമ്മേളനത്തിൽ ആശംസ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടർന്ന് നടന്ന സിമ്പോസിയത്തിൽ പാലാ സെന്‍റ് .തോമസ് കോളേജ് മലയാളം വിഭാഗം തലവൻ പ്രൊഫ. ഡോ.ഡേവിസ് സേവ്യർ " സംസ്കൃത- മലയാള വ്യാകരണ രംഗവും മഹാവൈയാ കരണൻ ഫാ.ജോൺ കുന്നപ്പള്ളിയും" എന്ന വിഷയത്തിലും, ബാംഗ്ലൂർ വിദ്യാക്ഷേത്രം ഗവേഷണ വിദ്യാർത്ഥി ഫാ.സണ്ണി മണിയാക്കുപാറ " ഫാ. ജോൺ കുന്നപ്പള്ളി: വാക്കുകളുടെ ഭിഷഗ്വരൻ" എന്ന വിഷയത്തിലും അമൽജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്ങ് മാനേജർ റവ.ഡോ.മാത്യു പായിക്കാട്ട് " ഫാ. ജോൺ കുന്നപ്പള്ളി ഉത്തമനായ ആധ്യാത്മിക പിതാവ്" എന്ന വിഷയത്തിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികനും ഭാഷാധ്യാപന രംഗത്തെ ശ്രേഷ്ഠാചാര്യനു മായിരുന്ന കുന്നപ്പള്ളിയച്ചൻ നിത്യതയിലായി മൂന്ന് പതിറ്റാണ്ട് പൂർത്തിയാകുമ്പോൾ, കാഞ്ഞിരപ്പള്ളി സാംസ്കാരിക കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിലായിരുന്നു അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾമാരായ ഫാ. ഡോ. കുര്യൻ താമരശ്ശേരി, ഫാ.ഡോ. ജോസഫ് വെള്ളമറ്റം കാഞ്ഞിരപ്പള്ളി സാംസ്കാരിക കേന്ദ്രം പ്രസിഡണ്ട് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ സെക്രട്ടറി ഫാ.ജസ്റ്റിൻ മതിയത്ത്, മലയാളഭാഷാധ്യാപകരും വിദ്യാർത്ഥികളും സാംസ്കാരിക രംഗത്തെ പ്രമുഖരും, ഫാ. ജോൺ കുന്നപ്പള്ളിയച്ചൻ്റെ കുടുംബാംഗങ്ങളും ഈ അനുസ്മരണ സമ്മേളനത്തിൽ പങ്കുചേർന്നു.

Related Updates


east