x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Diocese

12/09/2024

ദുരിത ബാധിത പ്രദേശങ്ങളിൽ കിറ്റുകൾ വിതരണം ചെയ്തു

ചൂരൽമല മുണ്ടകൈ ദുരിത ബാധിതർക്ക് കത്തോലിക്ക സഭയുടെ നേതൃത്വ ത്തിൽ നടപ്പിലാക്കി വരുന്ന ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി കിറ്റുകൾ വിതരണം ചെയ്തു. മേപ്പാടി സെന്റ് ജോസഫ് ചർച്ച് ഓഡിറ്റോറിയ ത്തിൽ നടന്ന ചടങ്ങിൽ കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ.ടി.സിദ്ധിഖ് വിതരണ ഉത്ഘാടനം നടത്തി. കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ നേതൃത്വ ത്തിൽ കാരിത്താസ് ഇന്ത്യകാത്തലിക് റിലീഫ് സർവീസസ്വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിശ്രേയസ് സുൽത്താൻ ബത്തേരിജീവന കോഴിക്കോട് എന്നിവയുടെ നേതൃത്വത്തിൽ ആണ് ജില്ലയിൽ കത്തോലിക്ക സഭ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നത്. സീഡ്സ് എന്ന ഏജൻസിയു മായി സഹകരിച്ച് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 133 കുടുബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്.  9000 രൂപയോളം വില വരുന്ന കിറ്റിൽ കിടക്കബെഡ് ഷീറ്റ്തലയിണപാത്രങ്ങൾബക്കറ്റുകൾകുക്കർഗ്ലാസ്പ്ലേറ്റ്കൊതുക് വലസോളാർ ടോർച്ടൂത്ത് ബ്രഷ്ബാത്ത് സോപ്പ്വാഷിംഗ് പൗഡർ   എന്നിവ അടങ്ങിയിട്ടുണ്ട്. കിറ്റ് വിതരണത്തിന് തെരഞ്ഞെടുക്കപെട്ട കുടുബ ങ്ങൾക്ക് അവരുടെ അക്കൗണ്ടിലേക്ക് 9500 രൂപ വീതം നൽകി വരുന്നു. മാനന്തവാടി രൂപത പ്രൊക്യൂറേറ്റർ റവ. ഫാ. ജോസ് കൊച്ചറക്കൽ അദ്ധ്യക്ഷത വഹിച്ചു. കാരിത്താ സ് ഇന്ത്യ ടീം ലീഡർ മുഖ്യ പ്രഭാക്ഷണം നടത്തി. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. ജിനോജ് പാലത്തടത്തിൽസീഡ്സ് സീനിയർ മാനേജർ സലേക്ക് ഗിഹോൾട്ട്  എന്നിവർ സംസാരിച്ചു. കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് ഓഫീസർ അബീഷ് ആന്റണിഫിനാൻസ് മാനേജർ നിക്സൺസീഡ്സ് പ്രൊജക്റ്റ് കോ ഓർഡിനേറ്റർ ഷാരോൺ,   വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ടീം അംഗങ്ങളായ റോബിൻ ജോസഫ്ദീപു ജോസഫ്ചിഞ്ചു മരിയആലിസ് സിസിൽ  എന്നിവർ നേതൃത്വം നൽകി

Related Updates


east