x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

18/08/2023

കക്കുകളി നാടകം പുനരവതരിപ്പിക്കാനുള്ള നീക്കം പ്രതിഷേധാർഹം: വോയ്‌സ് ഓഫ് നൺസ്

കൊച്ചി: കടുത്ത പ്രതിഷേധങ്ങൾ മൂലം നിർത്തിവച്ചിരുന്ന 'കക്കുകളി' എന്ന നാടകം വീണ്ടും അരങ്ങിലെത്തിച്ചുകൊണ്ട് സന്യസ്തരെയും അവർ അനുവർത്തിച്ചുവരുന്ന ജീവിതരീതിയെയും നിഷ്കരുണം അവഹേളിക്കാൻ ശ്രമിക്കുന്നത് അപലപനീയമാണെന്ന് വോയ്‌സ് ഓഫ് നൺസ്. സന്യാസ ജീവിതത്തെക്കുറിച്ച് പൊതുസമൂഹത്തിൽ തെറ്റിദ്ധാരണകൾ ഉളവാക്കുന്ന വിധത്തിലുള്ള ആശയങ്ങളാണ് നാടകത്തിലൂടെ അവതരിപ്പിക്കപ്പെട്ടിരുന്നത്. ക്രൈസ്തവ സാന്നിധ്യമില്ലാത്ത കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അവതരണങ്ങൾ നടത്തിയ പ്രസ്തുത നാടകത്തിനെതിരെ കേരളമെമ്പാടും കേരളസഭയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറുകയുണ്ടായി. അതിൻ്റെ ഫലമായി നാടകത്തിൻ്റെ അവതരണം അവസാനിപ്പിക്കുവാൻ ആലപ്പുഴ പറവൂർ പബ്ലിക് ലൈബ്രറിയുടെ ഭാഗമായ നൈതൽ നാടകസംഘം തീരുമാനിച്ചിരുന്നു. എന്നാൽ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിൻ്റെ പേര് പറഞ്ഞ് ചില രാഷ്ട്രീയ പാർട്ടികളുടെ പിൻബലമുള്ള സംഘടനകളും വ്യക്തികളും മുൻകയ്യെടുത്തുകൊണ്ട് ഈ നാടകം വീണ്ടും അരങ്ങിലെത്തിക്കാൻ ശ്രമിക്കുകയാണ്. വിശ്വാസിസമൂഹം പവിത്രമായി കാണുന്ന സന്യാസജീവിതത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൾ ഈ സമൂഹത്തിൻ്റെ പൊതുബോധത്തിൽ ഉറപ്പിക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി എതിർക്കുമെന്ന് വോയ്‌സ് ഓഫ് നൺസ് പ്രസ്താവിച്ചു. അഭിമാനബോധത്തോടെ ജീവിക്കാനുള്ള സന്യാസിനി സമൂഹത്തിൻ്റെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാകരുത് നിങ്ങൾ വിഭാവനം ചെയ്യുന്ന ആവിഷ്കാര സ്വാതന്ത്ര്യം എന്ന തിരിച്ചറിവ് ഉണ്ടാകണമെന്ന് ആ കലാകാരന്മാരെ പ്രത്യേകം ഓർമ്മിപ്പിക്കുന്നു. ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരോട് അനുഭാവം പ്രകടിപ്പിക്കുന്നു എന്ന് അവകാശപ്പെടുന്ന രാഷ്ട്രീയപ്പാർട്ടികളുടെ വിവിധ പോഷക സംഘടനകൾ വഴിയായി നടത്തുന്ന ഇത്തരം അവഹേളനങ്ങളും ക്രൈസ്തവ പീഡനം തന്നെയാണ്. ഇത്തരം നീക്കങ്ങളിൽനിന്നും എല്ലാവരും പിന്തിരിയണമെന്നും പരസ്പര ആദരവോടെയും സഹകരണത്തോടെയും മുന്നോട്ടുപോകണമെന്നും അഭ്യർത്ഥിക്കുന്നതായി വോയ്‌സ് ഓഫ് നൺസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Related Updates


east