We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
19/09/2023
കൊച്ചി: 2023 ലെ 34-ാം കെസിബിസി നാടക മേളയുടെ മത്സരക്രമം തീരുമാനിച്ചു. സെപ്റ്റംബർ 21 മുതൽ 30 വരെ 9 മത്സര നാടകങ്ങളും ഒരു പ്രദർശന നാടകവും ഉൾപ്പെടെയാണ് ഇത്തവണത്തെ നാടക മേള. സെപ്റ്റംബർ 21 ന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ 'ചേച്ചിയമ്മ, 22 ന് വടകര കാഴ്ച കമ്മ്യൂണിക്കേഷൻസിൻ്റെ ശിഷ്ടം', 23 ന് പാലാ കമ്മ്യൂണിക്കേഷൻസിൻ്റെ 'ജീവിതം സാക്ഷി', 24 ന് തിരുവനന്തപുരം അക്ഷര ക്രിയേഷൻസിൻ്റെ 'ഇടം', 25ന് കൊല്ലം ആത്മമിത്രയുടെ 'കള്ളത്താക്കോൽ', 26 ന് കോഴിക്കോട് സങ്കീർത്തനയുടെ 'ചിറക്', 27 ന് തിരുവനന്തപുരം അസിധാരയുടെ 'കാണുന്നതല്ല കാഴ്ചകൾ', 28 ന് കോട്ടയം ദൃശ്യവേദിയുടെ 'നേരിൻ്റെ കാവലാൾ', 29 ന് കായംകുളം ദേവ കമ്മ്യൂണിക്കേഷൻസിൻ്റെ 'ചന്ദ്രികാവസന്തം' എന്നിവ അവതരിപ്പിക്കും. തുടർന്ന് സെപ്റ്റംബർ 30-ാം തിയതി സമ്മാനദാനം, അവാർഡ് വിതരണം, പ്രദർശനനാടകം കൊല്ലം അയനത്തിൻ്റെ 'അവനവൻ തുരുത്ത്' എന്നിവയുണ്ടായിരിക്കും.