We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
13/12/2023
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാ മാതൃവേദി വാര്‍ഷികം തൂവാനിസാ സംഗമം പൊടിമറ്റം സെന്‍റ് മേരീസ് ഇടവകയില്‍ വച്ച് നടത്തപ്പെട്ടു. തൂവാനിസാ എന്ന വാക്കിൻ്റെ അര്‍ത്ഥം ഭാഗ്യവതിയെന്നതുപോലെ കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ച പരിശുദ്ധ അമ്മയെപ്പോലെ ജീവിതത്തിലെ പ്രതിസന്ധികളും, സന്തോഷങ്ങളും ദൈവം അനുഗ്രഹമാക്കി മാറ്റുമെന്ന് വിശ്വസിക്കുവാനും, ദൈവത്തില്‍ ആശ്രയിച്ച് മുന്നേറുവാനും ഈ കാലഘട്ടത്തില്‍ ഓരോ അമ്മമാര്‍ക്കും, ഓരോ വ്യക്തികള്‍ക്കും സാധിക്കട്ടെയെന്നും ദൈവപിതാവിൻ്റെ വാക്കിന് ഇതാ കര്‍ത്താവിൻ്റെ ദാസി എന്ന് ഉത്തരമരുളിയ പരി.കന്യകാമറിയത്തിൻ്റെ മനോഭാവത്തോടെ മുന്നേറുവാനും - അങ്ങനെ തൂവാനിസാകളായിത്തീരുവാനും ഓരോ അമ്മമാര്‍ക്കും കഴിയട്ടെയെന്ന് മാര്‍ ജോസ് പുളിക്കല്‍ രൂപതാ മാതൃവേദി വാര്‍ഷികാഘോഷ ഉദ്ഘാടന സന്ദേശത്തില്‍ സൂചിപ്പിച്ചു. വാര്‍ഷികത്തില്‍ വനിതാ സംരഭകയായ നവ്യാ ബേക്കറി ഡയറക്ടര്‍ ശ്രീമതി ജിജി ബിജുവിനെ ആദരിക്കുകയും നവസംരഭകരംഗത്തേക്ക് വനിതകള്‍ കടന്നു വരണമെന്ന് മറുപടി പ്രസംഗത്തില്‍ ജിജി ബിജു മാതാക്കളെ ഓര്‍മിപ്പിക്കുകയും ചെയ്തു.
ഡയറക്ടര്‍ ഫാ.മാത്യു ഓലിക്കല്‍, പ്രസിഡന്‍റ് ശ്രീമതി മേരിക്കുട്ടി പൊടിമറ്റത്തില്‍, ആനിമേറ്റര്‍ സി.ജ്യോതി മരിയ സിഎസ്എന്‍, സലോമി മറ്റപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന മികവിൻ്റെ അടിസ്ഥാനത്തില്‍ കട്ടപ്പന, കാഞ്ഞിരപ്പള്ളി, എരുമേലി, ഫൊറോനാകളെ മികച്ച ഫൊറോനാകളായി തിരഞ്ഞെടുത്തു. മേരികുളം, അഞ്ചലിപ്പ, സന്യാസിയോട, വെച്ചൂച്ചിറ, കാരികുളം എന്നീ ഇടവകകളെ മികച്ച ഇടവകകളായും തിരഞ്ഞെടുത്ത് ആദരിക്കുകയും, രൂപതാ കലോത്സവത്തില്‍ പ്രഥമസ്ഥാനം നേടയവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തു. രൂപതാ വികാരി ജനറാള്‍ ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ ആശംസകള്‍ നേര്‍ന്നു. ശ്രീമതി ജിജി ബിജു അനുഭവങ്ങള്‍ പങ്കുവച്ചു. രൂപതാ കലോത്സവത്തില്‍ ആദ്യസ്ഥാനം കിട്ടിയ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. രുപതയിലെ 148 ഇടവകകളില്‍നിന്നുമുള്ള പ്രതിനിധികള്‍ വാര്‍ഷികത്തില്‍ സംബന്ധിച്ചു.